വടകരയില്‍ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു ; കൊലപാതകം നടന്നത് കടയ്ക്കുള്ളിൽ വച്ച് ; മൃതദേഹത്തിൽ കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകൾ

സ്വന്തം ലേഖകൻ കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റ് റോഡില്‍ പലവ്യഞ്ജന കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജന്‍(62) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താത്തതോടെ ബന്ധുക്കള്‍ കടയിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ […]

ശബരിമല മണ്ഡലകാലത്തിന്‌ സമാപനം കുറിച്ച് മണ്ഡലപൂജ 27ന്; തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തും

ശബരിമല; മണ്ഡലകാലത്തിന്‌ സമാപനം കുറിച്ച് 27ന് മണ്ഡലപൂജ. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിലായിരിക്കും പൂജ നടക്കുക. മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ശബരിമലയിൽ പൂർത്തിയായി വരുന്നു. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിൽ എത്തും. പകൽ രണ്ടിന് എത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ച് പമ്പാ ഗണപതി കോവിലിലേക്ക് ആനയിക്കും. വൈകിട്ട് മൂന്നുവരെ തീർഥാടകർക്ക്‌ തങ്കഅങ്കി ദർശിക്കാം. 3.15ന് പമ്പയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി എസ് […]

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ; സംസ്ഥാനത്തിനുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഭാരവാഹികളിൽ നിന്ന് ഈടാക്കാൻ നടപടികൾ ആരംഭിച്ച് സർക്കാർ; സംഘടനയുടെ ആസ്തികൾ കണ്ടുകെട്ടാനും അക്കൗണ്ടുകൾ മരവിപ്പിക്കാനും നേതാക്കളുടെ വീടും സ്വത്തുക്കളും ജപ്തി ചെയ്ത് ലേലം ചെയ്യാനും നടപടി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഭാരവാഹികളിൽ നിന്ന് ഈടാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. നടപടികളുടെ പു​രോ​ഗതി 15 ദിവസത്തിനുള്ളിൽ കോടതിയെ അറിയിക്കും. ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും പിഎഫ്ഐയുടെയും പേരിലുള്ള ഭൂസ്വത്ത് വിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇവയുടെ പരിശോധനകൾ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം തന്നെ ജപ്തി തുടങ്ങാനാണ് ശ്രമം. പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികളുടെ അറസ്റ്റിന് പിന്നാലെയാണ് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. കേസിലെ പ്രതികളിൽ നിന്ന് സർക്കാരിനുണ്ടായ നഷ്ടം ഈടാക്കുന്നതിൽ കാലതാമസമുണ്ടായെന്നാരോപിച്ച് സർക്കാരിനെ […]

ഉന്തിയ പല്ല് കാരണം യുവാവിന് നഷ്ടമായത് സർക്കാർ ജോലി; അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് ചെറുപ്രായത്തിലുണ്ടായ വീഴ്ചയിൽ സംഭവിച്ച പല്ലിന്റെ തകരാർ മൂലം ബീറ്റ് ഫോറസ്റ്റ് ഓഫീസറാകാനുള്ള അവസരം നഷ്ടപ്പെട്ടത്

പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിലെ യുവാവിന് ഉന്തിയ പല്ല് കാരണം സർക്കാർ ജോലി നഷ്ടമായി. വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്കു തടസമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു എത്തിയത്. ഇതിനു മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇതാണ് ജോലിക്ക് തടസമായത്. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാർ […]

കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; മൂന്നുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി ശിവാനന്ദനാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവല്ല കുറ്റപ്പുഴയിൽ നരബലിശ്രമം നടന്നത് സെക്സ് വ്യാപാര കേന്ദ്രത്തില്‍: കര്‍ണ്ണാടക കുടക് സ്വാദേശിനിയായ യുവതി മുൻപും വന്നിട്ടുണ്ടെന്നും മൂന്ന് ദിവസം കൊണ്ട് 21000 രൂപ സമ്പാദിച്ചാണ് മടങ്ങിയതെന്നും ഇടപാടുകാരിയായ അമ്പിളിയുടെ മൊഴി; കൊച്ചിയില്‍ താമസിക്കുന്ന ഇവര്‍ക്ക് ഭര്‍ത്താവും കാമുകനുമുണ്ട്, യുവതി സ്ഥിരം മദ്യാപാനിയെന്നും ഇടനിലക്കാരി; സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിരങ്ങൾ

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴ കേന്ദ്രീകരിച്ച്‌ നടന്നു വന്നിരുന്ന സെക്സ് വ്യാപാര കേന്ദ്രത്തിലാണ് നരബലി ശ്രമം നടന്നതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കുറ്റപ്പുഴയിലെ വീട് വ്യഭിചാര കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഈ വീട്ടില്‍ നിന്നും ആണ് യുവതി ഓടിപ്പോയതായി പറയുന്നത്. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താമെന്ന് പറഞ്ഞാണ് കുടക് സ്വദേശിനിയെ ഇവിടേക്ക് എത്തിച്ചതെന്നാണ് പറഞ്ഞിട്ടുള്ളത്. ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ചുറ്റും കളം വരച്ച്‌ പൂക്കള്‍ വിതറിയെന്നും മഞ്ഞള്‍ പൊടി, വാള്‍ എന്നിവ കണ്ടെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. അതേസമയം സ്ഥാപനം നടത്തി വന്ന അമ്പിളി ഇതെല്ലാം […]

പീഡന പരാതി പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച്‌ ഭീഷണി; ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു; തെളിവായി ഫോൺ സംഭാഷണം; ബലാത്സംഗ കേസിൽ നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. കേസ് പിൻവലിപ്പിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും യുവതി പറഞ്ഞു. എറണാകുളം സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ബലാത്സംഗ പരാതി നല്‍കിയത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതല്‍ പല സ്ഥലങ്ങളിലായി […]

സി​​ഐ ഉ​​ൾ​​പ്പെട്ട പീഡനപരാതി വഴിത്തിരിവിലേക്ക്; ഭ​​ർ​​ത്താ​​വി​​ന്‍റെ ഭീ​​ഷ​​ണി​​യെ തു​​ട​​ർ​​ന്നാ​​ണ് സി​​ഐ സു​​നു ഉ​​ൾ​​പ്പ​​ടെ​​യു​​ള​​ള​​വ​​ർ​​ക്കെ​​തി​​രെ താ​​ൻ പീ​​ഡ​​ന​​പ​​രാ​​തി ന​​ൽ​​കി​​യ​​തെ​​ന്ന് വീ​​ട്ട​​മ്മ; വ്യാ​​ജ​​പ​​രാ​​തി ന​​ൽ​​കി​​യ​​തി​​ന് യു​​വ​​തി​​ക്കും ഭ​​ർ​​ത്താ​​വി​​നു​​മെ​​തി​​രെ കേ​​സ്

കാ​​ക്ക​​നാ​​ട്: സി​​ഐ സു​​നു ഉ​​ൾ​​പ്പ​​ടെ​​യു​​ള​​ള​​വ​​ർ​​ക്കെ​​തി​​രെ പീ​​ഡ​​ന​​പ​​രാ​​തി ന​​ൽ​​കി​​യത് ഭ​​ർ​​ത്താ​​വി​​ന്‍റെ ഭീ​​ഷ​​ണി​​യെ തു​​ട​​ർ​​ന്നാ​​ണെ​​ന്ന് വീ​​ട്ട​​മ്മ. ഭ​​ർ​​ത്താ​​വാ​​യ സ​​ന്തോ​​ഷ് കു​​മാ​​റി​​ന്‍റെ സ​​മ്മ​​ർ​​ദ​​മാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ വ്യാ​​ജ​​പ​​രാ​​തി ന​​ൽ​​കാ​​ൻ കാ​​ര​​ണം. വീ​​ട്ട​​മ്മ​​യു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തൃ​​ക്കാ​​ക്ക​​ര​​യി​​ലും, ക​​ട​​വ​​ന്ത്ര പോ​​ലീ​​സി​​ലും ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സ് എ​​ഴു​​തി​​ത്ത​​ള്ളാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് പോ​​ലീ​​സ്. തൃ​​ക്കാ​​ക്ക​​ര​​യി​​ൽ പീ​​ഡ​​ന​​ക്കേ​​സി​​ൽ പ്ര​​തി​​യാ​​യ​​തോ​​ടെ​​യാ​​ണ് കോ​​ഴി​​ക്കോ​​ട് ബേ​​പ്പൂ​​ർ കോ​​സ്റ്റ​​ൽ സി​​ഐ പി.​​ആ​​ർ. സു​​നു​​വി​​നെ സ​​ർ​​വീ​​സി​​ൽ നി​​ന്ന് പി​​രി​​ച്ചു​​വി​​ടാ​​നു​​ള​​ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് വേ​​ഗം കൂ​​ടി​​യ​​ത്. വീ​​ട്ട​​മ്മ​​യു​​ടെ മൊ​​ഴി​​യു​​ടെ വേ​​ണ്ട​​ത്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​തെ സി​​ഐ സു​​നു​​വി​​നെ കോ​​ഴി​​ക്കോ​​ട് ബേ​​പ്പൂ​​ർ കോ​​സ്റ്റ​​ൽ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​തി​​നെ​​തി​​രെ പോ​​ലീ​​സി​​ൽ ത​​ന്നെ ഭി​​ന്ന​​ത […]

മെഡിക്കൽ കോളേജിലെ സുഖചികിത്സയ്ക്കിടയിൽ സസ്പെൻഷൻ; തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ പിടിയിലായ മായാ രാജിന് സസ്‌പെന്‍ഷൻ; ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് യുവതിയിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് നടപടി

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌ത തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ്‌ ഡോ. മായാ രാജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു.ഇത്‌ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടറിന്റെ ഉത്തരവ് പുറത്ത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ടാണ്‌ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്‌ പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാ രാജിനെ രോഗിയുടെ ഭര്‍ത്താവില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടില്‍ നിന്നാണ്‌ പിടികൂടിയത്‌. അന്ന്‌ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലാണ്‌ വൈദ്യ പരിശോധന നിശ്‌ചയിച്ചതെങ്കിലും രക്‌തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. അവിടെ ഹൃദയസംബന്ധമായ […]

കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുമാക്കുക.; എല്ലാ ജില്ലകളിലും ചൊവ്വാഴ്ച മോക്ക് ഡ്രില്‍ ; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നല്കി കേന്ദ്രം

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ചൊവ്വാഴ്ചയാണ് മോക്ക് ഡ്രില്‍ നടക്കുക. അന്ന് വൈകീട്ട് തന്നെ ഫലം അപ്‌ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുമാക്കുകയാണ് ലക്ഷ്യം. ജില്ല തിരിച്ചുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ ഇതിലൂടെ ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ കലക്ടര്‍മാരുടെ […]