മതംമാറ്റം ലക്ഷ്യമിട്ട് ജീവകാരുണ്യം അരുത്..! പ്രലോഭനം അതിഗുരുതരം, ഭരണഘടനയ്ക്ക് എതിര്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി; ഹർജിയുടെ നിലനിൽപു ചോദ്യം ചെയ്ത് കേരളത്തിൽ നിന്നുള്ള സംഘം, പരിഗണിക്കില്ലെന്ന് കോടതി

മതംമാറ്റം ലക്ഷ്യമിട്ട് ജീവകാരുണ്യം അരുത്..! പ്രലോഭനം അതിഗുരുതരം, ഭരണഘടനയ്ക്ക് എതിര്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി; ഹർജിയുടെ നിലനിൽപു ചോദ്യം ചെയ്ത് കേരളത്തിൽ നിന്നുള്ള സംഘം, പരിഗണിക്കില്ലെന്ന് കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മതംമാറ്റം ലക്ഷ്യമിട്ട് ജീവകാരുണ്യം അരുതെന്ന് സുപ്രീം കോടതി. ജീവകാരുണ്യവും സദ്പ്രവൃത്തികളും സ്വാഗതം ചെയ്യുന്നെങ്കിലും ഇതിന്റെ പേരിൽ മതപരിവർത്തനം നടത്തുന്നതു ഗൗരവമേറിയ വിഷയമാണെന്നും അത്തരം പ്രവർത്തികളുടെ ഉദ്ദേശ്യം പരിശോധിക്കപ്പെടേണ്ടതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

‘ആരെയെങ്കിലും സഹായിക്കണമെന്നുണ്ടെങ്കിൽ അതു ചെയ്യൂ. പക്ഷേ, അതു മതം മാറ്റാനാകരുത്. പ്രലോഭനം അതിഗുരുതരമാണ്. ഇത് ഭരണഘടനയ്ക്ക് എതിരാണ്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും ഇവിടത്തെ സംസ്കാരം അനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്’– ജഡ്ജിമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർബന്ധിത മതപരിവർത്തനം ചോദ്യം ചെയ്തു ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കേരളത്തിൽ നിന്നുള്ള സംഘം ഹർജിയുടെ നിലനിൽപു ചോദ്യം ചെയ്തെങ്കിലും ഇതു പരിഗണിക്കില്ലെന്നു കോടതി നിലപാടെടുത്തു.

ഈ വിഷയത്തിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരം ശേഖരിച്ചു വരികയാണെന്നു കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിനോടു നിർദേശിച്ച കോടതി, ഹർജി പരിഗണിക്കുന്നതു 12 ലേക്കു മാറ്റി.