വിശ്വകർമ്മ സൊസൈറ്റിയുടെ ജനമുന്നേറ്റ യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി.

വിശ്വകർമ്മ സൊസൈറ്റിയുടെ ജനമുന്നേറ്റ യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി.

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം : വിശ്വകർമ്മ സൊസൈറ്റിയുടെ ജനമുന്നേറ്റ യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. വിഎസ് എസ് സംസ്ഥാന പ്രസിഡണ്ട് മധു നയിക്കുന്ന യാത്രയെ നഗരത്തിൽ സ്വീകരിച്ചു. സമ്മേളനം സംസ്ഥാന കൗൺസിലർ ദീപു ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡണ്ട് പിജി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ,ജില്ലാ പ്രസിഡണ്ട് വിനു പുള്ളുവേലി,പി കെ കൃഷ്ണകുമാർ ,ബിജോയ് കുമാർ ,രമേശ് മണി ,കെ വി ഷാജി എന്നിവർ പ്രസംഗിച്ചു.

സാമൂഹിക നീതി ,അവസര സമത്വം, ഭരണപങ്കാളിത്തം, വിശ്വകർമ്മ ദിനം സമ്പൂർണ്ണ അവധിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ജന മുന്നേറ്റ യാത്ര 31ന് തിരുവനന്തപുരത്ത് സമാപിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ളാലം ജംഗ്ഷനിൽ സ്വീകരണ സമ്മേളനം വിഎസ് എസ് സംസ്ഥാന പ്രസിഡണ്ട് ടി ആർ മധു ഉദ്ഘാടനം ചെയ്തു. മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് മണി സദാനന്ദൻ , ശശി ആണ്ടൂർ , ബാലകൃഷ്ണൻ രമേശ്. കുമാർ , ഷിബു കിഴതിരി എന്നിവർ പ്രസംഗിച്ചു