മതംമാറ്റം ലക്ഷ്യമിട്ട് ജീവകാരുണ്യം അരുത്..! പ്രലോഭനം അതിഗുരുതരം, ഭരണഘടനയ്ക്ക് എതിര്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി; ഹർജിയുടെ നിലനിൽപു ചോദ്യം ചെയ്ത് കേരളത്തിൽ നിന്നുള്ള സംഘം, പരിഗണിക്കില്ലെന്ന് കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മതംമാറ്റം ലക്ഷ്യമിട്ട് ജീവകാരുണ്യം അരുതെന്ന് സുപ്രീം കോടതി. ജീവകാരുണ്യവും സദ്പ്രവൃത്തികളും സ്വാഗതം ചെയ്യുന്നെങ്കിലും ഇതിന്റെ പേരിൽ മതപരിവർത്തനം നടത്തുന്നതു ഗൗരവമേറിയ വിഷയമാണെന്നും അത്തരം പ്രവർത്തികളുടെ ഉദ്ദേശ്യം പരിശോധിക്കപ്പെടേണ്ടതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ‘ആരെയെങ്കിലും സഹായിക്കണമെന്നുണ്ടെങ്കിൽ അതു ചെയ്യൂ. പക്ഷേ, അതു മതം മാറ്റാനാകരുത്. പ്രലോഭനം അതിഗുരുതരമാണ്. ഇത് ഭരണഘടനയ്ക്ക് എതിരാണ്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും ഇവിടത്തെ സംസ്കാരം അനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്’– ജഡ്ജിമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം ചോദ്യം ചെയ്തു ബിജെപി […]

കോട്ടയം ടു ആലപ്പുഴ… കായൽ യാത്ര കിടുവാണ്..! കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു; നിരക്കും സമയവും അറിയാം

സ്വന്തം ലേഖകൻ കോട്ടയം: കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. വെറും 29 രൂപക്ക് വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യം നുകര്‍ന്ന് വിനോദ യാത്ര നടത്താമെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീളുന്ന യാത്രയിൽ കായൽ കാഴ്ചകളും പുഞ്ചപ്പാടങ്ങളുമാണ് പ്രധാന ആകർഷണം. ഉൾനാടൻ ജനജീവിതവും യാത്രയിൽ അടുത്തറിയാം.എസി റോഡ്, കുമരകം പാലം തുടങ്ങിയവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടും യാത്രക്കാര്‍ വര്‍ധിച്ചു. നേരത്തെ വിദേശ ടൂറിസ്‌റ്റുകളെ ആശ്രയിച്ച്‌ നിലനിന്നിരുന്ന സർവീസ് ഇപ്പോള്‍ പ്രാദേശിക ടൂറിസ്‌റ്റുകളുടെ വരവോടെ ലാഭത്തിലാണ്. മുന്‍പ് ഒന്നര ലക്ഷം ആയിരുന്നു വരുമാനം […]

വയനാട് കണിയാരത്ത് ടെക്‌സ്റ്റെെല്‍ ഉടമയെ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി; കാർ പൂർണമായും കത്തികരിഞ്ഞ നിലയിൽ; സംഭവത്തിൽ അന്വഷണം ആരംഭിച്ചു പോലീസ്

കല്‍പ്പറ്റ; വയനാട് കണിയാരത്ത് ടെക്‌സ്റ്റെെല്‍ ഉടമയുടെ മൃതദേഹം കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കേളകം മഹാറാണി ടെക്‌സ്റ്റൈല്‍ ഉടമ നാട്ടുനിലത്തില്‍ മാത്യു (മത്തച്ചന്‍) ആണ് മരിച്ചത്. കണിയാരം ഫാദര്‍ ജികെഎംഎച്ച്‌എസിന് സമീപമുള്ള റബര്‍ തോട്ടത്തിന്റെ പരിസരത്താണ് പൂര്‍ണമായി കത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മ‍ൃതദേഹം. കെഎല്‍ 58 എം 9451 നമ്ബര്‍ കാര്‍ ആണ് കത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

കൊറോണ വൈറസ് മനുഷ്യ നിർമിതം ; വുഹാനിലെ ലാബിൽ നിന്ന് ചോർന്നത് ; കണ്ട കാര്യങ്ങൾ ഭയപ്പെടുത്തുന്നത് ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി : മനുഷ്യ ജീവിതങ്ങൾ താറുമാറാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. വുഹാനിലെ ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്നാണ് അമേരിക്കക്കാരനായ ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് പറയുന്നത്. ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിൽ ഹഫ് ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. […]

കൊല്ലം കരുനാഗപ്പള്ളിയിലെ രാജമ്മയുടെ മരണം;കൊലപാതകമെന്നു സ്ഥിരീകരിച്ചു;മരുമകൻ അറസ്റ്റിൽ ; മകളെ മർദിക്കുന്നത് തടയാൻ ഇടയിൽ കയറിയ രാജമ്മയെ മരുമകൻ മർദിച്ചു ;ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി രാജമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ മരുമകന്‍ പോലീസിന്റെ പിടിയിലായി.തഴവ മുല്ലശ്ശേരി മുക്ക് സ്വദേശിനിയായ രാജമ്മയാണ് മരുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തഴവ സ്വദേശി വിശ്വനാഥന്‍ പിള്ളയെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളെ വിശ്വനാഥന്‍ പിള്ള മര്‍ദ്ദിക്കുന്നത് പതിവാണ്. മകളെ അടിക്കുന്നത് കണ്ട് തടയാന്‍ ഇടയില്‍ കയറിയതാണ് രാജമ്മ. വൃദ്ധയേയും ഇയാള്‍ ക്രൂരമായി തല്ലിച്ചതച്ചു. തോളെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ രാജമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ […]

മദ്യപിച്ചെത്തി നഗ്നതാ പ്രദർശനം ; ആയുധം കാട്ടി കൊല്ലുമെന്ന് ഭീഷണി; അമ്മയ്ക്ക് നേരെയും ആക്രമണം ; പെൺകുട്ടിയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

കുന്നംകുളം: മകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം. പെൺകുട്ടിയുടെ പരാതിയിൽ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ചെത്തി നഗ്നത പ്രദർശനം നടത്തുകയും മർദ്ദിക്കുകയും നിത്യസംഭവമായതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മുപ്പതാം തീയതി പെൺകുട്ടി കിടക്കുന്ന റൂമിലെത്തി പിതാവ് നഗ്നത പ്രദർശനം നടത്തി. നാലാം തീയതി മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നും പെൺകുട്ടി മൊഴി നൽകി. ദിവസവും മദ്യപിച്ചെത്തി അമ്മയെയും പെൺകുട്ടിയെയും മർദ്ദിക്കാറുണ്ടെന്നും ആയുധങ്ങൾ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്

ചങ്ങനാശേരി പാലാത്രച്ചിറ ഭാഗത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം കുരിശുംമൂട് മുന്തിരിക്കവലയിലുള്ള വര്‍ക്ക്‌ഷോപ്പ് ഉടമയുടേതെന്ന് സ്ഥിരീകരിച്ചു;ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു;ഒരു മാസമായി ഇയാളെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു

ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് റോഡിനു സമീപം പാലാത്രച്ചിറ ഭാഗത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം കുരിശുംമൂട് മുന്തിരിക്കവലയിലുള്ള വര്‍ക്ക്‌ഷോപ്പ് ഉടമയുടേതെന്ന് പോലീസ്. തണ്ടപ്ര വീട്ടില്‍ പോള്‍ വര്‍ഗീസിന്‍റേ(51)താണ് അസ്ഥികൂടമെന്നു പോലീസ് പറഞ്ഞു. ഇയാളെ കാണാനില്ലെന്നു കാണിച്ച്‌ ഒരു മാസം മുമ്ബ് ഇയാളുടെ ഭാര്യ നല്‍കിയ പരാതി പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ചങ്ങനാശേരി ബൈപാസ് അരികില്‍ പാലാത്ര ഭാഗത്തെ പുരയിടത്തിലൂടെ നടന്നുപോയ ചിലരാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചതാണെന്നും തൂങ്ങി മരിക്കാനുപയോഗിച്ച ഷാള്‍ മരത്തില്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ഇയാളുടെ […]

‘ഇന്ത ആട്ടം പോതുമാ…’ വിറപ്പിക്കാൻ വന്ന കൊറിയയെ നാട്ടിലേക്കയച്ച്, ക്വാർട്ടറിലേക്ക് പറന്ന് കാനറിപ്പട ബ്രസീലിന്റെ ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

ദോഹ : വെറും അര മണിക്കൂര്‍, ഫിഫ ലോകകപ്പന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്രസീലിന് ഈ സമയം ധാരാളമായിരുന്നു. അട്ടിമറി സ്വപ്നവുമായി എത്തിയ കൊറിയയെ 4-1നു നിഷ്പ്രഭരാക്കി കാനറികള്‍ ക്വാര്‍ട്ടറിലേക്കു ചിറകടിച്ചു. അവസാന എട്ടില്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയാണ് ഇനി മഞ്ഞപ്പടയെ കാത്തിരിക്കുന്നത് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലും ദക്ഷിണ കൊറിയയും ആക്രമിച്ച് കളിച്ചു. ഏഴാം മിനിറ്റിൽ തന്നെ മഞ്ഞപ്പട മുന്നിലെത്തി. സൂപ്പർതാരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. റാഫീന്യയുടെ തകർപ്പൻ മുന്നേറ്റത്തിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നാലെ ബ്രസീൽ വീണ്ടും […]

രക്ഷകനായി ലിവാകോവിച്ചിന്റെ മൂന്ന് സേവുകൾ; ഷൂട്ടൗട്ടിൽ ജപ്പാനെ വീഴ്ത്തി ക്രൊയേഷ്യ ക്വാർട്ടറിൽ; ഖത്തർ ലോകകപ്പിലെ ആദ്യ പെനൽറ്റി ഷൂട്ടൗട്ട്; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

സ്വന്തം ലേഖിക ദോഹ: ഖത്തർ ലോകകപ്പിൽ പോരാട്ടം മുറുകുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി ആദ്യമായി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ജാപ്പനീസ് പോരാട്ടവീര്യത്തെ ക്രൊയേഷ്യ മറികടന്നത്. ഷൂട്ടൗട്ടിൽ പോസ്റ്റിനു ഐതിഹാസിക പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക് നയിച്ചത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ജപ്പാൻ താരം […]

പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തില്ല; തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. വക്കം അടിവാരം സ്വദേശി ജിഷ്ണുവാണ് (29) മരിച്ചത്. ചികിത്സയിലായിരുന്ന ജിഷ്ണു ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. രണ്ട് മാസം മുന്‍പാണ് ജിഷ്ണുവിനെ പ്രദേശത്തുള്ള നായ ആക്രമിച്ചത്. നായയുടെ ആക്രണത്തില്‍ പരിക്കേറ്റ ജിഷ്ണു പേ വിഷ പ്രതിരോധ വാക്സീന്‍ എടുത്തിരുന്നില്ലെന്നാണ് വിവരം. ദിവസങ്ങള്‍ മുന്‍പാണ് പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ജിഷ്ണു ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.