നിരീക്ഷണത്തിലിരിക്കെ പൂവൻതുരുത്തിൽ മരിച്ചയാൾക്കു കൊവിഡില്ല: പരിശോധനാ ഫലം നെഗറ്റീവ്; ആശ്വാസത്തിൽ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും

നിരീക്ഷണത്തിലിരിക്കെ പൂവൻതുരുത്തിൽ മരിച്ചയാൾക്കു കൊവിഡില്ല: പരിശോധനാ ഫലം നെഗറ്റീവ്; ആശ്വാസത്തിൽ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും

സ്വന്തം ലേഖകൻ

കോട്ടയം: വിദേശത്തു നിന്നും എത്തി നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച കടുവാക്കുളം പൂവൻതുരുത്ത് സ്വദേശിയുടെ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിനു കൊവിഡ് രോഗമില്ലെന്നു സ്ഥിരീകരിച്ചു. ഇതോടെ നാടും നാട്ടുകാരും ആശ്വാസത്തിലായി. വിദേശത്തു നിന്നും എത്തി ഹോം ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ചയാൾക്കു കൊവിഡ് ബാധയുണ്ടോയെന്നു ഉറപ്പിക്കാതിരുന്നതിനാൽ ആശങ്കയിലായിരുന്നു നാട്ടുകാർ.

കൊല്ലാട് കടുവാക്കുളം നാൽക്കവല റോഡിൽ പൂവൻതുരുത്ത് ലാവണ്യത്തിൽ മധു ജയകുമാറിനെയാണ് (45) ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കൊടുക്കുന്നതിനായി ഭാര്യ ബീനീ ജയകുമാർ ഇദ്ദേഹത്തെ വിളിക്കുകയായിരുന്നു. വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. തുടർന്നു, മകൾ ജ്യോതിലക്ഷ്മിയും എത്തി വിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടർന്നാണ് ഇവർ ആരോഗ്യ പ്രവർത്തകരെയും നാട്ടുകാരെയും വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതിനാൽ പി.പി.ഇ കിറ്റ് അടക്കമുള്ളവ ധരിച്ചെത്തിയ ആരോഗ്യ പ്രവർത്തകരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റിയത്. തുടർന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കൊവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചത്. ഫിക്‌സിന്റെയും ആ്‌സ്മയുടെയും അസ്വസ്ഥതകൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേ തുടർന്നുണ്ടായ അസ്വസ്ഥതകളെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നു സംശയിക്കുന്നു.

ജൂൺ 26 നാണ് മധു ദുബായിയിൽ നിന്നും വീട്ടിലെത്തിയത്. തുടർന്നു വീട്ടിലെ തന്നെ ഒരു മുറിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.