53 കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു ; സംഭവം കോടതിയിൽ ഹാജരാക്കി ജയിലിൽ എത്തിക്കുന്നതിനിടെ
സ്വന്തം ലേഖകൻ
തൃശൂർ∙ തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം.
തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ തള്ളി മാറ്റി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരെത്തെയും ജയിൽ ചാടിയിട്ടുണ്ട്. ബാലമുരുകനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
Third Eye News Live
0