നോട്ട് നിരോധനത്തിനു ശേഷം തൊഴിൽ നഷ്ടം; വിവരങ്ങൾ ലഭ്യമല്ലെന്ന് കേന്ദ്രമന്ത്രി

നോട്ട് നിരോധനത്തിനു ശേഷം തൊഴിൽ നഷ്ടം; വിവരങ്ങൾ ലഭ്യമല്ലെന്ന് കേന്ദ്രമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നോട്ടു നിരോധനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചെന്ന റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര തൊഴിൽ വകുപ്പ്മന്ത്രി സന്തോഷ് ഗാങ്വാർ പാർലമെന്റിൽ. നോട്ട് നിരോധനത്തിന് ശേഷം, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ ഇക്കാര്യങ്ങൾ ബാധിച്ചോ എന്നതിന്റെ കണക്കുകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് സന്തോഷ് ഗാങ്വാർ വിശദീകരിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്ബിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ബിജു ജനതാദൾ അംഗം ബീന്ദ്ര കുമാർ ജെനയാണ് നോട്ടു നിരോധനം രാജ്യത്തെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിച്ചുവെന്ന ചോദ്യം ഉന്നയിച്ചത്. നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖല അടക്കമുള്ള തൊഴിൽ മേഖലയിലുണ്ടാക്കിയ ആഘാതം എന്താണെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ എങ്ങനെയാണ് ശേഖരിച്ചതെന്നുമായിരുന്നു ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിൽ പങ്കാളിത്ത നിരക്ക്, തൊഴിലാളികളുടെ എണ്ണത്തിലുള്ള അനുപാതം, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് എന്നിവയൊക്കെ കണക്കിലെടുത്താണ് സ്റ്റാറ്റസ്റ്റിക്‌സ് മന്ത്രാലയം റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്ന് മന്ത്രി എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ, സ്വകാര്യ തൊഴിൽ മേഖലയിൽ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം സംബന്ധിച്ച കണക്കുകൾ കേന്ദ്രസർക്കാരല്ല കൈകാര്യം ചെയ്യുന്നതെന്നും അതിനാൽ കണക്ക് ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.