പണം എത്രയുണ്ടാക്കിയാലും മുകളിലേക്കു കൊണ്ടുപോവാനാവില്ല; ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പണം എത്രയുണ്ടാക്കിയാലും മുകളിലേക്കു കൊണ്ടുപോവാനാവില്ല; ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് റൈഡിൽ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാത്തതിൽ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് പറഞ്ഞ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും പറഞ്ഞു. ഇങ്ങനെ തുടർന്നാൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം തേടി വിജേഷ് വിജയൻ സമർപ്പിച്ച ഹർജിയിലാണ് വിജേഷിന്റെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന ചിറ്റിലപ്പള്ളിയെ ഹൈക്കോടതി വീണ്ടും വിമർശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വിജേഷിന് മതിയായ നഷ്ടപരിഹാരം നൽകാത്തതിൽ കോടതി ചിറ്റിലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. റോക്കറ്റിൽ ലോകം ചുറ്റുന്ന ചിറ്റിലപ്പള്ളി കിടക്കയിൽ കിടക്കുന്ന വിജേഷിനെ കാണാത്തത് എന്തുകൊണ്ടെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നുമാണ് ചിറ്റിലപ്പിള്ളിയുടെ നിലപാട്. എന്നാൽ എത്ര വർഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പള്ളി ഓർക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹർജിയായി വന്നിരിക്കുന്നതെന്നും കോടതി മുൻപ് പറഞ്ഞിരുന്നു.