video
play-sharp-fill

അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം

അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം:അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അഡ്വ.ജനറൽ സി.പി സൂധാകരൻ പ്രസാദിനാണ് ക്യാബിനറ്റ് പദവി നൽകിയത്. ഇതോടെ മന്ത്രിമാർക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി.

നിയമവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് നടപടി. രണ്ടുമാസം മുമ്പ്് ഇത്തരത്തിലുള്ള ഒരു നിർദേശം ഉയർന്നുവന്നിരുന്നു. എന്നാൽ വിവിധകോണുകളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ, മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, സർക്കാർ ചീഫ് വിപ്പ് ആർ.രാജൻ, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി സമ്ബത്ത് എന്നിവർക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്.

ഭരണഘടനാ പദവി വഹിക്കുന്നതിനാൽ സുധാകരപ്രസാദിന് ഇപ്പോൾത്തന്നെ സവിശേഷ അധികാരങ്ങളുണ്ട്. ഇതിനു പുറമേയാണ് എ.ജിക്ക് ക്യാബിനറ്റ് പദവി നൽകുന്നത്. മോട്ടോർ വാഹനനിയമത്തിലെ ഉയർന്ന പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. കായികമേളയ്ക്കിടെ ഹാമർ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകാനും യോഗം തീരുമാനിച്ചു.