ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ കൂടുതൽ നിയമലംഘനങ്ങൾ പുറത്ത് : മന്ത്രിയെ ഫയലുകൾ കാണിക്കണമെന്നും മന്ത്രി ഇടപെടേണ്ട ഫയലുകൾ മാറ്റി വയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ കൂടുതൽ നിയമലംഘനങ്ങൾ പുറത്ത്. ചട്ടങ്ങളെല്ലാം മറികടന്ന് പ്രൈവറ്റ് സെക്രട്ടറി വൈസ് ചാൻസലർമാരോടും അദാലത്ത് നടത്താൻ നേരിട്ട് ഉത്തരവിട്ടു. അദാലത്ത് നടത്താൻ പ്രൈവറ്റ് സെക്രട്ടറി കെ.ഷറഫുദ്ദീൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകിയതിന് പിന്നാലെ സർവകലാശാല വി.സിമാർക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകി. സ്വയം ഭരണാധികാരമുള്ള വൈസ് ചാൻസലർമാർക്ക് ചാൻസലറായ ഗവർണർ മാത്രമാണ് മേലധികാരി. എന്നാൽ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമം കയ്യിലെടുത്ത് ഉത്തരവ് നൽകുന്നത് ചരിത്രത്തിൽ […]

മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഷെയ്ൻ നിഗത്തിന്റെ പുതിയ വെളിപ്പെടുത്തൽ: താൻ രണ്ടു പുതിയ നവാഗത സംവിധായകരുടെ സിനിമാ നിർമ്മാതാവാകുന്നു

  സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഷെയ്ൻ നിഗത്തിന്റെ പുതിയ വെളിപ്പെടുത്തൽ. വിവാദങ്ങൾക്ക് പിന്നാലെ താൻ നിർമ്മാതാവാകുന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ ഷെയ്ൻ നിഗം. നവാഗത സംവിധായകർ ഒരുക്കുന്ന രണ്ട് ചിത്രങ്ങൾ താൻ നിർമ്മിക്കുമെന്ന് ഷെയ്ൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ വ്യക്തമാക്കി. ‘സിംഗിൾ’, ‘സാരമണി കോട്ട’ എന്നാണ് ചിത്രങ്ങളുടെ പേരെന്നും ഷെയ്ൻ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നും നടൻ പറഞ്ഞു. അതേസമയം, വിലക്ക് നീങ്ങുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വീകരിക്കുമെന്ന […]

‘വിരട്ടൽ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി ; ഷൂസ് നക്കുന്നവർക്കൊപ്പമല്ല ,നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് കേരളം ‘ സുരേന്ദ്രന് മാസ്സ് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ്

  സ്വന്തം ലേഖിക തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് പരാമർശം നടത്തിയ ബിജെപി നേതാവ് കെ.സുരേന്ദ്രന് കിടിലൻ മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം. എ.എ.റഹീമിന്റെ മറുപടി ഇങ്ങനെ, ‘വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി; ഷൂസ് നക്കുന്നവർക്കൊപ്പമല്ല,നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് കേരളം ‘ ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും വന്നാൽ അത് കേരളത്തിൽ നടക്കില്ല. ‘അങ്ങ് മമതയുടെ ബംഗാളിൽ നടന്നു, പിന്നെയല്ലേ കേരളം’ .മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്. ഈ ചുവന്ന കൊടിക്കു കീഴിൽ മുപ്പത്തിമൂന്നു […]

ഇന്ത്യ ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ പരീക്ഷണം ; താരങ്ങളെ ഫിറ്റ്‌നസ് ടെസ്റ്റിന് വിളിച്ച് ബിസിസിഐ

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യ ക്രിക്കറ്റ് താരങ്ങൾ പുതിയ പരീക്ഷണം. താരങ്ങളെ ഫിറ്റ്‌നസ് ടെസ്റ്റിന് വിളിച്ച് ബിസിസിഐ. പരിക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ടീമിന് പുറത്തായിരുന്ന സ്റ്റാർ പേസർ ജസ്പ്രിത് ബുംറയേയും, ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാം ഓപ്ഷൻ ഓപ്പണറായി പരിഗണിക്കുന്ന യുവതാരം പൃഥ്വി ഷായേയും ഫിറ്റ്‌നസ് ടെസ്റ്റിന് ക്ഷണിച്ച് ബിസിസിഐ. ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ഇരുവരുടേയും ടീം പ്രവേശനത്തിൽ ഏറെ നിർണായകമാകും ഈ ഫിറ്റ്‌നസ് പരീക്ഷ. ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്ന വിശാഖപട്ടണത്ത് ഡിസംബർ 18 […]

ആർ.എസ്.എസ്. അജണ്ട പരാജയപ്പെടുത്താൻ മുഖ്യമന്ത്രിയുമായി സംസാരിക്കും : രമേശ് ചെന്നിത്തല , പൗരത്വ ഭേദഗതിയിൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ പ്രതിപക്ഷവും

  സ്വന്തം ലേഖകൻ തിരുവനന്തപുരം : പൗരത്വ ഭേദഗതിയിൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ പൊതുസമീപനം സ്വീകരിക്കണം എന്നാവശ്യപ്പെടും. ആർ.എസ്.എസ് അജണ്ടയെ പരാജയപ്പെടുത്താൻ സംസ്ഥാനം ഒന്നിച്ചു നിൽക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കലാപമുണ്ടാക്കാൻ കാത്തിരിക്കുന്നവരെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ദുഷ്ടലാക്കോടെയാണ് മുഖ്യമന്ത്രി പൗരത്വനിയമത്തെ സമീപിക്കുന്നതെന്നും ഇത് വർഗീയ പ്രശ്‌നമല്ലെന്നും സുരേന്ദ്രൻ […]

കള്ളടിക്കണമെങ്കിൽ ഇനി പ്രായം തെളിയിക്കണം: അടിക്കുന്ന ബ്രാൻഡിനൊപ്പം ജനിച്ച വർഷവും ചോദിച്ച് ബിവറേജസ് കോർപ്പറേഷൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: ഇനി മുതൽ ബിവറേജ് കോർപറേനിൽ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താൻ നിർദേശം. മദ്യത്തിന്റെ ബ്രാൻഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബിവറേജസ് കോർപറേഷന്റെ ലക്ഷ്യം. ഡിസംബർ 14,15 തീയതികളിൽ രാവിലെ പത്തുമുതൽ രാത്രി ഒൻപതു വരെ 11 മണിക്കൂറിനെ പതിനൊന്നു സ്ലോട്ടുകളാക്കി തിരിച്ചാണ് സർവ്വേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് വരുന്നവരുടെ പ്രായവും ഉപയോഗിക്കുന്ന ബ്രാൻഡും ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. ഈ സർവ്വേ ക്രോഡീകരിച്ച് ഈ മാസം 20ന് ഹെഡ് ഓഫീസിനു കൈമാറണമെന്നാണ് എം.ഡി സ്പർജൻ കുമാറിന്റെ നിർദേശം. ഇതിനായി […]

വായുവിൽ നിന്നും നേരിട്ട് കുടിവെള്ളം : ‘അറ്റ്മോസ്ഫെറിക് വാട്ടർ ജനറേറ്റർ’ സംവിധാനവുമായി സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ

  സ്വന്തം ലേഖകൻ ഹൈദരാബാദ് : വായുവിൽ നിന്നും നേരിട്ട് കുടിവെള്ളം ലഭിക്കുന്ന ‘അറ്റ്മോസ്ഫെറിക് വാട്ടർ ജനറേറ്റർ’ എന്ന നൂതന സംവിധാനവുമായി സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ. കുപ്പിയിൽ എട്ട് രൂപയ്ക്കും അല്ലാതെ അഞ്ച് രൂപയ്ക്കുമാണ് വെള്ളം നൽകുന്നത്. ഹരിത പദ്ധതിയും ജലസംരക്ഷണവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി സൗത്ത് സെൻട്രൽ റെയിൽവേ നടപ്പാക്കിയത്. മൈത്രി അക്വാട്ടെക്കാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതികവിദ്യയിലൂടെ 1000 ലിറ്റർ വെള്ളം ഒരു ദിവസം ഉൽപ്പാദിപ്പിക്കാനാകും. ജലസംഭരണി സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ ദിവസങ്ങളോളം വെള്ളം ശുദ്ധിയോടെ സൂക്ഷിക്കാനും സാധിക്കും. […]

തേജസ്സിന് പിന്നാലെ രാജ്യത്ത് 150 പുതിയ സ്വകാര്യ ട്രെയിനുകളും ; അതിവേഗ നടപടികളുമായി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് തേജസ്സിന് പിന്നാലെ 150 പുതിയ സ്വകാര്യട്രെയിനുകളും. റെയിൽവേ സ്വകാര്യവൽക്കരണത്തിന് അതിവേഗ നടപടികളുമായി കേന്ദ്ര സർക്കാർ. 100 റൂട്ടുകളിൽ 150 പുതിയ സ്വകാര്യ പാസഞ്ചർ ട്രെയിനുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകാനാണ് സർക്കാർ നീക്കം. അടുത്ത മാസം നടക്കുന്ന കേന്ദ്രസർക്കാർക്കറിെന്റ പബ്ലിക് പ്രൈവറ്റ് പാർട്‌നർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിൽ ഇക്കാര്യം ചർച്ചക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ അധികൃതർ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായി. ഇതിലൂടെ ഏകദേശം 22,500 കോടി സ്വരൂപിക്കാനാവുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

‘റേപ് ഇൻ ഇന്ത്യ’ പരാമർശം മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി, ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന വീഡിയോ രാഹുലും ട്വീറ്റ് ചെയ്തു

സ്വന്തം ലേഖകൻ ഡൽഹി: റേപ് ഇൻ ഇന്ത്യ’ പരാമർത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി. ഈ പ്രസ്താവന ചൂണ്ടികാട്ടി ലോകസഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധം ഉയർത്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായി തുടരുന്ന പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്റെ പ്രസ്താവനയെ വിവാദമാക്കിയതെന്നും രാഹുൽ പറഞ്ഞു. ‘മെയ്ക് ഇൻ ഇന്ത്യ’ അല്ല ‘റേപ് ഇൻ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്ന രാഹുലിന്റെ പ്രസ്താവനയാണ് വിവാദമായത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. ഡൽഹിയെ […]

കാറിടിച്ചു വീണ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴിയിൽ ഇറക്കി വിട്ടു കാറുകാരന്റെ ക്രൂരത ; മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു

  സ്വന്തം ലേഖിക പാലക്കാട്: ദിനം പ്രതി റോഡുനിയമങ്ങൾ കർശനമാകുന്ന കേരളത്തിൽ റോഡരികിൽ നിന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് തെറിപ്പിച്ചു. കാറിടിച്ചതിന് പുറമെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടും കാറുകാരന്റെ ക്രൂരത. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിലേക്ക് വീണ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അതേ കാറിൽ തന്നെ കയറ്റി. എന്നാൽ, കാറുകാരൻ പാതിവഴിയിൽ ഇറക്കി വിട്ടു. തക്കസമയത്ത് ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു. പാലാക്കാട് ചിറ്റൂർ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് […]