play-sharp-fill

ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ 17ഓളം പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: പൊലീസ് സ്റ്റേഷനിലെ 17 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 കോണ്‍സ്ട്രബിള്‍മാര്‍ക്കും ഒരു ഹോം ഗാര്‍ഡിനും, സ്വീപ്പര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരക്കേറെയുള്ള ഏറ്റുമാനൂര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്റ്റേഷന്‍ അടച്ചിടേണ്ടി വരുമെന്നാണ് സൂചന.

സാരിയുടുത്ത് മുല്ലപ്പൂവും ചൂടി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മീശ വടിച്ച സുന്ദരിമാർ നഗരം കീഴടക്കുന്നു; അടുത്ത് കൂടുന്നവരെ പ്രലോഭിപ്പിച്ച് ഇടവഴികളിലെത്തിച്ച് പണം തട്ടിയെടുക്കും ; കോട്ടയം നഗരത്തിൽ പുതിയ തട്ടിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലും സമീപത്തെ തിയേറ്റര്‍ റോഡിലും തിരുനക്കരയിലും തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. പുരുഷ സംഘങ്ങൾ ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വ്യാജേന സ്ത്രീവേഷം കെട്ടിയാണ് തട്ടിപ്പ് നടത്തുന്നത്. സാരിയുടുത്ത്, മുല്ലപ്പൂവും ചൂടിയാണ് ഈ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ തട്ടിപ്പിനായി എത്തുന്നത്. ലഹരി വില്‍പ്പനയും ലൈംഗിക തൊഴിലും അതിന്റെ പേരിലുള്ള ബ്‌ളാക്ക് മെയിലിംഗും പണം വെട്ടിപ്പുമാണ് ഇവരുടെ പരിപാടി. ക്ലീൻ ഷേവ് ചെയ്ത് സ്ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവര്‍ത്തകരായ സ്ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും. എന്നാൽ അടുത്ത് കൂടുന്നവരെ  […]

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന് പങ്കുണ്ട്; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗണേഷിനെ അകത്താക്കും; പൊലീസിന്റെ പക്കല്‍ ഗണേഷിനെതിരെ ശക്തമായ തെളിവുണ്ട്; കൊടിക്കുന്നില്‍ സുരേഷ് എം.പി

സ്വന്തം ലേഖകന്‍ കൊച്ചി: കൊച്ചിയില്‍ നടി ആേ്രകസില്‍ ആദ്യം അറസ്റ്റിലാവുക ഗണേഷ് കുമാര്‍ ആയിരിക്കുമെന്നും പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. കഴിഞ്ഞ ദിവസം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കോടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കൊടിക്കുന്നില്‍ സുരേഷ് […]

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്..! എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല ; സിലബസ്  വെട്ടിച്ചുരുക്കില്ലെന്ന് മന്ത്രി സി.എന്‍ രവീന്ദ്രനാഥ്‌ 

സ്വന്തം  ലേഖകൻ തിരുവനന്തപുരം:  സംസ്ഥാനം കോവിഡിന് നടുവിൽ ആണെങ്കിലും ഇക്കൊല്ലത്തെ എസ്.എസ്.എല്‍ സി,പ്ലസ്സ് ടു പരീക്ഷാതീയതികള്‍ക്ക് മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദ്രനാഥ്‌. ഒപ്പം സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച്‌ പതിനേഴിനാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്. അതേസമയം എസ്.എസ്.എല്‍ ൽ.സി, പ്ലസ് ടു ക്ലാസുകളിലെ. സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്ക് മുമുൻപ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു. ​ ജൂ​ണ്‍​ ഒന്നു​ ​മു​ത​ല്‍​ ​കൈ​റ്റ് ​വി​ക്ടേ​ഴ്‌​സി​ലൂ​ടെ​ ​ആ​രം​ഭി​ച്ച​ ​’​ഫ​സ്റ്റ്‌​ബെ​ല്‍​’​ ​ഡി​ജി​റ്റ​ല്‍​ ​ക്ലാ​സു​ക​ളി​ല്‍​ ​പ​ത്താം​ ​ക്ലാ​സി​നു​ള്ള​ ​പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​ […]

നടി അനുശ്രീക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കി

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കി എന്ന് ആരോപിച്ച് അനുശ്രീയ്‌ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്ട് എന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നല്‍കുന്നതിനും, ജനുവരി 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ ദേവസ്വം ഭരണ സമിതി നല്‍കിയ അനുമതി, ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി […]

പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്താൻ 11 കെ.വി ലൈനില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; നാടിനെ മുൾമുനയിൽ നിർത്തിയ യുവാവ് താഴെ ഇറങ്ങിയത് 5 മണിക്കൂറിന് ശേഷം

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: മൂന്ന് മാസമായി പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായി 11 കെ. വി ലൈനിൽ കയറി 42 കാരന്റെ ആത്മഹത്യാ ഭീഷണി. അഞ്ചു മണിക്കൂര്‍ നേരമാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് അറന്തക്കാട് കൊഴുവല്ലൂരിലെ മരം വെട്ടുതൊഴിലാളിയാണ്​ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്​​. ഇയാൾ ഞായറാഴ്ച രാവിലെ 11 മണിയോടെ കൊഴുവല്ലൂര്‍ – അറന്തക്കാട് റോഡരികിലുള്ള വീടിനു മുന്നിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനിലെ വൈദ്യുതി പോസ്റ്റിനു മുകളിൽ കയറുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കെ.എസ്.ഇ.ബിയിൽ […]

ബജറ്റ് സമ്മേളനത്തിനിടെ മുകേഷും ബിജിമോളും ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെ നാല് എം എല്‍ എമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കെ ദാസനും ആന്‍സലനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ച നാല് എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.      

അഭയാ കൊലക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് ഹൈക്കോടതിയില്‍; ഹര്‍ജി സമര്‍പ്പിക്കുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ ഇന്ന് ഹൈക്കോടതിയില്‍ ഇന്ന് അപ്പീല്‍ സമര്‍പ്പിക്കും. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. അടയ്ക്കാ രാജുവിന്റെ മൊഴിയിലെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കുക. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി […]

തെരഞ്ഞെടുപ്പിൽ കുഞ്ഞൂഞ്ഞും ചെന്നിത്തലയും മത്സരിക്കും..! വിജയിച്ചാൽ മുഖ്യമന്ത്രി ആരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രം ; പ്രചാരണത്തിനായി ഹൈക്കമാൻഡിൽ നിന്നും എ.കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും മത്സരിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കാൻ രംഗത്ത് ഉണ്ടാവും. എന്നാൽ മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ആണ് ഹൈക്കമാൻഡ് തീരുമാനം.രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകുമെന്നും ഉൾപ്പടെയുളള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു. എന്നാൽ തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് […]

പോക്‌സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിനിരയായി; 13 വയസ്സ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ബന്ധു

സ്വന്തം ലേഖകന്‍ മലപ്പുറം: പോക്സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. 13 വയസ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ഭയ ഹോമില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ച പെണ്‍കുട്ടിക്കാണ് വീണ്ടും ദുരനുഭവം ഉണ്ടായത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് സംഭവം. 2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയാണ് വീണ്ടും പീഡനത്തിന് […]