‘റേപ് ഇൻ ഇന്ത്യ’ പരാമർശം മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി,   ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന വീഡിയോ രാഹുലും ട്വീറ്റ് ചെയ്തു

‘റേപ് ഇൻ ഇന്ത്യ’ പരാമർശം മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി, ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന വീഡിയോ രാഹുലും ട്വീറ്റ് ചെയ്തു

സ്വന്തം ലേഖകൻ

ഡൽഹി: റേപ് ഇൻ ഇന്ത്യ’ പരാമർത്തിൽ
മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി. ഈ പ്രസ്താവന ചൂണ്ടികാട്ടി ലോകസഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധം ഉയർത്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായി തുടരുന്ന പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്റെ പ്രസ്താവനയെ വിവാദമാക്കിയതെന്നും രാഹുൽ പറഞ്ഞു.
‘മെയ്ക് ഇൻ ഇന്ത്യ’ അല്ല ‘റേപ് ഇൻ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്ന രാഹുലിന്റെ പ്രസ്താവനയാണ് വിവാദമായത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന വിഡിയോ രാഹുൽ ട്വീറ്റ് ചെയ്തു. വടക്കുകിഴക്കൻ മേഖലയെ ചുട്ടെരിക്കുന്നതിനും ഇന്ത്യയുടെ സമ്പത്ത്‌
വ്യവസ്ഥ തകർത്തതിനും ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് വിളിച്ചതിനും മോദി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും ബി.ജെ.പി എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും ബിജെപി വിഷയം ഉയർത്തി.