കോട്ടയത്ത് ആറു പേർക്കു കൊവിഡ്: 11 പേർക്കു രോഗ വിമുക്തി; വാഴൂർ, പായിപ്പാട്, പനച്ചിക്കാട്, അയർക്കുന്നം സ്വദേശികൾക്കു കൊവിഡ്

കോട്ടയത്ത് ആറു പേർക്കു കൊവിഡ്: 11 പേർക്കു രോഗ വിമുക്തി; വാഴൂർ, പായിപ്പാട്, പനച്ചിക്കാട്, അയർക്കുന്നം സ്വദേശികൾക്കു കൊവിഡ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ പുതിയതായി ആറു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വിദേശത്തുനിന്നും നാലു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

ജില്ലയിൽ 11 പേർ രോഗമുക്തരായി. 109 പേരാണ് ഇപ്പോൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറൽ ആശുപത്രി-35 , കോട്ടയം ജനറൽ ആശുപത്രി-33, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 14, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ ജില്ലയിൽ ആകെ 267 പേർ രോഗബാധിതരായി. ഇതിൽ 158 പേർ രോഗമുക്തരായി.

*രോഗം സ്ഥിരീകരിച്ചവർ*
———-
.ജൂൺ 14ന് ഡൽഹിയിൽനിന്ന് വിമാനത്തിൽ എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന വാഴൂർ സ്വദേശിനി(28). രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
വിമാനത്താവളത്തിൽനിന്നും വീട്ടിലേക്കുള്ള യാത്രയിൽ ടാക്സിയിൽ ഒപ്പമുണ്ടായിരുന്ന യുവതിക്ക് പത്തനംതിട്ടയിൽ ജൂൺ 30ന് രോഗം സ്ഥിരീകരിച്ചിരുന്നു.

2. മധ്യപ്രദേശിൽനിന്നും സ്വകാര്യ ബസിൽ ജൂൺ 18ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശി(32). യാത്രയിൽ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളായ നാലു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

3. ഡൽഹിയിൽനിന്നും ട്രെയിനിൽ ജൂൺ 23ന് എത്തി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(44).

4. രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിക്കൊപ്പം ഡൽഹിയിൽനിന്നെത്തി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മകൻ(13).

5. സൗദി അറേബ്യയിൽനിന്നും ജൂൺ 20ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(32). ഒപ്പമെത്തിയ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

6. ദുബായിൽനിന്നും ജൂൺ 21ന് എത്തി പനച്ചിക്കാട്ടെ വീട്ടിൽ ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി(33). തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും കോട്ടയത്തേക്കുള്ള ടാക്സിയിൽ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

*രോഗമുക്തരായവർ*
——
മംഗലാപുരത്തുനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂർ സ്വദേശി (21)

ദുബായിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച കറുകച്ചാൽ സ്വദേശി (34)

ഡൽഹിയിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിനി (30)

മുംബൈയിൽനിന്ന് എത്തി ജൂൺ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിയായ ആൺകുട്ടി (12)

ഡൽഹിയിൽനിന്ന് എത്തി ജൂൺ 24 ന് രോഗം സ്ഥിരീകരിച്ച കല്ലറ സ്വദേശി (42)

സൗദി അറേബ്യയിൽനിന്ന് എത്തി ജൂൺ 24ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി (52)

മുംബൈയിൽ നിന്ന് എത്തി ജൂൺ 15ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (48)

അഹമ്മദാബാദിൽനിന്ന് എത്തി ജൂൺ 17ന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി (29)

ദുബായിൽനിന്ന് എത്തി ജൂൺ 23ന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിനി (20)

കുവൈറ്റിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച വിജയപുരം സ്വദേശി (23)

കുവൈറ്റിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിനി (16