എരുമേലി സി ഐ മനോജിന് സസ്പെൻഷൻ; മണ്ഡലകാലത്തടക്കം കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതായി തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് സസ്പെൻഷൻ

എരുമേലി സി ഐ മനോജിന് സസ്പെൻഷൻ; മണ്ഡലകാലത്തടക്കം കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതായി തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് സസ്പെൻഷൻ

സ്വന്തം ലേഖകൻ
എരുമേലി:എരുമേലി സി ഐ യെ സസ്പെൻഡുചെയ്തു. മണ്ഡലകാലത്തടക്കം കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതായി തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് സി ഐ മനോജിനെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറങ്ങിയത്.

തേർഡ് ഐ ന്യൂസ് ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ചും, ഇൻറലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിരുന്നു.

അന്യസംസ്ഥാനക്കാരായ കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് എരുമേലി പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർ ഉണ്ടാക്കിയത് പതിനായിരങ്ങളാണ്.മണ്ണ്, മണൽ മാഫിയയുമായും വഴിവിട്ട ബന്ധമാണ് എരുമേലി സ്റ്റേഷനിലെ പിആർഒ അടക്കം ചുരുക്കം ചില ഉദ്യോഗസ്ഥർക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം സ്റ്റേഷനിൽ വ്യാപക കൈക്കൂലിയെന്ന് തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് രണ്ട് മാസം തികയും മുൻപാണ് സി.ഐ. ഷിബുകുമാർ വിജിലൻസ് പിടിയിലായത്. പുതിയ സി.ഐയും എസ്ഐയും ചാർജെടുത്തതോടെയാണ് മുണ്ടക്കയത്തെ കൈക്കൂലി അവസാനിച്ചത്. ഇതിന് സമാനമായ സംഭവമാണ് ഇപ്പോൾ എരുമേലിയിലും നടന്നത്.

അഴിമതി ആരോപണത്തിന് വിധേയരായ എരുമേലിയിലെ പൊലീസ് ഉദ്യോഗസ്ഥർ ഇൻറലിജൻസ് വിഭാഗത്തിൻെറ നിരീക്ഷണത്തിലായിരുന്നു.

ഓരോ ജില്ലയിലേയും ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള നിർദേശം രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയിട്ടുള്ളതായാണ് പുറത്ത് വരുന്ന വിവരം