നരേന്ദ്രമോദിയുടെ നയതന്ത്രം വൻ പരാജയം: വിജയിച്ചത് കോൺഗ്രസിന്റെ ക്രിക്കറ്റ് നയതന്ത്രം: അഭിമാന്റെ മോചനത്തിൽ നിർണ്ണായ ഇടപെടൽ നടത്തിയത് ക്രിക്കറ്റ് താരമായ കോൺഗ്രസ് നേതാവ്; ഇന്ത്യയുടെ ക്രിക്കറ്റ് ബന്ധത്തിൽ അന്തം വിട്ട് ബിജെപി പാളയം

നരേന്ദ്രമോദിയുടെ നയതന്ത്രം വൻ പരാജയം: വിജയിച്ചത് കോൺഗ്രസിന്റെ ക്രിക്കറ്റ് നയതന്ത്രം: അഭിമാന്റെ മോചനത്തിൽ നിർണ്ണായ ഇടപെടൽ നടത്തിയത് ക്രിക്കറ്റ് താരമായ കോൺഗ്രസ് നേതാവ്; ഇന്ത്യയുടെ ക്രിക്കറ്റ് ബന്ധത്തിൽ അന്തം വിട്ട് ബിജെപി പാളയം

സ്വന്തം ലേഖകൻ 

അമൃതസർ: നരേന്ദ്രമോദിയുടെ യുദ്ധാനന്തര നയതന്ത്രത്തിന് വൻ തിരിച്ചടി നൽകി കോൺഗ്രസ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായി സിദ്ധു. ക്രിക്കറ്റ് താരങ്ങളായിരുന്ന ഇമ്രാൻഖാനും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പിടിയിലായ എയർഫോഴ്‌സ് വിങ് കമാൻഡർ അഭിനന്ദൻ വർധന് മോചനം ലഭിക്കുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച പാക്കിസ്ഥാൻ അഭിനന്ദനെ മോചിപ്പിക്കുന്നുണ്ടെങ്കിൽ ഇതിന്റെ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടേണ്ടത് കോൺഗ്രസിന്റെ ക്രിക്കറ്റ് നയതന്ത്രമാണ്. ഇന്ത്യ – പാക്ക് യുദ്ധവെറിയ്ക്കും വെല്ലുവിളിയ്ക്കും ഇടയിൽ സിദ്ധുവും – ഇമ്രാൻഖാനും തമ്മിലുള്ള സൗഹൃദം തന്നെയാണ് ഇപ്പോൾ ഏറെ നിർണ്ണായകമായി മാറിയത്. അഭിമാന്റെ മോചനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം ഉരിയാടാതിരുന്നപ്പോഴാണ് നിർണ്ണായക ഇടപെടൽ നടത്തിയ സിദ്ധുവിന്റെ നീക്കങ്ങൾ എത്തിയത്. 
പഞ്ചാബിലെ കോൺഗ്രസിന്റെ മന്ത്രിയായ സിദ്ധുവും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും തമ്മിൽ കടുത്ത സൗഹൃത്തിലാണ്. ക്രിക്കറ്റ് കളത്തിൽ നിന്നും വിരിഞ്ഞ സൗഹൃദം ഇപ്പോഴും ഇരുവരും തുടരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇമ്രാൻഖാൻ നൽകിയ വിരുന്നിലെ സിദ്ധുവിന്റെ സാന്നിധ്യം. സിദ്ധു ഈ ചടങ്ങിൽ പങ്കെടുത്തതിനെ വിമർശിച്ച് ഇന്ത്യയിലെ ബിജെപി നേതാക്കൾ അടക്കം രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഈ ബന്ധം തന്നെയാണ ഇന്ത്യയെ മുൾ മുനയിൽ നിർത്തിയ അഭിമാന്റെ തടവിന് ഏറ്റവും ഒടുവിൽ മോചനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. 
അതിർത്തി കടന്ന് ഇന്ത്യ ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിനിടെയാണ് ഇന്ത്യയ്ക്ക് വീര സൈനികനെ പാക്കിസ്ഥാൻ അതിർത്തിയ്ക്കപ്പുറത്ത് നഷ്ടമായത്. തുടർന്ന് ഇയാളെ തടവിൽ വയ്ക്കുകയും, ആക്രമിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സൈനികൻ തടവിൽ കഴിയുമ്പോഴും ഇയാളുടെ മോചനത്തിന് വേണ്ടി ചെറുവിരൽ അനക്കാതിരുന്ന നരേന്ദ്രമോദി, പാക്കിസ്ഥാനെ തച്ച് തകർക്കുന്ന ഭീഷണികളാണ് മുഴക്കിയിരുന്നത്. നരേന്ദ്രമോദിയുടെ അനുയായികളായ സംഘപരിവാർ ശക്തികൾ ആകട്ടെ, ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റുകൾക്കു താഴെ അധിക്ഷേപം ചൊരിയുകയും ചെയ്തിരുന്നു. 
അഭിമാന്റെ ജീവൻ പോലും ഓരോ ദിവസം കഴിയും തോറും ഭീഷണിയിലാകുമെന്ന സാഹചര്യത്തിലാണ് സിദ്ധു പ്രശ്‌നത്തിൽ ഇടപെട്ടത്. ഇമ്രാൻഖാനെ ഫോണിൽ ബന്ധപ്പെട്ട സിദ്ധുവിനോട് തങ്ങൾ യുദ്ധത്തിന് ഇല്ലന്നും യുദ്ധത്തിനുള്ള സാഹചര്യമല്ല നിലവിൽ പാക്കിസ്ഥാനിലുള്ളതെന്നും പറയുകയാണ് ഇമ്രാൻഖാൻ ചെയതത്. തുടർന്നാണ് അഭിമാനെ വിട്ടു നൽകുന്നത് സംബന്ധിച്ച് പാർലമെന്റിൽ പ്രഖ്യാപനം നടത്താമെന്ന് സിദ്ധുവിന് ഇമ്രാൻ ഉറപ്പ് നൽകിയത്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പാർലമെന്റിൽ ഇമ്രാൻ പ്രസ്താവന നടത്തുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ജനീവ കൺവൻഷന്റെ യുദ്ധ വിരുദ്ധ കരാർ പ്രകാരം അഭിമാനെ ഇന്ത്യയ്ക്ക് വിട്ടു നൽകും. ഇതുവഴി വിജയിക്കുന്നത് കോൺഗ്രസിന്റെ ക്രിക്കറ്റ് നയതന്ത്രവും.