play-sharp-fill
‘കേരള’ ഇനി കേരളമാകുന്നു

‘കേരള’ ഇനി കേരളമാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിനു പകരം ‘കേരളം’ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തേണ്ടി വരും. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ‘കേരള’ എന്നാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് മാറ്റണമെന്നതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

അതേസമയം ബംഗാളിന്റെ പേര് ‘ബംഗ്ലാ’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ നിയമസഭ പ്രമേയം പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group