തമ്മിൽ തല്ലിൽ നേട്ടം കൊയ്ത് കേരള ഘടകം; ബി ജെ പിയുടെ മൂന്നാം ഗ്രൂപ്പും പിറവിയെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗ്രൂപ്പ് വഴക്കുകൊണ്ട് പൊറുതിമുട്ടിയ ബി.ജെ.പി കേരള ഘടകത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ മൂന്നാം ഗ്രൂപ്പ് പിറവിയെടുത്തു! ദേശീയ സമിതി അംഗവും തെലുങ്കാനയുടെ ചുമതലക്കാരനുമായ പി.കെ.കൃഷ്ണദാസിന്റെയും ആന്ധ്രയുടെ ചുമതലക്കാരനും രാജ്യസഭാംഗവുമായ വി.മുരളീധരന്റെയും നേതൃത്വത്തിലാണ് നിലവിലെ രണ്ട് വിഭാഗങ്ങൾ. പല തവണ പാർട്ടി ദേശീയ നേതൃത്വം താക്കീത് നൽകിയിട്ടും കേരള ഘടകത്തിൽ ഗ്രൂപ്പ് പോരിന് ശമനമായിട്ടില്ല. അതിനിടെയാണ് പുതിയ ഗ്രൂപ്പ് ഉദയം ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നേരിടുമ്‌ബോൾ ഈ ചേരിതിരിവുകൾ പാർട്ടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നേതാക്കൾ. […]

പെരിയ ഇരട്ടക്കൊലപാതകം : കൃപേഷിന്റെ വീട് നിർമാണം നാളെ ആരംഭിക്കും

സ്വന്തം ലേഖകൻ കാസർകോട്: പെരിയയിൽ കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിനു വീട് നിർമിക്കാൻ പ്രാഥമിക നടപടികൾ പൂർത്തിയായി. നാളെ വീടിന്റെ നിർമാണം തുടങ്ങും. 40 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഹൈബി ഈഡൻ എം.എൽ.എയുടെ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ ആർകിടെക്ട് കല്ല്യോട്ടെത്തി പ്ലാൻ തയാറാക്കി. ഓലക്കുടിലിലായിരുന്നു കൃപേഷിന്റെയും മാതാപിതാക്കളുടെയും സഹോദരിയുടെയും ജീവിതം. എസ്.എഫ്.ഐ. ഭീഷണിയെത്തുടർന്ന് പാതിവഴിയിൽ പഠനം നിർത്തിയ കൃപേഷ് ജോലിതേടി ഗൾഫിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് വധിക്കപ്പെടുന്നത്. അതേസമയം, കൃപേഷ് കുടുംബസഹായ ഫണ്ട് സമാഹരിക്കാൻ ദേശീയ, സംസ്ഥാന നേതാക്കൾ […]

അഭിനന്ദനെ വ്യോമസേന ഉന്നതർ നേരിട്ട് സ്വീകരിക്കും;എത്തുന്നത് വാഗാ അതിർത്തിവഴി

സ്വന്ത ലേഖകൻ ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിച്ച വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ അതിർത്തിയിലെ വ്യോമസേന ഉന്നതാധികാരികൾ നേരിട്ടുപോയി സ്വീകരിക്കും. അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെ അഭിനന്ദനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ഇമ്രാൻഖാന്റെ പ്രഖ്യാപനം. വാഗാ അതിർത്തി വഴിയായിരിക്കും അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതെന്നാണ് സൂചന. സമാധാനശ്രമത്തിന്റെ ഭാഗമായി സൗഹാർദ്ദ അന്തരീക്ഷത്തിനുവേണ്ടിയാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാൻഖാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ […]

അഭിനന്ദന്റെ മോചനത്തിൽ നിർണ്ണായ ഇടപെടൽ നടത്തിയത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇമ്രാൻഖാന്റെ ഉറ്റ ചങ്ങാതിയുമായ നവ ജ്യോത് സിങ് സിദ്ധു;അന്തം വിട്ട് ബിജെപി പാളയം

സ്വന്തം ലേഖകൻ അമൃതസർ: നരേന്ദ്രമോദിയുടെ യുദ്ധാനന്തര നയതന്ത്രത്തിന് വൻ തിരിച്ചടി നൽകി കോൺഗ്രസ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായി സിദ്ധു. ഉറ്റ ചങ്ങാതിമാരായ ാര ഇമ്രാൻഖാനും നവ്ജ്യോത് സിങ് സിദ്ധുവും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പിടിയിലായ എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധന് മോചനം ലഭിക്കുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച പാക്കിസ്ഥാൻ അഭിനന്ദനെ മോചിപ്പിക്കുന്നുണ്ടെങ്കിൽ ഇതിന്റെ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടേണ്ടത് സി്ദ്ദുവിന്റെ ഇടപെടലാണ് . ഇന്ത്യ പാക്ക് യുദ്ധവെറിയ്ക്കും വെല്ലുവിളിയ്ക്കും ഇടയിൽ സിദ്ധുവും ഇമ്രാൻഖാനും തമ്മിലുള്ള സൗഹൃദം തന്നെയാണ് ഇപ്പോൾ ഏറെ നിർണ്ണായകമായി […]

എം ജി  സർവ്വകലാശാല കലോത്സവം;  ആദ്യ വിജയം എറണാകുളം കോളേജുകൾക്ക് ; തിരുവാതിരയിൽ; മൂന്ന് ഒന്നാം സ്ഥാനം, രണ്ടാം ദിവസത്തെ മത്സരങ്ങൾ; പുരോഗമിക്കുന്നു

കലോത്സവ ഡെസ്‌ക് കോട്ടയം: എം ജി സര്‍വ്വകാലാശാല കലോത്സവത്തിന്റെ ആദ്യദിന മത്സര ഫലങ്ങൾ പുറത്ത് വരുമ്പോൾ എറണാകുളത്തെ കോളേജുകള്‍ മുന്നില്‍. ആദ്യദിനം നടന്ന തിരുവാതിര മത്സരത്തില്‍ എറണാകുളം സെന്റ് തെരേസ്സസ് കോളേജ്, മഹാരാജാസ് കോളേജ്, തൊടുപുഴ ന്യൂമാന്‍ കോളേജ്, എന്നീ കോളേജുകള്‍ ഒന്നാം സ്ഥാനം നേടി. കോതമംഗലം അത്തനീഷ്യസ് കോളേജിനും തൃപ്പുണിത്തറ ആര്‍ എല്‍ വി കോളേജിനുമാണ് രണ്ടാം സ്ഥാനം. ആലുവ സെന്റ് കെ വി സി കോളേജിലാണ് മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.  മൂകാഭിനയം എം എ കോളേജ് കോതമംഗലവും യു സി കോളേജ് […]

ആളും ആരവവും ആവേശമായി അലത്താളം: കലോത്സവ വേദികളിൽ അരങ്ങുണർന്നു; വെള്ളിയാഴ്ച രാവിലെ വേദികൾ ഉണർന്നു തുടങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിന്റെ രണ്ടാം ദിനം ആവേശത്തോടെ തുടക്കമാകുന്നു. രാവിലെ ഒൻപത് മണിക്ക് മത്സരങ്ങൾ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പല വേദികളും ഉണർന്ന് തുടങ്ങുന്നതേയുള്ളൂ. തിരുനക്കര മൈതാനത്ത് നടന്ന തിരുവാതിരയും, സി.എം.എസ് കോളേജിൽ നടന്ന മൂകാഭിനയവും, ബസേലിയസ് കോളേജിൽ നടന്ന കേരള നടനവും വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അവസാനിച്ചത്. വെള്ളിയാഴ്ച രാവിലെ വേദി ഒന്ന് തിരുനക്കര മൈതാനത്ത് രാവിലെ ഒമ്പതിന് മോണോ ആക്ട് നടക്കും, രാത്രി ഏഴിന് സ്‌കിറ്റും അരങ്ങേറും. സി.എം.എസ് കോളേജിലെ ഗ്രേറ്റ് ഹാളിലെ രണ്ടാം നമ്പർ വേദിയിൽ രാവിലെ ഒൻപതിന് […]

നരേന്ദ്രമോദിയുടെ നയതന്ത്രം വൻ പരാജയം: വിജയിച്ചത് കോൺഗ്രസിന്റെ ക്രിക്കറ്റ് നയതന്ത്രം: അഭിമാന്റെ മോചനത്തിൽ നിർണ്ണായ ഇടപെടൽ നടത്തിയത് ക്രിക്കറ്റ് താരമായ കോൺഗ്രസ് നേതാവ്; ഇന്ത്യയുടെ ക്രിക്കറ്റ് ബന്ധത്തിൽ അന്തം വിട്ട് ബിജെപി പാളയം

സ്വന്തം ലേഖകൻ  അമൃതസർ: നരേന്ദ്രമോദിയുടെ യുദ്ധാനന്തര നയതന്ത്രത്തിന് വൻ തിരിച്ചടി നൽകി കോൺഗ്രസ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായി സിദ്ധു. ക്രിക്കറ്റ് താരങ്ങളായിരുന്ന ഇമ്രാൻഖാനും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പിടിയിലായ എയർഫോഴ്‌സ് വിങ് കമാൻഡർ അഭിനന്ദൻ വർധന് മോചനം ലഭിക്കുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച പാക്കിസ്ഥാൻ അഭിനന്ദനെ മോചിപ്പിക്കുന്നുണ്ടെങ്കിൽ ഇതിന്റെ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടേണ്ടത് കോൺഗ്രസിന്റെ ക്രിക്കറ്റ് നയതന്ത്രമാണ്. ഇന്ത്യ – പാക്ക് യുദ്ധവെറിയ്ക്കും വെല്ലുവിളിയ്ക്കും ഇടയിൽ സിദ്ധുവും – ഇമ്രാൻഖാനും തമ്മിലുള്ള സൗഹൃദം തന്നെയാണ് ഇപ്പോൾ ഏറെ […]

ഭക്ഷ്യവിഷബാധയേറ്റ് അൻപത് കുട്ടികൾ കുഴഞ്ഞു വീണ ഗിരിദീപത്തിലെ അടുക്കളയിലെ കാഴ്ച കണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ ഞെട്ടി; ഇങ്ങനെയും വൃത്തിയില്ലാതെ അടുക്കളകളുണ്ടോ..? അടുക്കള അടച്ചു പൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് അൻപത് കുട്ടികൾ കുഴഞ്ഞു വീണ ഗിരിദീപം കോളേജിലെ ഹോസ്റ്റലിന്റെ അടുക്കളയിൽ പരിശോധന നടത്തിയ ആരോഗ്യ വിഭാഗം അധികൃതർ ഞെട്ടി..! അടുക്കളയിലെ ഫ്രീസറിൽ നിന്നും പുറത്ത് വന്നത് ജീവനുള്ള, തടിച്ചുകൊഴുത്ത പുഴുക്കൾ. അൻപത് കുട്ടികൾ ദിവസവും ഭക്ഷണം കഴിച്ചിരുന്ന അടുക്കളയിലെ ഫ്രീസറിൽ നിന്നാണ് ജീവനുള്ള പുഴുക്കളെ ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ കണ്ടെത്തിയത്. ്അതീവഗുരുതരമായ സ്ഥിതിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ അടുക്കളയിൽ കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലും ഹോസ്റ്റലിനുള്ളിലുണ്ടായിരുന്നില്ല. കുട്ടികൾ ഛർദിച്ച് തുടങ്ങിയതിനു പിന്നാലെ തന്നെ […]

ടിക് ടോക്കിന് വൻ തിരിച്ചടി, 40 കോടി പിഴ, വിഡിയോകൾ നീക്കം ചെയ്യാൻ ഉത്തരവ്

സ്വന്തംലേഖകൻ കോട്ടയം : കുറഞ്ഞ കാലത്തിനിടെ അമേരിക്ക, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വൻ ഹിറ്റായി മാറിയ ചൈനീസ് ആപ് ടിക് ടോകിന് വൻ തിരിച്ചടി. ടിക് ടോക് 55 ലക്ഷം ഡോളർ (ഏകദേശം 39.09 കോടി രൂപ) പിഴ അടക്കണമെന്നാണ് അമേരിക്കൻ ഭരണക്കൂടത്തിനു കീഴിലുള്ള എഫ്ടിസിയുടെ ഉത്തരവ്. കുട്ടികളുടെ വ്യക്തി വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചു എന്നതാണ് ടിക് ടോകിനെതിരായ ആരോപണം. ഇതേത്തുടർന്ന് ഫെഡറൽ ട്രേഡ് കമ്മിഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കുട്ടികളെ ടിക് ടോകിൽ വിഡിയോ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കില്ല. പതിമൂന്ന് വയസ്സിനു താഴെയുള്ള […]

ഓർത്തഡോക്സ് സഭയ്ക്ക് 714 കോടിയുടെ ബജറ്റ്

സ്വന്തം ലേഖകൻ കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി യോഗം 2019-20 വര്‍ഷത്തേയ്ക്ക് വിവിധ ഷെഡ്യൂളുകളിലായി 714 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ വികസനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഭിന്നലിംഗക്കാരെ പോലെ സമൂഹത്തിലെ തിരസ്‌കരിക്കപ്പെട്ടവരുടെ സംരക്ഷണം, സ്ത്രീശാക്തീകരണം, പ്രകൃതിക്ഷോഭത്താല്‍ വലയുന്നവരുടെ സുരക്ഷ മുതലായ പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പദ്ധതികളുടെ നടത്തിപ്പിനുളള പ്രധാന വരുമാന സ്രോതസ്സ് കാതോലിക്കാ ദിന പിരിവിലൂടെ ലഭിക്കുന്ന സംഭാവനയാണ്. 1958 ലെ […]