കേരള സർവ്വകലാശാല കോഴ ആരോപണം എസ്.എഫ്. ഐ ക്കെതിരെ പുതിയ വെളുപ്പെടുത്തലുകളുമായി വിധി കർത്താക്കൾ.,

കേരള സർവ്വകലാശാല കോഴ ആരോപണം എസ്.എഫ്. ഐ ക്കെതിരെ പുതിയ വെളുപ്പെടുത്തലുകളുമായി വിധി കർത്താക്കൾ.,

 

കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുമായി സംബന്ധിച്ച കോഴ ആരോപണ കേസിൽ പുതിയ വെളിപ്പെടുത്തൽ. വിധികർത്താവായിരുന്ന പി.എൻ.ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി കേസിലെ രണ്ടും മൂന്നു പ്രതികളായ ജോമറ്റ്, സൂരജ് എന്നിവരാണ് വെളിപ്പെടുത്തിയത്.

ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടിൽവച്ച് ആത്മഹത്യ ചെയ്തിരുന്നു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരുമുറിയിലേക്കു കൊണ്ടുപോയി ഷാജിയെ മർദിക്കയായിരുന്നു എന്ന് ഇവർ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് എന്നിവയെല്ലാം അവിടെ ഉണ്ടായിരുന്നു.

മർദിക്കുന്നതിനിടെ, ‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യ ചെയ്യും എന്ന് ഷാജി പറഞ്ഞിരുന്നതായി ജോമറ്റും സൂരജും വെളിപ്പെടുത്തി. ‘നീ എന്തെങ്കിലും പോയി കാണിക്ക്’ എന്നായിരുന്നു പ്രതികളുടെ മറുപടി. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ഷാജിയെ മർദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ജു കൃഷ്ണയും, ഒപ്പം തന്നെ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നീ എസ്എഫ്ഐ നേതാക്കളും മർദ്ദിച്ചിരുന്നുവെന്ന് ഡാൻസേഴ്സ് പറയുന്നു. ഇവർ തങ്ങളെയും ഉപദ്രവിച്ചിരുന്നു.