play-sharp-fill

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിൽ ; കാർഗോ ബുക്ക് ചെയ്തതും ബാഗേജ് അയച്ചതും ഫാസിൽ എന്നയാൾ: റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരള സർക്കാരിനെ പിടിച്ചുകുലുക്കിയിരിക്കുന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള റിമാൻഡ് റിപ്പോർട്ട് പുറത്ത്. യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്നാണ് റിമാൻഡ് റിപ്പോർട്ട്. കേസിൽ പിടിയിലായ പ്രതി സിരിത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇ കോൺസിലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. യുഎഇയിൽ നിന്നും ഫാസിൽ എന്നയാളാണ് തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത്. കാർഗോ ബുക്ക് ചെയ്തതും ഫാസിൽ ആണെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ […]

ഇന്ത്യക്ക് പുറമെ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ടങ്ങളും : ചൈനയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി

സ്വന്തം ലേഖകൻ ബെയ്ജിങ് : ഇന്ത്യക്ക് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ്‌ ചൈനീസ് ഉത്പ്പന്നങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലോക രാഷ്ട്രങ്ങളുടെ ഈ തീരുമാനം ഭാവിയിൽ ചൈനയ്ക്ക് വൻ സാമ്പത്തിക ദുരന്തം വരുത്തുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ യൂണിയനും സമാന നിലപാടുകൾ സ്വീകരിക്കുകയാണെങ്കിൽ ചൈന വൻ പ്രതിസന്ധിയിലാവാനാണ് സാധ്യത. അമേരിക്കയായിരുന്നു ചൈനക്കെതിരെയുള്ള വാണിജ്യ യുദ്ധത്തിന് തുടക്കം കുറിച്ചത്.അതിന് പിന്നാലെ ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയാണ്‌ നൽകിയത്. ചൈനീസ് ആപ്പ് നിരോധനം ദശ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നഷ്ട്ടപ്പെടുത്തുമെന്ന് […]

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 425 പേർ: ഒരു ദിവസത്തെ മരണ നിരക്കിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ

സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ ്മേരിക്കയിലതിനേക്കാൾ കൂടുതല്‍ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 425 പേരാണ് ഇന്ത്യയില്‍ ഒരു ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം വൈറസിന്റെ പ്രവഭ കേന്ദ്രമായി മാറിയ യുഎസ്സില്‍ 271 പേരാണ് കൊവിഡ് ബാധയേറ്റ് മരിച്ചത്. കൊവിഡ് വ്യാപനത്തിൽ രണ്ടാമത് നിൽക്കുന്ന ബ്രസീലില്‍ 602 പേര്‍ മരിച്ചു . ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകളും മരണവും അമേരിക്കയിലാണ്. കേസുകളുടെ കാര്യത്തിലും മരണത്തിലും ബ്രസീല്‍ ആണ് രണ്ടാമത്. കൊവിഡ് കേസുകളുടെ വർധനയിൽ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 29 ലക്ഷത്തോളം […]

കൊവിഡ് പ്രതിരോധം: സർക്കാർ ഓഫീസുകളിലെ സന്ദർശനം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം

സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിൽ കൊവിഡ് 19 പ്രതിരോധ, നിര്‍വ്യാപന നടപടികളോട് സഹകരിക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. അന്വേഷണങ്ങള്‍ ഫോണ്‍ മുഖേന നടത്തണമെന്നും കളക്ടർ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക്, ബന്ധപ്പെട്ട ഓഫീസില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തില്‍ മാത്രം ഓഫീസ് സന്ദര്‍ശിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ – https://idukki.nic.in/emergencycontacts ജില്ലയിലെ പഞ്ചായത്ത് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ – https://idukki.nic.in/departments/panchayat മറ്റ് പ്രധാന സര്‍ക്കാര്‍ വകുപ്പുകളിലെ […]

എരി തീയിലേക്കുള്ള എണ്ണയുമായി ​ഗവർണർ: മുഖ്യമന്ത്രിയും സ്വപ്‌നയും ഒന്നിച്ചുള്ള ചിത്രം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു: അബദ്ധം പറ്റിയതെന്ന വിശദീകരണവുമായി ഗവർണറുടെ ഓഫിസ്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു . ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ അരമണിക്കൂറിന് ശേഷം ചിത്രം ഗവര്‍ണര്‍ പിന്‍വലിക്കുകയും ചെയ്തു. രാജ്ഭവനില്‍ നടന്ന ഒരു ചടങ്ങിലെ ചിത്രമെന്ന തരത്തിലാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ നോളജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ […]

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചവരിൽ രണ്ട് വയസ് പ്രായമുള്ള കുഞ്ഞും

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 56 ആയി. ജൂൺ 22 ന് ഡൽഹിയിൽ നിന്നെത്തിയ തൊടുപുഴ സ്വദേശികളായ മാതാവിനും (34) രണ്ടു വയസ്സുള്ള മകളും ഉൾപ്പെടുന്നു. ഇവർ കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 27 ന് അബുദാബിയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ മറയൂർ സ്വദേശി (29)യാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാൾ തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ മറയൂർ […]

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം : 18 കോവിഡ് കേസുകളുടെ ഉറവിടം അജ്ഞാതം ; ഉറവിടം അജ്ഞാതമായ കേസുകളിൽ മൂന്നെണ്ണം കോട്ടയത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്ത 41 കേസുകളാണ് ഉള്ളതെന്നും ഇവയിൽ 18 കേസുകളിൽ ഉറവിടം അജ്ഞാതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാക്കിയുള്ള 23 കേസുകളിൽ അന്വേഷണം പരോഗമിക്കുകയാണ്. ഉറവിടം സ്ഥിരീക്കാത്ത കേസുകളിൽ മൂന്നെണ്ണം കോട്ടയത്താണ്. കോട്ടയത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, മലപ്പുറത്തും മൂന്നെണ്ണം വീതവും, കൊല്ലം, ഇടുക്കി ജില്ലകളിൽ രണ്ടെണ്ണം വീതവും കോഴിക്കോട്,തൃശൂർ എന്നിവിടങ്ങളിൽ ഒരോ കേസുകളുടെയും ഉറവിടം അജ്ഞാതമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ […]

കോട്ടയത്ത് ആറു പേർക്കു കൊവിഡ്: 11 പേർക്കു രോഗ വിമുക്തി; വാഴൂർ, പായിപ്പാട്, പനച്ചിക്കാട്, അയർക്കുന്നം സ്വദേശികൾക്കു കൊവിഡ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ പുതിയതായി ആറു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വിദേശത്തുനിന്നും നാലു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ജില്ലയിൽ 11 പേർ രോഗമുക്തരായി. 109 പേരാണ് ഇപ്പോൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറൽ ആശുപത്രി-35 , കോട്ടയം ജനറൽ ആശുപത്രി-33, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 14, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-1, മഞ്ചേരി […]

സംസ്ഥാനത്ത് 193 പേർക്ക് കൊവിഡ്: സമ്പർക്കത്തിലൂടെ 35 പേർക്കു കൊവിഡ്; രണ്ടു പേർ മരിച്ചു; സ്ഥിതി അതീവ ഗുരുതരം; കോട്ടയത്ത് ആറു പേർക്കു കൊവിഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 82 വയസുള്ള മുഹമ്മദ്, എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന യൂസഫ് (66) എന്നിവരാണ് മരിച്ചത്. 167 പേർ രോഗവിമുക്തരായിട്ടുണ്ട്. 92 പേർ വിദേശത്തു നിന്നും എത്തിവയരാണ്, മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും, 35 പേർക്കു സമ്പർക്കം വഴി രോഗം ബാധിച്ചിട്ടുണ്ട്. മരിച്ച മുഹമ്മദ് സൗദി സർദശനം കഴിഞ്ഞ് എത്തിയതാണ്. കാൻസർ ബാധിതനായിരുന്നു. യൂസഫ് […]

വ്യാജ സർട്ടിഫിക്കറ്റ് ; തലശ്ശേരി സബ് കളക്ടർ ആസിഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ശുപാർശ

സ്വന്തം ലേഖകൻ കണ്ണൂർ : വ്യാജ വരുമാന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി സിവിൽ സർവീസ് യോഗ്യത നേടിയ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ശുപാർശ. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐ.എ.എസ് നേടിയെന്ന പരാതിക്ക് പിന്നാലെയാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇതിനുപുറമെ ആസിഫിന്റെ ഒ.ബി.സി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആസിഫ് കെ. യൂസഫിനെതിരെ ഓൾ ഇന്ത്യ സർവീസ് […]