വേശ്യാപ്രയോഗം ; പ്രതിക്ഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

  സ്വന്തം ലേഖിക മലപ്പുറം : വേശ്യാ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് വന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് ലൈവിൽ ഫിറോസ് പറഞ്ഞു. ‘രണ്ട് ദിവസമായിട്ട് രോഗികൾക്കൊപ്പമായിരുന്നു. എല്ലാ ആളുകളെയും വേദന തലയിൽ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേൾക്കുന്നത്. അപ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കിൽ ക്ഷമിക്കണം.’ എന്നും ഫിറോസ് കൂട്ടിച്ചേർത്തു

എൽ.ഡി.എഫിന് തലവേദനയായി അരൂരിൽ പച്ചയിലും മഞ്ഞയിലുള്ള അരിവാൾ ചുറ്റിക ; കടുത്ത പരിഹാസവുമായി കോൺഗ്രസ്സും ബി.ജെ.പിയും രംഗത്ത്

  സ്വന്തം ലേഖിക അരൂർ: മലപ്പുറത്തെ പച്ചചെങ്കൊടി വിവാദത്തിന് പിന്നാലെ അരൂരിലെ പച്ചയിലും മഞ്ഞയിലുമുള്ള അരിവാൾചുറ്റികയും എൽ.ഡി.എഫിന് തലവേദനയാകുന്നു. അരൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവജനസംഘടനകൾ നടത്തിയ പ്രകടനത്തിലാണ് മഞ്ഞയും പച്ചയും നിറത്തിലുള്ള ചെങ്കൊടി പ്രത്യക്ഷപ്പെട്ടത്. ചെങ്കൊടിക്ക് പകരം മഞ്ഞനിറമുള്ള തുണിയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടികൾ ഉപയോഗിച്ചതാണ് എതിരാളികളുടെ ആക്ഷേപത്തിന് കാരണമായത്. സംഭവത്തിൽ കടുത്ത പരിഹാസവുമായാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാൻ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും […]

കുഴിമന്തി കഴിച്ച് മൂന്നര വയസ്സുകാരി മരിച്ച സംഭവം; പൊലീസ് ഹോട്ടൽ പൂട്ടിച്ചു

സ്വന്തം ലേഖിക കൊല്ലം: കുഴിമന്തി കഴിച്ച് മൂന്നര വയസ്സുകാരി മരിച്ചതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. ചടയമംഗലം പോരേടം കള്ളിക്കാട് അംബിക വിലാസത്തിൽ സാഗറിന്റെയും പ്രിയ ചന്ദ്രന്റെയും മകൾ ഗൗരിനന്ദയാണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇളവക്കോട്ടുള്ള ഫൈവ് സ്പൂൺ തടവറ ഹോട്ടലിൽ നിന്നു വാങ്ങിയ കുഴിമന്തിയാണു മാതാപിതാക്കൾക്കൊപ്പം ഗൗരിയും കഴിച്ചത്. ഏറെക്കഴിയും മുൻപ് ഗൗരിക്കു വയറുവേദനയും ഛർദിയും ഉണ്ടായി. അഞ്ചലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിയ്ക്കുകയായിരുന്നു. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച മറ്റാർക്കും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ […]

കാഞ്ചനമാലയുടെ കാത്തിരിപ്പ് അവസാനിക്കുന്നു ; മൊയ്തീന്റെ പേരിലുള്ള ബി. പി മൊയ്തീൻ സേവ മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 20 ന്

  സ്വന്തം ലേഖിക മുക്കം: ഇരുവഴഞ്ഞിപ്പുഴ കവർന്നെടുത്ത ബി.പി. മൊയ്തീൻ തിരിച്ചുവരുന്ന നിമിഷത്തിനുവേണ്ടിയായിരുന്നില്ല അനശ്വര പ്രണയ നായികയായ കാഞ്ചനമാലയുടെ കാത്തിരിപ്പ്. ആധുനിക സൗകര്യങ്ങളോട് കൂടിയ ബി.പി മൊയ്തീൻ സേവ മന്ദിറായിരുന്നു കാഞ്ചനമാലയുടെ സ്വപ്നം. പ്രിയപ്പെട്ടവനായുള്ള ദീർഘകാലത്തെ കാത്തിരിപ്പെല്ലാം ഫലമില്ലാതെ പോയെങ്കിലും, ഇത്തവണ ദൈവം കാഞ്ചനയ്‌ക്കൊപ്പം നിൽക്കുകയാണുണ്ടായത്. ഈ മാസം 20ന് 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുക. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായെത്തുന്ന ചടങ്ങ് മന്ത്രി കെ.ടി ജലീൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സിനിമാ താരം ദിലീപിന്റെ അച്ഛന്റെ പേരിലുള്ള […]

അയോദ്ധ്യ-ബാബറി മസ്ജിദ് കേസ് : രാമജന്മഭൂമി എവിടെയെന്നു കാണിക്കുന്ന മാപ്പ് കീറികളഞ്ഞ് അഭിഭാഷകൻ ; പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

സ്വന്തം ലേഖിക ന്യൂഡൽഹി: അയോദ്ധ്യ-ബാബറി മസ്ജിദ് ഭൂമിതർക്ക കേസ് വാദത്തിനിടെ സുപ്രീം കോടതിയിൽ പൊട്ടിത്തെറി. സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകനായ രാജീവ് ധവാൻ ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ എതിർവാദത്തിനായി തനിക്ക് കൈമാറിയ ‘രാമന്റെ ജന്മഭൂമി ഏതാണെന്ന് വ്യക്തമാക്കുന്ന’ ഭൂപടം വലിച്ച് കീറിയതോടെയാണ് സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾക്ക് തുടക്കമായത്. ഇത്തരം രേഖകൾക്ക് ഒരു വിലയുമില്ലെന്നും ഇവ സ്വീകരിക്കരുതെന്നും പറഞ്ഞാണ് ധവാൻ ഭൂപടം കീറിയത്. മാപ്പ് വലിച്ചുകീറിയ രാജീവിനോട് ‘വേണമെങ്കിൽ ഇനിയും അത് കീറാം’ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പരിഹാസരൂപേണ […]

വിവാഹം വരെ കാത്തിരുന്നത് സ്വർണ്ണമോഹംകൊണ്ട് ; വധുവിന്റെ വെളിപ്പെടുത്തൽ കേട്ട് പോലീസ് ഞെട്ടി

സ്വന്തം ലേഖിക തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനൊപ്പം ഒളിച്ചോടിയ പയ്യന്നൂർ സ്വദേശിനിയുടെ സ്വർണ്ണമോഹം പൊലീസിനെപ്പോലും ഞെട്ടിച്ചു. പട്ടാമ്പി സ്വദേശിയും നിർമ്മാണത്തൊഴിലാളിയുമായ കാമുകനൊപ്പം ജീവിക്കാൻ നേരത്തേ തന്നെ ഉറപ്പിച്ചിരുന്ന യുവതി, ഗൾഫുകാരനെ വിവാഹം കഴിക്കാൻ സമ്മതിച്ചത് സ്വർണ്ണവുമായി ഒളിച്ചോടാനുള്ള പദ്ധതിയനുസരിച്ചാണെന്ന് തളിപ്പമ്പ്് പൊലീസിനോട് തുറന്നുപറഞ്ഞു. കാമുകനുമായി ആലോചിച്ചു തന്നെയാണ് പദ്ധതി തയാറാക്കിയത്. നേരത്തെ ഉല്ലാസ യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് കാമുകനെ മാലചാർത്തിയിരുന്നതായി യുവതി പറഞ്ഞു. ഇതിന്റെ വീഡിയോ, വിവാഹം കഴിഞ്ഞ് കാഞ്ഞിരങ്ങാട്ടെ വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ കാമുകൻ വരന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കാഞ്ഞിരങ്ങാട്ടെ […]

മരട് ഫ്‌ളാറ്റ് ; നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. പരാതികളില്ലെന്നും ചൂണ്ടിക്കാണിച്ച് കേസെകളെടുക്കാതിരുന്ന ഗോൾഡൻ കായലോരത്തിനെത്തിനെതിരെയും ക്രൈംബ്രാഞ്ച് കേസെടുക്കും

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ സർക്കാർ കണ്ടുകെട്ടിയതായി റിപ്പോർട്ട്. ഇതിന് പിന്നാലെ മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുവന്നിരിക്കുന്നത്. നിർമ്മാതാക്കളുടെ ആസ്തി കണ്ടു കെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ഇവരുടെ മുഴുവൻ ആസ്തി വകകളും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് രജിസ്‌ട്രേഷൻ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നൽകുമെന്നുള്ള റിപ്പോർട്ടുണ്ട്. ഇതിന് പുറമെ നിർമ്മാതാക്കൾ […]

കൂടത്തായി കൊലപാതക പരമ്പര ; മരിച്ച സിലിയുടെ നാൽപത് പവൻ സ്വർണ്ണം കാണാനില്ല, കാണിക്കവഞ്ചിയിൽ ഇട്ടെന്ന് ഷാജു

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ, മരിച്ച സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമാകുമെന്ന് സൂചന. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഭർത്താവ് ഷാജു പറഞ്ഞിരുന്നതെന്നും ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇവർ പരാതി നൽകാനൊരുങ്ങുകയാണ്. ആഭരണങ്ങൾ കാണാതായതിൽ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് […]

തോക്കുമായി റോഡിലിറങ്ങി വഴിയാത്രക്കാരെ വിരട്ടിയ പത്തൊമ്പതുകാരനെ പോലീസ് പൊക്കി

  സ്വന്തം ലേഖിക തലശേരി : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പൊലീസ് ജാമ്യത്തിൽ വിട്ടു. മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ വഴിയാത്രക്കാരെ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പൊലീസിനെ അറിയിച്ചത്. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്നത് എയർ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഓൺലൈൻ വഴി വാങ്ങിയതാണ് ഇതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

വൈദ്യുതി വിതരണ മേഖലയും ‘വിൽക്കാനൊരുങ്ങി ‘ കേന്ദ്രം ; എതിർപ്പുമായി കേരളം

സ്വന്തം ലേഖിക ദില്ലി: വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആർകെ സിങ് നിലപാട് കടുപ്പിച്ചത്. വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ ദീർഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ 11, 12 തിയ്യതികളിൽ ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രി നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു. കേന്ദ്രനിർദേശത്തോട് കേരളത്തിന്റെ വിയോജിപ്പ് തുടരുകയാണ്. ഇത്തവണ ചേർന്ന യോഗത്തിലും സ്വാകാര്യവത്കരിക്കാനുള്ള കേന്ദ്രനിർദേശത്തോടു അനുകൂല നിലപാടല്ല കേരളം സ്വീകരിച്ചതെനനാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിതരണ ശൃംഖല സ്വകാര്യവൽക്കരിക്കുന്നത് തോന്നുംപോലെയുള്ള ചാർജ്ജ് വർധനവിന് […]