2000ത്തിലേറെ സിസിടിവികൾ കേന്ദ്രീകരിച്ച് പരിശോധന ; മുണ്ടക്കയം പൊലീസിന്റെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ ഇടപെടൽ ; അഞ്ച് മാസം നീണ്ട അന്വേഷണം ; അ‌‍ജ്ഞാത വാഹനം ഇടിച്ച് വയോധിക മരിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി മുണ്ടക്കയം പൊലീസ്. ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ 88 വയസുണ്ടായിരുന്ന തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിലാണ് മുണ്ടക്കയം പൊലീസിന്റെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ ഇടപെടൽ ഫലം കണ്ടത്. ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചാണ് തങ്കമ്മ മരിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാൽ നിര്‍ത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ കേസ് അന്വേഷണം തുടര്‍ന്ന മുണ്ടക്കയം പൊലീസ് ഇതിനായി 2000ത്തിലേറെ സിസിടിവികൾ പരിശോധിച്ചു. മൂന്നാറിൽ നിന്ന് ലഭിച്ച ഒരു ദൃശ്യത്തിൽ […]

ഇടുക്കിയിലെ കർഷകരുടെ നട്ടെല്ലൊടിച്ച് അത്യുഷ്ണം: കേരളത്തിൻ്റെ കൃഷി മന്ത്രി കേവലം പോസ്റ്റുമാനോ? എൻ ഹരി

  ഇടുക്കി: സമ്പൂർണ്ണ മലയോര ഗ്രാമങ്ങളും ചെറു പട്ടണങ്ങളും ഉൾക്കൊള്ളുന്ന കാർഷിക, ടൂറിസം വരുമാനത്തിലൂടെ ഉപജിവനം നടത്തുന്ന സർവ്വ സാധാരണക്കാർ താമസിക്കുന്ന പ്രദേശമാണ് ഇടുക്കി ജില്ല. പ്രധാന കൃഷികൾ ഏലം, ഗ്രാമ്പു, ജാതി, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവയാണ്.  കേരളത്തിലെ ഏതു കാലാവസ്ഥയിലും ഇടുക്കി ജില്ല ഏറെ പ്രശ്നങ്ങളില്ലാതെ മുൻപോട്ടു പോയിരുന്നതാണ് ഏതാനും വർഷങ്ങൾ വരെ കണ്ടിരുന്നത്. എന്നാൽ ഈ വർഷം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ലാതാവുകയും കേരളത്തിൽ വീശിയടിച്ച ഉഷ്ണതരംഗങ്ങൾ മറ്റെല്ലാ പ്രദേശങ്ങളേ പോലെ ഇടുക്കിയേയും സാരമായി ബാധിച്ചു. എന്നാൽ ഈ വർഷം ജനുവരി മുതൽ […]

റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനുള്ള മണ്ണെണ്ണയിൽ വൻ തിരിമറി: 562 ലീറ്റർ മണ്ണെണ്ണ ഊറ്റി കരിഞ്ചന്തയിൽ വിറ്റു: പകരം വെള്ളം ഒഴിച്ചെന്നു സൂചന: സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു: കോട്ടയം മേഖലാ വിജിലൻസ് സ്ക്വാഡ് (സപ്ലൈകോ) പരിശോധന നടത്തി.

  മൂന്നാർ : മോഷ്ടിച്ച മണ്ണെണ്ണയ്ക്കു പകരാവെള്ളം നിറച്ച സംഭവത്തിൽ വിട്ടാല സ് അന്വേഷണം. റേഷൻ കടകൾ വഴി വിതരണം ചെയ്യാനായി സൂക്ഷി ച്ചിരുന്ന മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കറിൽ നിന്നു മോഷണം പോയ മണ്ണെണ്ണയ്ക്കു പകരം കണക്കു കൃത്യമാക്കാൻ വെള്ളം നിറച്ച സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു. മൂന്നാർ ടൗണിനു സമീപം പഞ്ചാ യത്ത് സപ്ലൈകോ സൂപ്പർ മാർ ക്കറ്റിനോടു ചേർന്നുള്ള മണ്ണെണ്ണ ഡിപ്പോയിലാണു തട്ടിപ്പ് നടന്നത്. ഫെബ്രുവരി 29ന് ഇവിടെ നിന്നു റേഷൻ കടകൾക്കു വിതര ണം […]

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്  നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്രമായ മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്.   ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, സെക്കൻഡില്‍ 16 cm നും 48 cm നും […]

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; സംസ്ഥാനത്ത് ഇന്ന് (18/05/2024) സ്വർണ്ണം ഗ്രാമിന് 80 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു. ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില അന്‍പതിനായിരം കടന്നത്. പത്തൊന്‍പതിന് 54,500 ആയി റെക്കോര്‍ഡ് ഇട്ടു. ഇതാണ് ഇന്ന് ഭേദിച്ചത്. മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം പവന്റെ […]

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

  തൃശ്ശൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പില്‍ സുന്ദരന്റെ മകന്‍ ആര്യന്‍ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ആര്യനെ കാണാതായത്. 5 കൂട്ടുകാരുമൊത്ത് പുഴയില്‍ കളിച്ചിരുന്ന ആര്യന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.   ചെറുതുരുത്തി പോലീസ്, ഷൊര്‍ണൂര്‍ അഗ്നിരക്ഷാസേന, മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.    

വായ്പ അടവ് മുടങ്ങിയതിന് കാര്‍ പിടിച്ചെടുക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തു ; സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാര്‍ പിടിച്ചെടുക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷിനെയാണ് ഡിസിപി കെഎസ് സുദര്‍ശന്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിനാണ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവമുണ്ടായത്. മര്‍ദനമേറ്റ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന, കാര്‍ ഉടമ കണ്ണൂര്‍ മാടായി സ്വദേശി ഷാഹില്‍ (20) സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് അനധികൃതമായി വാഹനം പിടിച്ചെടുത്തതിനും മര്‍ദിച്ചതിനും ഉമേഷിന്റെ […]

പമ്പയിൽ ക്ലോക്ക് റൂമിന്റെ പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇറക്കി പ്രതിഷേധിപ്പിച്ച് ബിജെപി നേതാക്കളെന്ന് കരാറുകാരൻ

  പത്തനംതിട്ട: പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരന്റെ പരാതി. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണം ഉന്നയിച്ചത്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെയാണ് കുറച്ച് ഭക്തർ പ്രതിഷേധിച്ചത്. ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടതാണെന്നാണ് കരാറുകാരൻ പറയുന്നത്. ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും എതിരെയാണ് ആരോപണം. ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടു. അതേസമയം ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് […]

ഹയർ സെക്കൻഡറി സ്ഥ‌ലംമാറ്റം: വിവാദ സർക്കുലർ പിൻവലിച്ചു.. ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം

  തിരുവനന്തപുരം :ഹയർ സെക്കൻഡറി അധ്യാപക സ്‌ഥ ലംമാറ്റവുമായി ബന്ധപ്പെട്ട വി വാദ സർക്കുലർ പൊതുവിദ്യാ ഭ്യാസ ഡയറക്ട‌ർ പിൻവലിച്ചു. അതേസമയം ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം നിലനിൽക്കുന്നു.പുതിയ പട്ടിക ഇനി എന്ന് എന്ന ചോദ്യവും ഉയരുന്നു. ഫെബ്രുവരിയിൽ ഇറക്കിയ സ്ഥലംമാറ്റ പട്ടികപ്രകാരം സ്‌കൂളിൽ നിന്നു വിടുതൽ ചെയ്‌തവരെല്ലാം ; പുതിയ സ്‌കൂളിൽ ജോലിക്കു പ്രവേശിക്കണമെന്നു നിർദേശിച്ച് ഈ മാസം നാലിന് ഇറക്കിയ സർക്കുലറാണ് പിൻവലിച്ചത്. ഫെബ്രുവരിയിലെ സ്‌ഥലംമാറ്റ പട്ടിക ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് […]

53 കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു ; സംഭവം കോടതിയിൽ ഹാജരാക്കി ജയിലിൽ എത്തിക്കുന്നതിനിടെ

സ്വന്തം ലേഖകൻ തൃശൂർ∙ തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ തള്ളി മാറ്റി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല.‌‌‌ കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരെത്തെയും ജയിൽ ചാടിയിട്ടുണ്ട്. ബാലമുരുകനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. […]