തുറന്നിട്ട ജനലിലൂടെ അകത്ത് കയറിയ പാമ്പ് പ്ലസ്ടു വിദ്യാർത്ഥിനിയെ കടിച്ചു: അർധരാത്രിയിൽ ആശുപത്രിയിൽ കൊണ്ടു പോകാതെ വീട്ടുകാർ എത്തിച്ചത് വിഷ വൈദ്യന്റെ അടുത്ത്; മതിയായ ചികിത്സ കിട്ടാതെ യുവതിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വ്യാജ ചികിത്സയുടെയും ആളെകൊല്ലലിന്റെയും പേരിൽ സോഷ്യൽ മീഡിയ അടക്കം ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തിയിരിക്കുന്ന മോഹൻവൈദ്യർക്ക് ഒരു പിൻഗാമി തിരുവനന്തപുരത്തു നിന്നും. മോഹൻവൈദ്യർ ചികിത്സയിലൂടെ ആളെ കൊല്ലുമ്പോൾ വീട്ടുകാർ വ്യജ വിഷ വൈദ്യന്റെ അടുക്കലെത്തിച്ച പ്ലസ്ടു വിദ്യാർത്ഥിനിയാണ് ദാരുണമായി മരിച്ചത്. തിരുവനന്തപുരം പാറശാല വളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടിൽ അനിൽ-മെറ്റിൽഡ ദമ്പതികളുടെ മകൾ അനിഷ്മ(17)യാണ് ദാരുണമായി മരിച്ചത്. ഈമാസം ഒന്നാം തീയ്യതി രാത്രി 10.30ന് മുറിയിൽ ഉറങ്ങിക്കിടക്കവേ ജനലിലൂടെ എത്തിയ പാമ്പ് അനിഷ്മയെ കടിക്കുകയായിരുന്നു. പാമ്പുകടിച്ചെന്ന് ബോധ്യമായതോടെ ആശുപത്രിയിൽ ചികിത്സ […]

വലിപ്പമുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല: കുതിരയെക്കണ്ട് ആന വിരണ്ടോടി ; മൂന്നു പേർക്ക് പരുക്ക്

സ്വന്തം ലേഖിക വെഞ്ഞാറമൂട്: വഴിവക്കിൽ കുതിരയെക്കണ്ട് ആന വിരണ്ടോടി. ആന വരുന്നതുകണ്ട് ഓടിയ മൂന്നുപേർക്ക് വീണു പരിക്കുപറ്റി. അപകടമൊഴിവാക്കാൻ പിന്നോട്ടെടുത്ത വാഹനങ്ങൾ കൂട്ടിയിടിക്കുകയും ചെയ്തു. രാവിലെ 8.20-ന് ആയിരുന്നു സംഭവം തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണനെന്ന 21 വയസ്സുള്ള ആനയാണ് കുതിരയെക്കണ്ടു വിരണ്ടോടിയത്. അമ്പലംമുക്ക് സ്വദേശികളായ ശാന്ത, ഓമന, ജോർജ്ബാബു എന്നിവർക്കാണ് പരിക്കേറ്റത്. അമ്പലംമുക്കിലെ ക്ഷേത്രത്തിൽ ആനയൂട്ടിനായി കൊണ്ടുപോയ ആനയാണ് വിരണ്ടത്. സംസ്ഥാനപാതയിൽ കീഴായിക്കോണത്തു വളർത്തുന്ന കുതിരയെ വഴിവക്കിൽ കെട്ടിയിരുന്നു. ആന, കുതിരയുടെ അടുത്തെത്തിയപ്പോൾ വിരണ്ടോടുകയായിരുന്നു. ആന വരുന്നതുകണ്ട് ഭയന്നോടിയതാണ് നാട്ടുകാർ.ആനയുടെ മുന്നിലെത്തിയ […]

ലിഫ്റ്റ് ചോദിച്ച് ഇരുചക്ര വാഹനത്തില്‍ കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറാണ് പിടിയിലായത്. ഇയാൾക്കെതിരെ ബാലപീഡനത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിൽ ലിഫ്റ്റ് ചോദിച്ചുകൊണ്ട് വാഹനത്തില്‍ വഴിയില്‍ നിന്ന് കയറുകയായിരുന്നു യാത്രയ്ക്കിടയിൽ ബൈക്കില്‍ വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി ബഹളം വെച്ചു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടുകയും ചെയ്തു. ഈ സമയം ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് ബൈക്ക് ഓടിച്ചിരുന്ന വ്യക്തി തന്നെ […]

മണ്ഡലകാലത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ; സുരക്ഷ ചുമതല മൂന്നു എസ്പിമാർക്ക്

സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പൊലീസ് തുടങ്ങി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിൻറെ തീരുമാനം. പമ്പ, നിലക്കൽ, സന്നിധാനം എന്നിങ്ങനെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുക. മുന്ന് എസ്പിമാർക്ക് ചുമതല നൽകും. നിലക്കൽ മുതൽ പമ്പവരെ ട്രാഫിക് നിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങൾ കടത്തിവിടില്ല. എന്നാൽ മാസപൂജാസമയത്ത് ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവ് ഉണ്ടാകും. നിലക്കൽ പ്രധാന ഇടത്താവളമായതിനാൽ കുടുതൽ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷശക്തമാക്കാനാണ് പൊലീസ് തീരുമാനം. ഇതിനായുള്ള പരിശോധനകൾ […]

വൈദ്യുതി കമ്പിയിൽ വീണ മരം നീക്കം ചെയ്യാൻ രക്ഷകരായി ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ; വീണ്ടും രക്ഷാദൗത്യം ഏറ്റെടുത്ത് കമ്പനി

സ്വന്തം ലേഖകൻ കോട്ടയം: കടുവാക്കുളത്ത് വൈദ്യുതി ലൈനിനു മുകളിൽ വീണ മരത്തിന്റെ ചില്ല നീക്കം ചെയ്യാൻ രക്ഷകരായി എത്തിയത് ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ. കടുവാക്കുളം പൂവൻതുരുത്ത് റോഡിലാണ് തിങ്കളാഴ്ച രാത്രിയിൽ വൈദ്യുതി ലൈനിനു മുകളിൽ മരം വീണത്. നാലു മണിക്കൂറോളം അഗ്നിരക്ഷാ സേനാ അധികൃതർ മരം നീക്കാൻ പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് അഗ്നിരക്ഷാ സേനാ സംഘം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ സഹായം തേടി. തുടർന്ന് ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും എത്തിച്ച ക്രെയിൻ ഉപയോഗിച്ചാണ് മരം നീക്കം ചെയ്തത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കനത്ത […]

കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കുടം വരെ ഇനി കുതിക്കും ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖിക കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും. കൊച്ചി മെട്രോയോട് അനുബന്ധിച്ചുള്ള വാട്ടർ മെട്രോയുടെ ആദ്യ ടെർമിനലിൻറെയും പേട്ട എസ് എൻ ജംഗ്ഷൻറെയും നിർമ്മാണോൽഘാടനവും ഇതോടൊപ്പം നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി […]

സംസ്ഥാനത്ത് ശക്തമായ മഴ 3 ദിവസം കൂടി: 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ 3 ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ കനത്ത നാശം വിതച്ച്‌ ശേഷം വിട്ടു നിന്ന മഴ സംസ്ഥാനത്ത് വീണ്ടും ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം […]

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ അന്തരീക്ഷ മലിനീകരണം: കോട്ടയം മുൻപന്തിയിലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പൊടിപടലങ്ങളുടെ തോത് അനിയന്ത്രിതമായി ഉയരുന്നു. കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലാണ് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലായും കണ്ടെത്തിയത്. മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ഥങ്ങളുടെ അളവ് നിശ്ചിത വാര്‍ഷിക പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നിവയുടെ അളവ് സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിധിക്കുള്ളിലാണ്. എന്നാല്‍, കോട്ടയത്ത് കെ കെ റോഡിലും എറണാകുളത്ത് വൈറ്റിലയിലും […]

പന്നി പെറ്റുകൂട്ടും പോലെ മുസ്ലീം സ്ത്രീകൾ പ്രസവിക്കും: ഇവരെ വന്ധ്യംകരിക്കണം; മതസ്പർദ വളർത്തി ആകാശവാണി ജീവനക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ കൊച്ചി: അസമിലെ പൗരത്വരജിസ്റ്ററിനെതിരെയിട്ട പോസ്റ്റ് വഴി മുസ്ലീം സമുദായത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ട ആകാശവാണി ജീവനക്കാരി പ്രതിക്കൂട്ടിൽ. മുസ്ലിം സമുദായത്തിനും സ്ത്രീകൾക്കുമെതിരെ വർഗീയ വിഷം ചീറ്റുന്ന തരത്തിൽ ഫേസ്ബുക്കിലാണ് ആകാശവാണി ജീവനക്കാരിയായ കെ.ആർ ഇന്ദിര പോസ്റ്റ് ഇട്ടത്. ഇതിനെതിരെ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ‘മുസ്ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താൻ വന്ദ്യംകരിക്കണം’ എന്നുള്ള വംശീയ വിദ്വേഷം അടങ്ങിയ പോസ്റ്റിനെതിരെയാണ് പരാതി. കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെന്റർ പ്രവർത്തകൻ എം.ആർ വിപിൻദാസ് ആണ് കൊടുങ്ങല്ലൂർ പോലിസിൽ പരാതി നൽകിയത്. പരാതി […]

പെൺകുട്ടിയുടേത് ക്രിസ്ത്യാനി പേര്: ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ മുടങ്ങി

സ്വന്തം ലേഖകൻ ഗുരുവായൂർ: പെൺകുട്ടിയുടേത് ക്രിസ്ത്യാനി പേരാണെന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ മുടങ്ങി. വധുവിന്റെ പേരിൽ ഉദ്യോഗസ്ഥന് ആശയക്കുഴപ്പം തോന്നിയതോടെയാണ് വിവാഹ രജിസ്‌ട്രേഷൻ മുടങ്ങിയത്. ഇതേ തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്യാനാവാതെ ദമ്പതിമാർ മടങ്ങി. ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകൾക്ക് ക്രിസ്ത്യാനിപ്പേരെന്നു പറഞ്ഞാണ് രജിസ്ട്രേഷൻ തടഞ്ഞത്. ഗുരുവായൂർ നഗരസഭയിലാണ് വിവാഹരജിസ്ട്രേഷനെച്ചൊല്ലി വിവാദമുണ്ടായത്. കഴിഞ്ഞ 24-ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന ദമ്ബതിമാരുടെ രജിസ്ട്രേഷനാണ് മുടങ്ങിയത്. പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് […]