തോക്കുമായി റോഡിലിറങ്ങി വഴിയാത്രക്കാരെ വിരട്ടിയ പത്തൊമ്പതുകാരനെ പോലീസ് പൊക്കി

തോക്കുമായി റോഡിലിറങ്ങി വഴിയാത്രക്കാരെ വിരട്ടിയ പത്തൊമ്പതുകാരനെ പോലീസ് പൊക്കി

Spread the love

 

സ്വന്തം ലേഖിക

തലശേരി : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പൊലീസ് ജാമ്യത്തിൽ വിട്ടു.

മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ വഴിയാത്രക്കാരെ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പൊലീസിനെ അറിയിച്ചത്. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പക്കലുണ്ടായിരുന്നത് എയർ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഓൺലൈൻ വഴി വാങ്ങിയതാണ് ഇതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.