മോണ്ടിസോറി അദ്ധ്യാപന പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ 27ാമത് ബാച്ചിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് ഇൻ ഇൻറർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത എസ്.എസ്?.എൽ.സി), ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത പ്ലസ് ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത-ടി.ടി.സി-പി.പി.ടി.ടി.സി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർ നാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത ഏതെങ്കിലും ബിരുദം), എന്നിവയാണ് കോഴ്സുകൾ. […]

കെവിന്റെ കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെകൊലപാതകക്കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ദളിത് സംയുക്തസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ദളിത് സംയുക്തസമിതി ചെയർമാൻ എം.എസ്. സജൻ ധർണ ഉദ്ഘാടനം ചെയ്തു. കെവിൻ അതിക്രൂരമായാണ് കൊലചെയ്യപ്പെട്ടത്. ഇപ്പോൾ അത് മുങ്ങിമരണമാണെന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഈ കേസിൽ തുടക്കത്തിൽതന്നെ പോലീസിന്റെ ഭാഗത്തുനിന്നും ദുരൂഹമായ പെരുമാറ്റമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്കുവേണ്ടി ജയ് വിളിക്കുന്ന കേരളപോലീസിനെ വിശ്വാസമില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ പിടിയാളന്മാരായി നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചവിട്ടുവരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ചെയർമാൻ എം.എസ്.സജൻ […]

യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും, ജോസ് കെ.മാണി എം.പിക്ക് സ്വീകരണവും

സ്വന്തം ലേഖകൻ കോട്ടയം: കേരളാ യൂത്ത്ഫ്രണ്ട് (എം) 48-ാം മത് ജന്മദിന സമ്മേളനവും, രാജ്യസഭാ അംഗമായി തിരിഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എം.പിക്ക് സ്വീകരണവും, 21 -6-2018 വ്യഴാഴ്ച്ച 10 AM ന് തിരുവനന്തപുരം അദ്ധ്യാപക ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ കെ. എം മാണി MLA ഉദ്ഘാടനം ചെയ്യും, പാർട്ടി വർക്കിങ്ങ് ചെയർമാൻ PJ ജോസഫ് MLA മുഖ്യ പ്രസംഗം നടത്തുന്ന യോഗത്തിൽ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടി […]

ഡി ജി പി ബഹ്‌റക്ക് 36 പേർ ആശ്രിതർ; തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരുടെ ദാസ്യവൃത്തി വിവാദമായിരിക്കെ, ഡിജിപി ലോക്നാഥ് ബെഹ്റയോടൊപ്പം ജോലി ചെയ്യുന്ന 36 പോലീസുകാരെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സുരക്ഷാ ചുമതല ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നവരിൽ 11 പേർ ക്യാമ്പ് ഫോളോവർമാരാണ്. ഇവരെ മടക്കി വിളിക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. വിഷയം വിവാദമായതോടെ ചിലരെ മടക്കി അയച്ചിട്ടുണ്ടെങ്കിലും അധിക പേരും തുടരുകയാണ്. വി ഐ പികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പൊലീസുകാർ ചോദിച്ച് വാങ്ങുന്നതാണെന്ന് അസോസിയേഷൻ അംഗങ്ങൾ തന്നെ പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ മന്ത്രിമാർ മുൻമന്ത്രിമാർ എന്നിവരോടൊപ്പമുള്ള […]

അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിലേക്ക്‌

ഇന്റർനാഷണൽ ഡെസ്‌ക് ദുബായ് : സാമ്പത്തിക ഇടപാടുകളെ തുടർന്ന് മൂന്ന് വർഷം ദുബായിൽ ജയിലിലായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിൽ. കടം കൊടുക്കാനുള്ള ആയിരം കോടിയുടെ ഉറവിടം 12 ദിവസത്തിനുള്ളിൽ ഹാജരാക്കണം. ഈ വർഷം അവസാനത്തോടെ കടം തീർത്തില്ലെങ്കിൽ വീണ്ടും ജയിലിലാകും. തുകയുടെ ഉറവിടം ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും അറിയുന്നു. ദുബായിലെ വിവിധ ബാങ്കുകളിൽ പലിശയടക്കം 1300 കോടിയാണ് തിരിച്ചടയ്ക്കാനുള്ളത്. ഗൾഫിലെ 52 ജ്വല്ലറികൾ വിറ്റാൽ പോലും കടം തീരില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. തിരിച്ചടവു സംബന്ധിച്ച വിവരങ്ങൾ ജൂലൈ അഞ്ചിനു മുൻപ് കൺസോർഷ്യത്തിന് […]

മദ്യം കയറ്റിവന്ന ലോറിയിൽനിന്ന് കുപ്പി അടിച്ചുമാറ്റി അടിയോടടി

സ്വന്തം ലേഖകൻ കണ്ണൂർ: സ്റ്റോക്ക് ഇറക്കാൻ നിർത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറിയിൽ നിന്ന് വൃദ്ധന്റെ കുപ്പി മോഷണം. രാത്രിയായതിനാൽ വെള്ളവും കിട്ടിയില്ല ഒടുവിൽ വെള്ളം ചേർക്കാതെ തന്നെ മുഴുവനും അകത്താക്കി. പിന്നാലെ ബോധവും പോയി. താവക്കര ബിവറേജ് ഗോഡൗണിന് മുന്നിൽ രാവിലെ ബോധമില്ലാത്ത അവസ്ഥയിലാണ് വൃദ്ധനെ കണ്ടെത്തിയത്. ഇയാൾ മരിച്ചു കിടക്കുകയാണെന്നാണ് ആദ്യം നാട്ടുകാർ കരുതിയത്. സംഭവത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വൃദ്ധനെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് സംഭവം മനസിലായത്. വെള്ളം പോലും ചേർക്കാതെ മദ്യം അകത്ത് […]

മോദി വിരുദ്ധ സഖ്യം ഉണ്ടാക്കാനുള്ള നീക്കത്തിന് മധ്യപ്രദേശിൽ കനത്ത തിരിച്ചടി

സ്വന്തം ലേഖകൻ ഭോപ്പാൽ: മോദി വിരുദ്ധ നീക്കം ഉണ്ടാക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് മധ്യപ്രദേശിൽ കനത്ത തിരിച്ചടി. ബിഎസ്പിയെ ഒപ്പം നിർത്താൻ കോൺഗ്രസിന് കഴിയാതെ പോയതാണ് തിരിച്ചടിയായിരിക്കുന്നത്. മധ്യപ്രദേശിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസും ബിഎസ്പിയും തമ്മിൽ ധാരണയാകാതെ പോകുകയായിരുന്നു. ഇതോടെ 230 മണ്ഡലങ്ങളിലും ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കാനും തീരുമാനമായി. മോദി വിരുദ്ധ സഖ്യം ഉണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചു നിർത്തുന്ന കോൺഗ്രസ് നീക്കത്തിനാണ് ഇതോടെ തിരിച്ചടി ആയത്. കോൺഗ്രസിനൊപ്പമില്ലെന്ന് ബിഎസ്പി വ്യക്തമാക്കിയതോടെ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് ഇരട്ടി മധുരമായി മാറി. നിയമസഭാ […]

പിണറായിയെ തട്ടുമെന്നു പറഞ്ഞ കില്ലർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ദില്ലി: പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ വധഭീഷണി മുഴക്കിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ. നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ദില്ലി വിമാനത്താവളത്തിൽ വച്ചാണ് കൃഷ്ണകുമാറിനെ ദില്ലി പോലീസ് പിടികൂടിയത്. തുടർന്ന് കേരള പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൊച്ചിയിലെത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് കൃഷ്ണകുമാർ നായർ ഭീഷണി മുഴക്കിയത്. താൻ പഴയ ആർഎസ്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ട്. അത് കൊലപാതകത്തിന് വേണ്ടിയുള്ളതാണ്. പഴയ കത്തിയും […]

ശബരിമലയിലെ ദേവപ്രശ്‌നവും ദൈവത്തിന്റെ ഹിതവും: തട്ടിപ്പ് മണക്കുന്ന തന്ത്രങ്ങളും ജ്യോതിഷ ശാസ്ത്രവും; തന്ത്രിയുടെ മരണവും തട്ടിപ്പിനു മറയാക്കുന്നതായി സൂചന

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ദേവപ്രശ്‌നത്തിന്റെ പേരിൽ വൻ തട്ടിപ്പിനു കളമൊരുങ്ങുന്തനായി സൂചന. ദേവപ്രശ്‌നമെന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങളാണ് തട്ടിപ്പിലേയ്ക്കുള്ള തന്ത്രങ്ങളാണെന്ന സൂചന നൽകുന്നത്. ക്ഷേത്രത്തിലെ ആന എഴുന്നെള്ളിപ്പിന്റെയും, ഭഗവാൻ പട്ടിണിയിലാണെന്നുമുള്ള പ്രചാരണമാണ് ഇപ്പോൾ ദേവപ്രശ്‌നത്തെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നത്. ഇതോടെ വീണ്ടും ശബരിമല വിവാദ ഭൂമിയാക്കാനുള്ള ശ്രമമാണോ എന്ന സംശയവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസവമായി ശബരിമലയിൽ നടന്ന ദേവപ്രശ്‌നമാണ് ഇപ്പോൾ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുന്നത്. ഈ ദേവപ്രശ്‌നത്തിൽ ഉയർന്നത് അത്രയും സാധാരണക്കാർക്കു ദഹിക്കാത്ത രീതിയിലുള്ള പ്രാചരണമായിരുന്നു. ആന എഴുന്നെള്ളത്ത് […]

പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നു, ശക്തമായ നടപടിയുണ്ടാകും; കാനം

സ്വന്തം ലേഖകൻ കോട്ടയം: പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ. ബ്രീട്ടീഷ് ഭരണത്തിന്റെ പിന്തുടരർച്ചയാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്സ്. അവരുടെ ദാസ്യവേലയുടെ കഥകൾകേട്ട് തരിച്ചിരുന്നു പോയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് കോടിയേരി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 2008, 09, 10 കാലങ്ങളിലും ഈ ഉത്തരവ് ആവർത്തിച്ചു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരോ തുടർന്നുവന്ന സർക്കാരോ ഈ ഉത്തരവ് പ്രാവർത്തികമാക്കാൻ ശ്രമിച്ചില്ല എന്നതാണ് വസ്തുത. 3000 നും 4000 നും ഇടയ്ക്ക് ക്യാമ്പ് ഫോളേവേഴ്സ് വേണ്ടിടത്ത് 1123 […]