ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചവരിൽ രണ്ട് വയസ് പ്രായമുള്ള കുഞ്ഞും

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചവരിൽ രണ്ട് വയസ് പ്രായമുള്ള കുഞ്ഞും

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 56 ആയി. ജൂൺ 22 ന് ഡൽഹിയിൽ നിന്നെത്തിയ തൊടുപുഴ സ്വദേശികളായ മാതാവിനും (34) രണ്ടു വയസ്സുള്ള മകളും ഉൾപ്പെടുന്നു. ഇവർ കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ജൂൺ 27 ന് അബുദാബിയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ മറയൂർ സ്വദേശി (29)യാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാൾ തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ മറയൂർ കോവിൽകടവിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ജൂൺ 24 ന് തമിഴ്നാട് നിന്നും വന്ന സഹോദരങ്ങളായ പാമ്പാടുംപാറ സ്വദേശികൾക്കും (17, 18) ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. പിതാവിനോടൊപ്പം ഇരുവരും സ്വന്തം കാറിൽ തേനിയിൽ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 30 ന് ബാംഗ്ലൂരിൽ നിന്നും വന്ന ഇരട്ടയാർ സ്വദേശിക്കും (29) ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ ജോലി ആവശ്യത്തിന് പോയ ഇദ്ദേഹത്തിന്റെ സംഘത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 13 പേരടങ്ങുന്ന സംഘം ട്രാവലറിന് പാലക്കാട്‌ എത്തി. അവിടുന്ന് ബൈക്കിന് ആലപ്പുഴ സ്വദേശിയെ അവിടെ എത്തിച്ച ശേഷം നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

അതസമയം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് രോഗമുക്തി നേടി. ഇതിൽ 4 പേർ കോട്ടയം ജില്ലയിലാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇന്ന് 5 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. നേരത്തെ പരിശോധനക്കയച്ച 306 ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. 137 പേരുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.