
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 82 വയസുള്ള മുഹമ്മദ്, എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന യൂസഫ് (66) എന്നിവരാണ് മരിച്ചത്.
167 പേർ രോഗവിമുക്തരായിട്ടുണ്ട്. 92 പേർ വിദേശത്തു നിന്നും എത്തിവയരാണ്, മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും, 35 പേർക്കു സമ്പർക്കം വഴി രോഗം ബാധിച്ചിട്ടുണ്ട്. മരിച്ച മുഹമ്മദ് സൗദി സർദശനം കഴിഞ്ഞ് എത്തിയതാണ്. കാൻസർ ബാധിതനായിരുന്നു. യൂസഫ് എറണാകുളം മാർക്കറ്റിൽ ഷോപ്പ് കീപ്പറായിരുന്നു. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലൂടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂർ 14, കണ്ണൂർ 11, എറണാകുളം 25, തിരുവനന്തപുരം ഏഴ്, പാലക്കാട് എട്ട്, കോട്ടയം ആറ്, കോഴിക്കോട് 15, കാസർകോട് ആറ്, പത്തനംതിട്ട 26, ഇടുക്കി ആറ്, വയനാട് എട്ട്.
നെഗറ്റീവ് ആയവർ – തിരുവന്തപുരം ഏഴ്, കൊല്ലം പത്ത്, പത്തനംതിട്ട 27, ആലപ്പുഴ ഏഴ്, കോട്ടയം 11, എറണാകുളം തൃശൂർ 16, പാലക്കാട് 33, മലപ്പുറം 13,







