play-sharp-fill
ഇടുക്കിയിലെ കർഷകരുടെ നട്ടെല്ലൊടിച്ച് അത്യുഷ്ണം: കേരളത്തിൻ്റെ കൃഷി മന്ത്രി കേവലം പോസ്റ്റുമാനോ? എൻ ഹരി

ഇടുക്കിയിലെ കർഷകരുടെ നട്ടെല്ലൊടിച്ച് അത്യുഷ്ണം: കേരളത്തിൻ്റെ കൃഷി മന്ത്രി കേവലം പോസ്റ്റുമാനോ? എൻ ഹരി

 

ഇടുക്കി: സമ്പൂർണ്ണ മലയോര ഗ്രാമങ്ങളും ചെറു പട്ടണങ്ങളും ഉൾക്കൊള്ളുന്ന കാർഷിക, ടൂറിസം വരുമാനത്തിലൂടെ ഉപജിവനം നടത്തുന്ന സർവ്വ സാധാരണക്കാർ താമസിക്കുന്ന പ്രദേശമാണ് ഇടുക്കി ജില്ല. പ്രധാന കൃഷികൾ ഏലം, ഗ്രാമ്പു, ജാതി, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവയാണ്.  കേരളത്തിലെ ഏതു കാലാവസ്ഥയിലും ഇടുക്കി ജില്ല ഏറെ പ്രശ്നങ്ങളില്ലാതെ മുൻപോട്ടു പോയിരുന്നതാണ് ഏതാനും വർഷങ്ങൾ വരെ കണ്ടിരുന്നത്. എന്നാൽ ഈ വർഷം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ലാതാവുകയും കേരളത്തിൽ വീശിയടിച്ച ഉഷ്ണതരംഗങ്ങൾ മറ്റെല്ലാ പ്രദേശങ്ങളേ പോലെ ഇടുക്കിയേയും സാരമായി ബാധിച്ചു. എന്നാൽ ഈ വർഷം ജനുവരി മുതൽ മെയ് ആദ്യവാരം വരെ കാലാവസ്ഥ കൃഷിയെ പ്രതികൂലമായി ബാധിച്ചു. കരിഞ്ഞുണങ്ങിയ ഏല ചെടികളും ജാതി മരങ്ങളും തിരികെ ലഭിക്കാത്ത രീതിയിൽ നശിച്ചു പോയിരിക്കുന്നു. കുടുംബങ്ങളുടെ വരുമാനം പാടെ ഇല്ലാണ്ടായിരിക്കുന്നു. വായ്പയെടുത്ത് പാട്ട കൃഷി നടത്തുന്നവർ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നു. ഈ സാഹചര്യം എല്ലാം നിലനിൽക്കുമ്പോളാണ് കേരളത്തിൻ്റെ കൃഷി മന്ത്രി ശ്രി. പി.പ്രസാദ് ഇടുക്കി സന്ദർശിച്ചത്.

എന്നാൽ കർഷകർ പ്രതീക്ഷിച്ച മറുപടി അല്ല മന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. വിള നാശം സംഭവിച്ച കർഷകർക്ക് നഷ്ട പരിഹാരം നൽകി പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനു പകരം കേന്ദ്രത്തിലേയ്ക്ക് കത്തയക്കാം എന്നു പറഞ്ഞു അവിടെ നിന്നും ഒഴിഞ്ഞു മാറാനാണ് മന്ത്രി ശ്രമിച്ചത്. ബഹുമാനപ്പെട്ട മന്ത്രിയുടെ വകുപ്പിൽ ഒരു വലിയ ഉദ്യോഗസ്ഥ നിരയും ഗവേഷണ കേന്ദ്രങ്ങളും മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും ലഭ്യമാകുന്ന കേന്ദ്രങ്ങൾ ഉള്ളപ്പോൾ വെറും ഒരു പോസ്റ്റുമാൻ്റെ ജോലി ചെയ്തു നോക്കാം എന്നു പറഞ്ഞു മന്ത്രി കർഷകരോട് മാപ്പ് പറയണം. വരൾച്ച നേരിടാൻ യാതൊരു മുന്നൊരുക്കമോ നഷ്ട പരിഹാരമോ നൽകാൻ ശ്രമിക്കാതെ കർഷകരെ കളിയാക്കുന്ന നിലപാടെടുത്ത മന്ത്രി രാജി വെച്ച് പുറത്തു പോണം. വരൾച്ച കാരണം ഉണ്ടായ നഷ്ടം കണക്കാക്കുന്നതിനോ കർഷകരുടേയും കർഷക സംഘങ്ങളുടേയും ഒരു യോഗം പോലും വിളിച്ച് യാഥാർത്ഥ്യം മനസ്സിലാക്കാനുള്ള ഒരു ശ്രമം പോലും അധികാരികൾ നടത്തിയിട്ടില്ല. എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയുകയും എന്നാൽ എല്ലാ പദ്ധതികളും പേരു മാറ്റി നടത്തുകയും ചെയ്യുന്നു കേരള സർക്കാർ സ്വന്തം പോക്കറ്റിൽ നിന്നും ഒന്നും നൽകാൻ ഇല്ല എങ്കിൽ ഈ വിഷയത്തിൽ കേന്ദ്രത്തിൻ്റെ നിർദ്ദേശമനുസരിച്ചുള്ള റിപ്പോർട്ട് സമയബന്ധിതവും കൃത്യമായും നൽകി ലഭിക്കുന്ന സഹായം പേരു മാറ്റിയെങ്കിലും കർഷകർക്ക് നൽകാനുള്ള ഒരു സൗജന്യമെങ്കിലും ഇടുക്കിയിലെ കർഷകരോട് കാണിയ്ക്കാൻ തയ്യാറാവണം. അല്ലാത്ത പക്ഷം പുതിയ അദ്ധ്യയന വർഷം ഉൾപ്പെടെ ആരംഭിക്കുമ്പോൾ ഇടുക്കിയിൽ തോരാതെ പെയ്യുന്ന മഴയിൽ കണ്ണു നീരിൻ്റെ നനവും ഉപ്പു രസവും ഉണ്ടാവും എന്നത് സത്യമായിരിക്കും എന്ന് ബിജെപി മദ്ധ്യമേഘല പ്രസിഡന്റ് എൻ ഹരി പറഞ്ഞു.