ഇന്ത്യക്ക് പുറമെ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ടങ്ങളും : ചൈനയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി

ഇന്ത്യക്ക് പുറമെ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ടങ്ങളും : ചൈനയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി

Spread the love

സ്വന്തം ലേഖകൻ

ബെയ്ജിങ് : ഇന്ത്യക്ക് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ്‌ ചൈനീസ് ഉത്പ്പന്നങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ലോക രാഷ്ട്രങ്ങളുടെ ഈ തീരുമാനം ഭാവിയിൽ ചൈനയ്ക്ക് വൻ സാമ്പത്തിക ദുരന്തം വരുത്തുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ യൂണിയനും സമാന നിലപാടുകൾ സ്വീകരിക്കുകയാണെങ്കിൽ ചൈന വൻ പ്രതിസന്ധിയിലാവാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയായിരുന്നു ചൈനക്കെതിരെയുള്ള വാണിജ്യ യുദ്ധത്തിന് തുടക്കം കുറിച്ചത്.അതിന് പിന്നാലെ ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയാണ്‌ നൽകിയത്. ചൈനീസ് ആപ്പ് നിരോധനം ദശ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നഷ്ട്ടപ്പെടുത്തുമെന്ന് മാത്രമല്ല, അവയുടെ ആഗോള മൂല്യത്തിലും വലിയ ഇടിവ് സംഭവിക്കുമെന്നാണ് വിലയിരുത്തൽ.