തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിന് ജന്മനാടിന്റെ ആദരം

തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിന് ജന്മനാടിന്റെ ആദരം

സ്വന്തം ലേഖകൻ

കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ എ.കെ ശ്രീകുമാറിനെ ജന്മനാട് ആദരിച്ചു. ജന്മനാടായ വണ്ടൻപതാൽ ഗ്രാമമാണ് ശ്രീകുമാറിനെ ആദരിച്ചത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ ഓൺലൈൻ പത്രമാക്കി തേർഡ് ഐ ന്യൂസ് ലൈവിനെ മാറ്റിയ മികവ് പരിഗണിച്ചാണ് ശ്രീകുമാറിനെ ജന്മനാട് ആദരിച്ചത്. പി.സി ജോർജ് എം.എൽഎ വണ്ടൻപതാൽ ജനസൗഹാർദ്ദവേദിയുടെ പ്രശംസാ പത്രം കൈമാറി.

പ്രവർത്തനം ആരംഭിച്ച ആദ്യ മാസം തന്നെ ജില്ലയെ ഞെട്ടിച്ച കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പ് പുറത്ത് വിട്ടത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു. ഏറ്റവും ഒടുവിൽ സംസ്ഥാനത്തെ സ്വകാര്യ കുത്തക മുതലാളിമാരുടെ സ്ഥാപനങ്ങൾ വൈദ്യുതി വകുപ്പിനു നൽകാനുള്ള നാനൂറ്റി അൻമ്പതിലതികം കോടി രൂപയുടെ കണക്ക് സഹിതം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു.
പ്രളയകാലത്ത് തമിഴ്‌നാട് സർക്കാർ കോട്ടയം ജില്ലയ്ക്ക് നൽകിയ രണ്ടു ലോഡ് സാധനങ്ങൾ എം.റ്റി സെമിനാരി സ്‌കൂളിൽ പൂഴ്ത്തി വച്ചിരുന്നത് കണ്ടെത്തി പുറം ലോകത്തെത്തിച്ചതും തേർഡ് ഐ ന്യൂസായിരുന്നു. തുടർന്ന് വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ല കളക്ടർ ഡോ. ബി എസ് തിരുമേനി എം റ്റി സ്‌കൂളിലെത്തി പൂഴ്ത്തി വെച്ചിരുന്ന സാധനങ്ങൾ കണ്ടെത്തുകയും ഇനം തിരിച്ച് നമ്പരിടുകയും സാധനങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ നിർദ്ദേശിക്കുകയുമായിരുന്നു. പ്രളയകാലത്ത് വിവിധ സന്നദ്ധ സംഘടനകൾ വഴി സമാഹരിച്ച നിരവധി സാധനങ്ങളും, അവശ്യ വസ്തുക്കളും തേർഡ് ഐ ന്യൂസ് ലൈവ് സംഘം വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡംഗങ്ങളുടെ സഹായത്തോടെ എത്തിച്ച് നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ജനസൗഹാർദ്ദവേദി പുരസ്‌കാരം സമ്മാനിച്ചത്. സമിതി പ്രസിഡന്റ് സജീവൻ പുത്തൻ വീട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് പി കെ രാജു, ബ്ലോക്ക് പഞ്ചായത്തു മെമ്പർ വി ടി അയൂബ്ഖാൻ, രാഷ്ട്രിപതിയുടെ വിശിഷ്ട സേവാമെഡൽ ലഭിച്ച എ ജെ മാത്യു, ബി ജയചന്ദ്രൻ, സെൻപോൾസ് പള്ളിവികാരി ജോസ് കണിയാംപടിക്കൽ, ഇമാം ഷാജഹാൻ മൗലവി, ജനസൗഹാർദ്ദവേദി സെക്രട്ടറി മുഹമ്മദ് സാലിഹ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group