ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ ഷെഡ് ആക്രമിച്ചു; കാട്ടാനയെ തുരത്തിയത് പ്രദേശവാസികള്‍ ബഹളം വെച്ച്

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ ഷെഡ് ആക്രമിച്ചു; കാട്ടാനയെ തുരത്തിയത് പ്രദേശവാസികള്‍ ബഹളം വെച്ച്

Spread the love

ഇടുക്കി: വീണ്ടും കാട്ടാന ഭീതിയില്‍ ഇടുക്കി.

ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ്റെ ആക്രമണത്തില്‍ ഷെഡ് തകർന്നു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിൻ്റെ ഷെഡ് ആണ് ചക്കക്കൊമ്പൻ എന്ന കാട്ടാന ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. പ്രദേശവാസികള്‍ ബഹളം വച്ചാണ് കാട്ടാനയെ തുരത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വയനാട് പരപ്പന്‍പാറ സ്വദേശി മിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് മലപ്പുറം വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍വച്ച്‌ ചൊവ്വാഴ്ച രാത്രി ഇരുവരേയും കാട്ടാന ആക്രമിച്ചത്. സുരേഷിനെ കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് നാട്ടുകാരും പൊലീസും വനപാലകരും ചേര്‍ന്ന് പുറത്തെത്തിച്ചത്.