
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി രാജമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ മരുമകന്‍ പോലീസിന്റെ പിടിയിലായി.തഴവ മുല്ലശ്ശേരി മുക്ക് സ്വദേശിനിയായ രാജമ്മയാണ് മരുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
തഴവ സ്വദേശി വിശ്വനാഥന്‍ പിള്ളയെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളെ വിശ്വനാഥന്‍ പിള്ള മര്‍ദ്ദിക്കുന്നത് പതിവാണ്. മകളെ അടിക്കുന്നത് കണ്ട് തടയാന്‍ ഇടയില്‍ കയറിയതാണ് രാജമ്മ. വൃദ്ധയേയും ഇയാള്‍ ക്രൂരമായി തല്ലിച്ചതച്ചു.
തോളെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ രാജമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസമാണ് വൃദ്ധ മരിച്ചത്.
ഇന്നലെ ഉച്ചയോടെ തന്നെ വിശ്വനാഥന്‍ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു







