കോട്ടയം ജില്ലയിൽ എട്ടു പേർക്കു കൊവിഡ് : അഞ്ചു പേർക്കു രോഗവിമുക്തി; എരുമേലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കു രോഗം; കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, ചങ്ങനാശേരി, വെള്ളൂർ, വാഴപ്പള്ളി സ്വദേശികൾക്കും രോഗം

കോട്ടയം ജില്ലയിൽ എട്ടു പേർക്കു കൊവിഡ് : അഞ്ചു പേർക്കു രോഗവിമുക്തി; എരുമേലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കു രോഗം; കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, ചങ്ങനാശേരി, വെള്ളൂർ, വാഴപ്പള്ളി സ്വദേശികൾക്കും രോഗം

സ്വന്തം ലേഖകൻ

കോട്ടയം:ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ എട്ടു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വിദേശത്തുനിന്നും ആറു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്കു മാത്രമാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ആറു പേർ വീട്ടിലും ഒരാൾ ക്വാറന്റയിൻ കേന്ദ്രത്തിലും ഒരാൾ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ചു പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതിൽ രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിലവിൽ കോട്ടയം ജില്ലക്കാരായ 114 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറൽ ആശുപത്രി-33 , കോട്ടയം ജനറൽ ആശുപത്രി-32, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -29, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 18, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*രോഗം സ്ഥിരീകരിച്ചവർ*

1, 2, 3
ഡൽഹിയിൽനിന്നും ജൂൺ 29ന് ട്രെയിനിൽ എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന എരുമേലി സ്വദേശിയും(40) ഭാര്യയും(36) മകളും(മൂന്നര). മൂന്നു പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എരുമേലി സ്വദേശിയുടെ മാതാപിതാക്കൾക്കും സഹോദരന്റെ ഭാര്യയ്ക്കും ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. മാതാവും സഹോദര ഭാര്യയും കോട്ടയം മെഡിക്കൽ കോളേജിലും പിതാവ് തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ്. എല്ലാവരും ഒരേ ട്രെയിനിലാണ് യാത്ര ചെയ്തത്.

4
ഡൽഹിയിൽനിന്നും ജൂൺ 18ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

5
മസ്‌കറ്റിൽനിന്നും ജൂൺ 23ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(43). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

6
ഫരീദാബാദിൽനിന്നും ട്രെയിനിൽ ജൂൺ 20ന് എത്തിയ പായിപ്പാട് സ്വദേശിനി(34). ഫരീദാബാദിൽ ആരോഗ്യ പ്രവർത്തകയായിരുന്ന യുവതി മറ്റ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് സാമ്പിൾ പരിശോധിച്ചത്.

7
ഖത്തറിൽനിന്ന് ജൂൺ 26ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന വെള്ളൂർ സ്വദേശി(30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

8.
ഡൽഹിയിൽനിന്നും ജൂൺ 30ന് ട്രെയിനിൽ എത്തിയ വാഴപ്പള്ളി സ്വദേശി(39). വാരിശേരിയിലെ ക്വാറന്റയിൻ കേന്ദ്രത്തിലായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

*രോഗമുക്തരായവർ*

1. ഡൽഹിയിൽനിന്ന് എത്തി ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന
പെരുവ സ്വദേശി(36)

2. കുവൈറ്റിൽനിന്ന് എത്തി ജൂൺ 19ന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി(30)

3. കുവൈറ്റിൽനിന്ന് എത്തി ജൂൺ 21ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(43)

4. ഹരിയാനയിൽനിന്നെത്തി ജൂൺ 23ന് രോഗം സ്ഥിരീകരിച്ച നീണ്ടൂർ സ്വദേശിനി (35)

5. സൗദി അറേബ്യയിൽനിന്നെത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂർ സ്വദേശിനി(29)