റോഡിലോടുന്നവർക്കെല്ലാം പിഴയില്ല: കൊലപാതകം കണ്ടു നിന്നാൽ ശിക്ഷയില്ലല്ലോ : കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പിഴയ്ക്കെതിരായ പ്രതിഷേധം അശാസത്രീയമോ ? സൗദിയിലേയ്ക്ക് നോക്കുന്ന മലയാളിയ്ക്ക് നാട്ടിലെ നിയമത്തോട് പുച്ഛം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സൗദിയിലെ നിയമങ്ങപ്പറ്റി അഭിമാനം കൊള്ളുന്ന മലയാളി ഇതേ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കാനൊരുങ്ങിയപ്പോൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുന്നു. റോഡിൽ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് മാത്രമായി നിയമം കർശനമായി നടപ്പാക്കിയപ്പോളാണ് ഞങ്ങൾ എല്ലാം കുറ്റക്കാരാണ് എന്ന നിലയിൽ മലയാളികൾ എല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നത്. ഞങ്ങൾ എല്ലാം നിയമം ലംഘിക്കുന്നവരാണ് എന്നും റോഡ് നിയമങ്ങൾ അനുസരിക്കാത്തവരാണ് എന്ന വാദമാണ് ഇവർ ഉയർത്തുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് നടപ്പാക്കുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തർക്കങ്ങളെയും എതിർപ്പുകളെയും പറ്റി യു.എൻ ഡിസാസ്റ്റർ […]

മോദി സർക്കാരിന്റെ നൂറു ദിവസം കൊണ്ട് സെൻസെക്‌സിൽ നഷ്ടമായത് 12.5 ലക്ഷം കോടി: തകർന്നടിഞ്ഞ് രാജ്യത്തെ വിപണി

സ്വന്തം ലേഖകൻ കൊച്ചി: രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയതനു പിന്നാലെ രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ വൻ തകർച്ച നേരിടുന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്ത്. മോദി സർക്കാരിന്റെ ആദ്യ 100 ദിവസക്കാലയളവിൽ സെൻസെക്സിലെ നിക്ഷേപകർക്ക് 12.5 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് ഇപ്പോൾ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. മേയ് 30ന് മോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻ.ഡി.എ സർക്കാർ അധികാരത്തിലേറുമ്പോൾ സെൻസെക്സിന്റെ മൂല്യം 153.62 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴിത് 141.15 ലക്ഷം കോടി രൂപയാണ്. ഇക്കാലയളവിൽ സെൻസെക്സ് 2,?357 പോയിന്റും (5.96 ശതമാനം) നിഫ്റ്റി 858 […]

പ്രിയ വായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓണാശംസകൾ

പ്രിയ വായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓണാശംസകൾ. തിരുവോണം പ്രമാണിച്ച് ഓഫിസ് അവധിയാണെങ്കിലും പ്രധാനപ്പെട്ട വാർത്തകൾ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതായിരിക്കും. എഡിറ്റോറിയൽ ടീം തേർഡ് ഐ

ഉത്രാടദിവസം നടി മഞ്ജുവാര്യർ പൊലീസ് സ്റ്റേഷനിൽ..! മഞ്ജു വാര്യരുടെ ഓണം ഇക്കുറി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലായി

സ്വന്തം ലേഖകൻ കോട്ടയം: ഉത്രാടദിവസം എല്ലാവരെയും ഞെട്ടിച്ച് നടി മഞ്ജുവാര്യർ പൊലീസ് സ്റ്റേഷനിൽ കയറി. ഏതെങ്കിലും കുറ്റകൃത്യങ്ങളിൽപ്പെട്ടോ, ഷൂട്ടിംങിനു വേണ്ടിയോ ആയിരുന്നില്ല മഞ്ജുവിന്റെ പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള വരവ്. വെസ്റ്റ് പൊലീസ് സ്റ്റേഷനെ ഞെട്ടിച്ച് ഓണാഷോഘപരിപാടികളിൽ മഞ്ജുവും സജീവമായി പങ്കെടുത്തു. വെസ്റ്റ് പൊലീസിന്റെ ഓണപ്പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു മഞ്ജു. ഇന്നലെ രാവിലെ 11 മണി മുതൽ തന്നെ കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. അത്തപ്പൂക്കളമിട്ടതും, സദ്യ ഒരുക്കിയതും, ഓണത്തിനായി തയ്യാറെടുപ്പുകൾ നടത്തിയതും, സറ്റേജ് ഒരുക്കിയതും എല്ലാം പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടായിരുന്നു. ഇതിനിടെയാണ് […]

ആരിഫിന്റെ പേര് പറഞ്ഞപ്പോൾ കയ്യടി: ക്ഷുഭിതനായി പിണറായി; മുഖ്യമന്ത്രിയുടെ ക്ഷോഭത്തിൽ ഭയന്ന് പിന്നീട് കയ്യടിച്ച് ജനക്കൂട്ടം

സ്വന്തം ലേഖകൻ ആലപ്പുഴ: മുഖ്യന്ത്രിയുടെ ക്ഷോഭം പ്രശസ്തമാണ്. തനിക്ക് ഇഷ്ടപ്പെടാത്ത കാര്യമുണ്ടായാൽ എന്തും ഏതു വേദിയിലും തുറന്നടിക്കുന്ന പ്രകൃതമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത്. ആലപ്പുഴയിലെ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിലാണ് ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിത്തെറിച്ചത്. പാലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എ.എം.ആരിഫ് എംപിയുടെ പേര് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സദസ്സിൽ കയ്യടി ഉയർന്നു. കയ്യടിക്കേണ്ട കാര്യമില്ലെന്നും ജില്ലയിലെ മന്ത്രിമാർ കാരണമാണ് പെരുമ്പളം പാലം യാഥാർഥ്യമാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ഇതോടെ വേദിയിലുള്ളവർക്ക് മുഖ്യമന്ത്രിയുടെ കലിപ്പ് തിരിച്ചറിയാനായി. പിന്നീട് മുഖ്യമന്ത്രിക്ക് മാത്രമായി കൈയടി […]

സുപ്രീം കോടതി വിധി പട്ടാളക്കാരെ ചതിച്ചു: അവിഹിത ബന്ധം നിയമവിധേയമാക്കിയ വിധിയിൽ അമിത സമ്മർദവുമായി പട്ടാളക്കാർ; വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സൈന്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിവാഹേതര ബന്ധം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി പട്ടാളക്കാർക്ക് അമിത സമ്മർദനം സൃഷ്ടിക്കുന്നതായി ആരോപണം. ഭാര്യയെയും കുടുംബത്തെയും തനിച്ച് നാട്ടിൽ നിർത്തി അതിർത്തി കാക്കാൻ പോകുന്ന പട്ടാളക്കാരുടെ മാനസിക സമ്മർദം ഇരട്ടിയാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിധിയെന്നാണ് വ്യക്തമാക്കുന്നത്. ഇതിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് പട്ടാള നേതൃത്വം. അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം ര​ണ്ടു മു​തി​ര്‍​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍ പേ​രു വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ബ​ന്ധ​ന​യോ​ടെ ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സി​നോ​ടു സ്ഥി​രീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു സൈ​നി​ക നേ​തൃ​ത്വം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. അ​ധി​കം വൈ​കാ​തെ […]

ശശി തരൂർ കോൺഗ്രസിൽ നിന്നു പുറത്തേയ്ക്ക്: മോദി സ്തുതിയ്ക്കു പിന്നാലെ നയം വ്യക്തമാക്കി തരൂർ; തിരുവനന്തപുരത്ത് വീണ്ടും തിരഞ്ഞെടുപ്പ് വന്നേയ്ക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ കോൺഗ്രസിൽ നിന്നു പുറത്തേയ്‌ക്കെന്ന വ്യക്തമായ സൂചനകൾ ലഭിച്ചു തുടങ്ങി. മോദി സ്തുതിയ്ക്കു പിന്നാലെ കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ശശി തരൂർ വീണ്ടും പ്രകോപന പരമായ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത് ബിജെപിയെ ലക്ഷ്യമിട്ടാണെന്ന സൂചനയാണ് ലഭിക്കുന്നത്. തരൂർ ബിജെപിയിലേയ്ക്ക് പോകുകയാണെങ്കിൽ എംപിസ്ഥാനം രാജി വയ്ക്കുകയും തിരുവനന്തപുരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരികയും ചെയ്യും. മോദി സ്തുതിയ്ക്കും അയോധ്യയിലെ ക്ഷേത്രം നിർമ്മാണത്തിലും അടക്കമുള്ള വിവാദ പരാമർശങ്ങൾക്കു പിന്നാലെയാണ് ആജീവനാന്തം കോൺഗ്രസായിരിക്കാമെന്ന് […]

എൽദോയെ തല്ലിയാൽ ഇങ്ങനെയിരിക്കും..! സിപിഐയുടെ പ്രതികാരത്തിൽകുടുങ്ങിയ എസ്‌ഐ വിപിൻദാസ് ഓണക്കാലത്തും സസ്‌പെൻഷനിൽ; രാഷ്ട്രീയ പോരിലെ സസ്‌പെൻഷനെ തുടർന്ന് ഓണക്കാലത്ത് വിപിൻദാസിന്റെ കുടുംബം പട്ടിണിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പൊലീസുകാരനെ തല്ലിയാൽ പുണ്യംകിട്ടുമെന്ന സിനിമാ ഡയലോഗിന് കയ്യടിച്ച മലയാളി പക്ഷേ, രാഷ്ട്രീയ പോരിൽ ബലിയാടായ ഒരു എസ്.ഐയുടെ ദുരിതകഥ പക്ഷേ കാണുന്നില്ല. സിപിഐയുടെ കമ്മിഷണർ ഓഫിസ് മാർച്ചിൽ എംഎൽഎ എൽദോസ് എബ്രഹാമിന്റെ കൈ തല്ലിയൊടിച്ചെന്ന കേസിൽ ആരോപണ വിധേയനായി സസ്‌പെൻഷനിൽ കഴിയുന്ന എസ്.ഐ വിപിൻ ദാസിന്റെ വാട്‌സ്അപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തികച്ചും ജനകീയനായ, കുറ്റാന്വേഷണ മികവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് വിപിൻ ദാസ്. സാധാരണക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും അടക്കം ഒരു പോലെ പ്രിയപ്പെട്ടവനാണ് എസ്.ഐ.  […]

ശ്രീനാരായണ ഗുരുവിന്റെ പാദം തൊട്ട ഭൂമി ഇടിച്ച് നിരത്തി കുമരകം ശ്രീകുമാരമംഗലം ദേവസ്വം: ഇടിച്ചു നിരത്തി തകർന്നടിയ്ക്കാൻ ശ്രമിക്കുന്നത് ചരിത്രവും പാരമ്പര്യവും; പ്രതിഷേധതീപ്പന്തമായി കുമരകത്തെ ശ്രീനാരായണ വിശ്വാസികൾ

സ്വന്തം ലേഖകൻ കുമരകം: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പുണ്യഭൂമിയായി മാറിയ ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ ദേവസ്വം ഓഫിസ് പൊളിച്ച് നീക്കിയ ക്ഷേത്രം ഭാരവാഹികളുടെ തെറ്റായ നീക്കത്തിനെതിരെ പ്രതിഷേധവുമായി ശ്രീനാരായണ വിശ്വാസി സമൂഹം. ചരിത്രവും പാരമ്പര്യവും തച്ചുതകർത്താണ് ഇപ്പോൾ ശ്രീകുമാരമംഗലം ദേവസ്വം രംഗത്തിറങ്ങിയിരിക്കുന്നത്. 115 വർഷം മുൻപ് കുമരകത്ത് ശ്രീനാരായണ ഗുരുദേവൻ എത്തിയപ്പോൾ വിശ്രമിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസാണ് നവീകരണ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ദേവസ്വം അധികൃതർ ചേർന്ന് ഇപ്പോൾ ഇടിച്ച് നിരത്താനൊരുങ്ങുന്നത്. സി.പി.എമ്മിന്റെ നേതാക്കൾ അടങ്ങുന്ന ദേവസ്വം ഭാരവാഹികൾക്കെതിരെ ഇതോടെ കടുത്ത പ്രതിഷേധവുമാണ് കുമരകത്തെ […]

ചില്ലറയെച്ചൊല്ലി ബസിനുള്ളിൽ തർക്കം: കുമരകത്ത് യാത്രക്കാരൻ കണ്ടക്ടറെ ചോറ്റുപാത്രത്തിന് തലയ്ക്കടിച്ചു; യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു: കണ്ടക്ടർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സ്വകാര്യ ബസ് കണ്ടക്ടറെ യാത്രക്കാരൻ തലയ്ക്ക് ചോറ്റുപാത്രം വച്ച് അടിച്ചു. സാരമായി പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ചേർത്തല കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക എന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. കുമരകം സ്വദേശിയായ യാത്രക്കാരൻ കവണാറ്റിൻകര ഭാഗത്തു നിന്നുമാണ് യാത്രക്കാരൻ ബസിൽ കയറിയത്. കുമരകം ഭാഗത്ത് ഇറങ്ങാനായാണ് ഇയാൾ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് എടുക്കുന്നതിനു താൻ നൽകിയത് അൻപത് രൂപയാണ് എന്നാണ് യാത്രക്കാരൻ അവകാശപ്പെട്ടിരുന്നത്. […]