വീണ്ടും നരേന്ദ്രമോദിയ്‌ക്കെതിരെ വധഭീഷണിയുയർത്തി പാക്കിസ്ഥാനി പോപ്പ് ഗായിക റാബി പിർസാദ്

  സ്വന്തം ലേഖിക ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയുമായി വീണ്ടും പാക്കിസ്ഥാനി പോപ്പ് ഗായിക റാബി പിർസാദ്. ചാവേർ ആക്രമണ ഭീഷണിയാണ് പാക് ഗായിക മോദിക്കെതിരെ ട്വിറ്ററിലൂടെ ഉയർത്തിയിരിക്കുന്നത്. ബോംബ് കെട്ടിവച്ച ജാക്കറ്റ് അണിഞ്ഞ തന്റെ ചിത്രത്തിനൊപ്പം ‘മോദി ഹിറ്റ്‌ലർ’, ‘കശ്മീർ കി ഭേട്ടി’ (കശ്മീരിന്റെ മകൾ) എന്നീ ഹാഷ്ടാഗുകൾ നൽകിയ അവർ മോദിക്ക് ആശംസകൾ നേരുന്നതായും കുറിച്ചിട്ടുണ്ട്. പിർസാദയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ട്വീറ്റിന് ഒട്ടേറെ ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. അതേസമയം, റാബി പിർസാദയെ വിമർശിച്ച് രംഗത്തെത്തിയവരും കുറവല്ല. […]

കൂടത്തായി കൊലപാതക പരമ്പര ; അന്നമ്മ തോമസിന്റെയും സിലിയുടെയും ആഭരണങ്ങൾ ജോൺസൺ വിൽക്കുകയോ പണയംവെക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ജോളി പോലീസിന് മൊഴി നൽകി

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോൺസണെതിരെ കേസിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. കൊല്ലപ്പെട്ട ഭർതൃമാതാവ് അന്നമ്മ തോമസിെന്റയും രണ്ടാം ഭർത്താവ് ഷാജുവിെന്റ ആദ്യ ഭാര്യ സിലിയുടേയും ആഭരണങ്ങൾ ജോൺസൺ പണയം വെക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ജോളി മൊഴി നൽകി . ഇന്ന് രാവിലെ ഷാജുവിനെയും അദ്ദേഹത്തിെന്റ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യുന്ന വടകര കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലേക്ക് ജോളിയെയും എത്തിച്ചിരുന്നു. ഇവിടെ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യംപറഞ്ഞത്. ഷാജുവിെന്റ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന് ജോളി ഇന്നലെ മൊഴി […]

മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റ് നിർമ്മിച്ച പ്രമുഖരിൽ ഒരാൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ജ്യാമ്യമെടുത്തു, എന്നാൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട് ഐ.ജിയ്ക്കും ഡിജിപിയ്ക്കും കത്തയച്ചു

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ നിർമ്മിച്ചവരിൽ പ്രമുഖൻ മദ്രാസ് ഹൈക്കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ജെയിൻ ഹൗസിങ് കമ്പനി മാനേജിങ് ഡയറക്ടർ സന്ദീപ് മേത്തയെ അടുത്തമാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും നടപടി പിൻവലിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട്ടിലെ ഐജിക്കും ഡിജിപിക്കും കത്തയച്ചു. ചട്ടംലംഘിച്ച് ഫ്‌ളാറ്റ് നിർമ്മിച്ച ഒരാളെ ആദ്യം തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബാക്കിയുള്ളവരെല്ലാം ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. […]

കോക്കോണിക്‌സ് ; കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാന്റ് ജനുവരിയിൽ വിപണിയിലെത്തും : മുഖ്യമന്ത്രി

  സ്വന്തം ലേഖിക തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാൻഡ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കോക്കോണിക്‌സ് എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിൽ ലാപ്‌ടോപ്പുകൾ ജനുവരിയിൽ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൺവിളയിലെ കെൽട്രോണിന്റെ പഴയ പ്രിന്റെഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്റ് വിപണനത്തിന് സജ്ജമായിക്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് ലാപ്ടോപ്പ് നിർമിക്കുന്നത്. ഇത് മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മികച്ച മാതൃകയായി മാറുമൊന്നാണ് ഇന്റൽ ഇന്ത്യ മേധാവി നിർവൃതി റായ് […]

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് : മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇടപെടലുകൾ അഭിനന്ദനീയം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: കനത്ത മഴയെത്തുടർന്ന് കഴിഞ്ഞദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൊച്ചി നഗരത്തിൽ ഇതുവരെ കാണാത്ത വെള്ളക്കെട്ടാണെന്നും, വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും ഇടപെടലുകൾ അഭിനന്ദനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നഗരത്തിലെ വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടർ രംഗത്തിറങ്ങിയത്. ഇല്ലെങ്കിൽ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. അതേസമയം വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയർ സൗമിനി ജെയിനിന്റെ […]

തേജസ്സ് എക്‌സ്പ്രസ്സ് വൈകിയോടി ; യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് 1.62 ലക്ഷം രൂപ

  സ്വന്തം ലേഖിക ലഖ്‌നൗ : തേജസ് എക്‌സ്പ്രസ് രണ്ടു മണിക്കൂർ വൈകിയോടിയതിന് യാത്രക്കാർക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. രണ്ട് മണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ വീതമാണ് നഷ്ടപരിഹാരം നൽകുന്നത്. ഒരു മണിക്കൂർ വൈകിയെത്തിയാൽ നൂറുരൂപവീതവും രണ്ടുമണിക്കൂറോ അതിലധികമോ വൈകിയാൽ 250 രൂപ വീതവുമാണ് നഷ്ടപരിഹാരമായി ഐ.ആർ.സി.ടി.സി. പ്രഖ്യാപിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേ ട്രെയിൻ വൈകിയതിനെ തുടർന്ന് മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരംനൽകേണ്ടി വരുന്നത്. ഒക്ടോബർ 19ന് തേജസ് എക്‌സ്പ്രസ് രണ്ട് മണിക്കൂറിലധികം വൈകിയിരുന്നു. ലഖ്‌നൗവിൽ നിന്ന് […]

അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം

  സ്വന്തം ലേഖിക തിരുവനന്തപുരം:അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അഡ്വ.ജനറൽ സി.പി സൂധാകരൻ പ്രസാദിനാണ് ക്യാബിനറ്റ് പദവി നൽകിയത്. ഇതോടെ മന്ത്രിമാർക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി. നിയമവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് നടപടി. രണ്ടുമാസം മുമ്പ്് ഇത്തരത്തിലുള്ള ഒരു നിർദേശം ഉയർന്നുവന്നിരുന്നു. എന്നാൽ വിവിധകോണുകളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ, മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, സർക്കാർ ചീഫ് […]

മോട്ടോർ വാഹന നിയമലംഘകർക്ക് ഇനി ആശ്വസിക്കാം ; ഗതാഗത നിയമലംഘന പിഴത്തുക കുറയ്ക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മോട്ടോർ വാഹന പിഴത്തുക സംബന്ധിച്ച് നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന് 500 രൂപയായി പിഴ. നേരത്തെ പുതിയ നിയമപ്രകാരം പിഴ 1000 രൂപയായിരുന്നു. അമിത വേഗത്തിൽ സഞ്ചരിച്ചാൽ ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയുമാണ് പിഴ. വാഹനത്തിൽ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കി കുറച്ചു.സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക […]

കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ യുപി ഒന്നാം സ്ഥാനത്ത് ; കേരളം നാലാമതും ; ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പുറത്ത്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തു കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി യോഗി ആദിത്യനാഥിൻറെ ഉത്തർപ്രദേശ്. പിണറായി വിജയൻറെ കേരളത്തിനും കണക്കുകളിൽ ആശ്വസിക്കാൻ വകയില്ല. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2017-ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണു യുപിയെയും കേരളത്തെയും മുൻനിരയിൽ എത്തിച്ചത്. 2017-ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 30,62,579 ആണ്. ഒന്നാം സ്ഥാനത്തുള്ള യുപിയിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 3,10,084. മഹാരാഷ്ട്ര- 2.88 ലക്ഷം, മധ്യപ്രദേശ്- […]

സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിൽ നിന്ന് അഞ്ഞൂറ് കിലോയോളം കഞ്ചാവ് പിടിച്ചു

  സ്വന്തം ലേഖിക മറയൂർ: സൈറൺ മുഴക്കി വന്ന ആംബുലൻസിൽ നിന്ന് പിടിച്ചെടുത്തത് അഞ്ഞൂറ് കിലോയോളം കഞ്ചാവ്. അഞ്ഞൂറ് കിലോയോളം കഞ്ചാവ് സംസ്ഥാന അതിർത്തിയിൽ ഉദുമൽപേട്ടയ്ക്കു സമീപത്ത് വച്ചാണ് പിടികൂടിയത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് ഇന്നലെ വൈകിട്ട് ശങ്കലിനാടാൻ വീഥിയിൽ പിടിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ഉദുമൽപേട്ട സ്വദേശി കറുപ്പുസ്വാമിയെ (22) അറസ്റ്റ് ചെയ്തു. ആന്ധയിൽ നിന്ന് ടെംപോ ട്രാവലറിൽ തമിഴ്‌നാട് വഴി കൊണ്ടുവരികയായിരുന്ന കഞ്ചാവ്, ഇടയ്ക്ക് ആംബുലൻസിലേക്ക് മാറ്റി കയറ്റുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോയമ്പത്തൂർ നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ വിൻസെന്റിന്റെ […]