ഇന്ത്യ ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ പരീക്ഷണം ;   താരങ്ങളെ ഫിറ്റ്‌നസ് ടെസ്റ്റിന് വിളിച്ച് ബിസിസിഐ

ഇന്ത്യ ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ പരീക്ഷണം ; താരങ്ങളെ ഫിറ്റ്‌നസ് ടെസ്റ്റിന് വിളിച്ച് ബിസിസിഐ

 

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യ ക്രിക്കറ്റ് താരങ്ങൾ പുതിയ പരീക്ഷണം. താരങ്ങളെ ഫിറ്റ്‌നസ് ടെസ്റ്റിന് വിളിച്ച് ബിസിസിഐ. പരിക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ടീമിന് പുറത്തായിരുന്ന സ്റ്റാർ പേസർ ജസ്പ്രിത് ബുംറയേയും, ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാം ഓപ്ഷൻ ഓപ്പണറായി പരിഗണിക്കുന്ന യുവതാരം പൃഥ്വി ഷായേയും ഫിറ്റ്‌നസ് ടെസ്റ്റിന് ക്ഷണിച്ച് ബിസിസിഐ. ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ഇരുവരുടേയും ടീം പ്രവേശനത്തിൽ ഏറെ നിർണായകമാകും ഈ ഫിറ്റ്‌നസ് പരീക്ഷ.

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്ന വിശാഖപട്ടണത്ത് ഡിസംബർ 18 ന് റിപ്പോർട്ട് ചെയ്യാൻ ഇരു താരങ്ങളോടും ബിസിസിഐ ആവശ്യപ്പെട്ട് കഴിഞ്ഞു. 18, 19 തീയതികളിൽ ബുംറയ്ക്കും, പൃഥ്വി ഷായ്ക്കുമായി ഫിറ്റ്‌നസ് ടെസ്റ്റ് നടത്താൻ ഇന്ത്യൻ ടീം മാനേജ്‌മെന്റിനോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയായിരുന്നു പരിക്ക് ബുംറയെ ക്രിക്കറ്റ് കളത്തിന് പുറത്തെത്തിച്ചത്. ഇതേത്തുടർന്ന് ഇന്ത്യയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും, ബംഗ്ലാദേശിനെതിരെയും, വെസ്റ്റിൻഡീസിനെതിരെ യും നടന്ന പരമ്പരകൾ താരത്തിന് നഷ്ടമായി. അതേ സമയം പൃഥ്വി ഷായാകട്ടെ ഉത്തേജകമരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയിടയ്ക്ക് ബിസിസിഐയുടെ 8 മാസ വിലക്ക് നേരിട്ടിരുന്നു. ഇതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം മികച്ച പ്രകടനമാണ് അഭ്യന്തര മത്സരങ്ങളിൽ പുറത്തെടുത്തത്. ഈ പ്രകടനമാണ് താരത്തേയും ഫിറ്റ്‌നസ് ടെസ്റ്റിന് വിളിക്കാൻ കാരണമായത്.