സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ക്ക് നേരെ അതിക്രമം; ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് പോലുള്ള പദാർത്ഥമെന്ന് നിഗമനം; പരിശോധന ഫലം ഇന്ന് ലഭിക്കും

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ക്ക് നേരെ അതിക്രമം; ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് പോലുള്ള പദാർത്ഥമെന്ന് നിഗമനം; പരിശോധന ഫലം ഇന്ന് ലഭിക്കും

Spread the love

കണ്ണൂര്‍: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ഒഴിച്ചത് സോഫ്റ്റ്‌ ഡ്രിങ്ക് പോലുള്ള പദാർത്ഥമെന്ന് നിഗമനം.

ലാബ് പരിശോധന ഫലം ഇന്ന് വരും. അതിക്രമം നടത്തിയ ആളെക്കുറിച്ച്‌ കൃത്യമായ സൂചനകള്‍ ഇതുവരെയില്ല.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യംചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടപ്പുറത്ത് അലഞ്ഞുനടക്കുന്ന ആരോ ചെയ്തതാണെന്ന് പൊലീസിന് സംശയമുണ്ട്. എന്നാല്‍, ആസൂത്രിത അതിക്രമം എന്ന സാധ്യതകളും തള്ളുന്നില്ല.