രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരൻ ആയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരൻ ആയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

സ്വന്തംലേഖകൻ

കോട്ടയം : രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്ന് ഒരു കമ്പനി സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ‘ഏതോ കമ്പനി, ഏതോ രേഖകളിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്നു കാണിച്ചാൽ ആദ്ദേഹം ബ്രിട്ടീഷ് പൗരനാകുമോ ? ഹർജി തള്ളുന്നു’ – ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പ്രസ്താവിച്ചു. ഇതൊരു പരാതിയായി കാണാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ബി ജെപി എം പി സുബ്രമണ്യൻ സ്വാമിയാണ് ഹർജി നൽകിയത്. അതിനു മുമ്പ് ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് രാഹുൽ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് എന്ന കമ്പനിയുടെ 2003 ലെ റിപ്പോർട്ടിലാണ് അദ്ദേഹത്തിന്റെ മേൽവിലാസം ലണ്ടനിലാണ് എന്ന് കാണിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സുബ്രമണ്യൻ സ്വാമി കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്.