ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിയിൽ വാദം തുടരുന്നു; വിധിയിൽ പിശകുണ്ടെന്ന് സുപ്രീം കോടതി; ഓപ്പൺ കോടതിയിൽ തുടർ വാദം നടക്കുന്നു; ആകാംഷയോടെ കേരളം

സ്വന്തം ലേഖകൻ ന്യൂഡൽഹി: മൂന്നു മാസത്തോളം കേരളത്തെ അക്രമപരമ്പരയിലും വർഗീയതയിലും മുക്കിയ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ബുധനാഴ്ച വാദം തുടരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. പുനഃപരിശോധനാ ഹർജികൾക്കൊപ്പം റിട്ട് ഹർജികളുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് തുറന്ന കോടതിയിൽ കേൾക്കുന്നത്. എൻഎസ്എസിന്റെ വാദമാണ് ഇപ്പോൾ കോടതി കേൾക്കുന്നത്. അഡ്വ. കെ. പരാശരനാണ് കോടതിയിൽ എൻഎസ്എസിന് വേണ്ടി വാദിക്കുന്നത്. ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച കോടതി വിധി തെറ്റെന്ന് എൻഎസ്എസ് അഭിഭാഷകൻ […]

പ്രളയത്തിനു ശേഷം വീണ്ടും ഇടുക്കി ഡാം ഷട്ടർ ഉയർത്തി

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി ഒരു മിനിറ്റിന് ശേഷം താഴ്ത്തി. ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറിനും ഡാമിന്റെ കോൺക്രീറ്റിംഗിനും ഇടയിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന് ഷട്ടർ തുരുമ്പെടുക്കുന്നതിന് കാരണമാകും. ഇത് ഒഴിവാക്കാനാണ് ഷട്ടർ തുറന്നത്. തുടർന്ന് ബോട്ടിൽ ഉദ്യോഗസ്ഥർ അണക്കെട്ടിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചു. 2372 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഈ നിരപ്പിലാണ് ഷട്ടർ. ജലനിരപ്പ് ഇതിലും താഴ്ന്നാൽ വെള്ളം പുറത്തേക്ക് ഒഴുകില്ല. നിലവിൽ ഡാമിന്റെ പരമാവധി ശേഷിയുടെ 66 ശതമാനമാണ് ജലം.

കോട്ടയത്ത്‌ ഇന്ത്യൻ നൈറ്റ് ജാറിനെ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം : കലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പക്ഷിയിനമായ നാട്ടു രാച്ചുക്കുകൾ എന്ന ‘ഇന്ത്യൻ നൈറ്റ് ജാറിനെ’ കണ്ടെത്തി. കോട്ടയം ഈരയിൽ കടവിനു സമീപമാണ് ഇവയെ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറും പ്രവാസിയുമായ ബിജു വട്ടത്തറയിലാണു ഇവയെ ആദ്യം കണ്ടത്. ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രൂപസൗകുമാര്യമാണു രാച്ചുക്കുകളുടെ പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ പകൽ പോലും ഇവയെ തിരിച്ചറിയുക വളരെ പ്രയാസമാണ്.കുറ്റിക്കാടുകൾ, ചതുപ്പുനിലങ്ങൾ, പുൽമേടുകൾ, ഇലകൊഴിയും വനമേഖലകൾ തുടങ്ങിയവയെല്ലാം രാച്ചുക്കുകൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ ആവാസസ്ഥാനങ്ങളാണ്. നിശാശലഭങ്ങളാണ് ഇവയുടെ ഇഷ്ടഭക്ഷണം. ആവാസവ്യവസ്ഥയ്ക്കുണ്ടായ തകർച്ച, പരിസ്ഥിതിമലിനീകരണം തുടങ്ങിയവ ഇവയുടെ പതനത്തിന് കാരണമാകുകയാണ് […]

‘കേരള’ ഇനി കേരളമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിനു പകരം ‘കേരളം’ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തേണ്ടി വരും. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ‘കേരള’ എന്നാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് മാറ്റണമെന്നതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. അതേസമയം ബംഗാളിന്റെ പേര് ‘ബംഗ്ലാ’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ നിയമസഭ പ്രമേയം പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

കോടതിയുടെ സമയം പാഴാക്കി; മുൻ മന്ത്രി തോമസ് ചാണ്ടിക്കും മകനും പിഴ ശിക്ഷ

സ്വന്തം ലേഖകൻ കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി, മകൻ ബോബി ചാണ്ടി ഉൾപ്പടെ നാല് പേർക്ക് ഹൈക്കോടതി 25,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി അനാവശ്യ ഹർജി സമർപ്പിച്ചതിനാണ് പിഴ. പത്ത് ദിവസത്തിനകം നാല് പേരും പിഴയടയ്ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലേക്ക് അനധികൃതമായി ഭൂമി കൈയേറി റോഡ് നിർമിച്ചുവെന്ന വിജിലൻസ് കേസ് ചോദ്യം ചെയ്താണ് തോമസ് ചാണ്ടിയും മകനും മറ്റ് രണ്ടുപേരും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ദിവസങ്ങൾ നീണ്ട കോടതി […]

കുടുംബ ചിത്രങ്ങളാണ് എന്നും എന്റെ ശക്തി- ജയറാം

സ്വന്തം ലേഖകൻ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ജയറാം. താരത്തിന്റേതായി തീയ്യേറ്ററിലെത്തിയ ‘ലോനപ്പന്റെ മാമോദീസ’യ്ക്ക് മികച്ച പ്രതികരണമാണ്. പഴയ ജയറാമിനെ തങ്ങൾക്ക് തിരിച്ച് കിട്ടിയെന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൻ പറയുന്ന മനോഹരമായ ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമാണിത്. കുടുംബചിത്രങ്ങളാണ് എന്നും തന്റെ ശക്തിയെന്നും എന്നാൽ ചില സിനിമകൾ തെരഞ്ഞെടുത്തപ്പോൾ പാളിച്ചകൾ പറ്റിയെന്നും ജയറാം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘കഴിഞ്ഞ 30 വർഷക്കാലം ഏറ്റവും കൂടുതൽ കുടുംബ ചിത്രങ്ങൾ ചെയ്തിട്ടുള്ളത് […]

നോട്ട് നിരോധനത്തിനു ശേഷം തൊഴിൽ നഷ്ടം; വിവരങ്ങൾ ലഭ്യമല്ലെന്ന് കേന്ദ്രമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നോട്ടു നിരോധനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചെന്ന റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര തൊഴിൽ വകുപ്പ്മന്ത്രി സന്തോഷ് ഗാങ്വാർ പാർലമെന്റിൽ. നോട്ട് നിരോധനത്തിന് ശേഷം, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ ഇക്കാര്യങ്ങൾ ബാധിച്ചോ എന്നതിന്റെ കണക്കുകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് സന്തോഷ് ഗാങ്വാർ വിശദീകരിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്ബിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ബിജു ജനതാദൾ അംഗം ബീന്ദ്ര കുമാർ ജെനയാണ് […]

ആദിവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ കോൺഗ്രസ് നേതാവും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോർജ്ജ് കീഴടങ്ങി. മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പിക്കു മുൻമ്പാകെയാണ് ഇയാൾ ഹാജരായിരിക്കുന്നത്. ഒന്നരവർഷമായി ജോർജ്ജ് പെൺക്കുട്ടിയെ പീഡിപ്പിക്കുകയാണെന്നാണ് പരാതി. വിദ്യാർഥിയായ പെൺകുട്ടിയെ വീട്ടിൽ വെച്ചും മറ്റുമാണു പീഡിപ്പിച്ചത്. ഒരാഴ്ച മുൻമ്പ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോക്സോ പ്രകാരം ബത്തേരി പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ജോർജ്ജ് ഒളിവിൽ പോയത്.

പണം എത്രയുണ്ടാക്കിയാലും മുകളിലേക്കു കൊണ്ടുപോവാനാവില്ല; ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് റൈഡിൽ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാത്തതിൽ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് പറഞ്ഞ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും പറഞ്ഞു. ഇങ്ങനെ തുടർന്നാൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം തേടി വിജേഷ് വിജയൻ സമർപ്പിച്ച ഹർജിയിലാണ് വിജേഷിന്റെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന ചിറ്റിലപ്പള്ളിയെ ഹൈക്കോടതി വീണ്ടും വിമർശിച്ചത്. […]

കമ്മീഷണർ സി ബി ഐ അന്വേഷിക്കണത്തോട് സഹകരിക്കണം; അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

സ്വന്തംലേഖകൻ ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാൻ കൊൽക്കത്ത പൊലീസ് കമീഷണർക്ക് സുപ്രീംകോടതി നിർദേശം നൽകി. ചോദ്യം ചെയ്യലിനായി പൊലീസ് കമീഷണർ രാജീവ് കുമാർ ഷില്ലോങ്ങിലെ സി.ബി.ഐക്ക് മുൻമ്പാകെ ഹാജരാകണം. അതേസമയം പൊലീസ് കമീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത വാദത്തിന് ഫെബ്രുവരി 20 ലേക്ക് മാറ്റി. കോടതി അലക്ഷ്യ ഹരജിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കമീഷണർ രാജീവ് കുമാർ, ഡി.ജി.പി, ബംഗാൾ സർക്കാർ എന്നിവർക്ക് നോട്ടീസ് അയക്കുമെന്നും കോടതി അറിയിച്ചു. കോടതിയലക്ഷ്യ കേസിൽ ചീഫ് സെക്രട്ടറിയോടും […]