ശബരിമല വിഷയത്തിൽ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരിൽ നിന്നും ഉണ്ടായതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. കഴിഞ്ഞ ദിവസം എൻഎസ്എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പിന്നീട് അത് സംബന്ധിച്ച് ഒരു ചർച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും അതിന് ആഗ്രഹവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായി […]

പെരിയാറിൽ യുവതിയെ പുഴയിൽ കെട്ടി താഴ്ത്തിയ സംഭവം; യുവതി ധരിച്ചിരുന്ന പച്ചത്രീഫോർത്ത് ലോവറിന്റെയും നീലടോപ്പിന്റെയും ചിത്രങ്ങൾ പുറത്തുവിട്ട് മരിച്ചതാരെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിൽ പൊലീസ്‌

സ്വന്തം ലേഖകൻ ആലുവ :യുവതിയെ കൊലപ്പെടുത്തി കല്ലു കെട്ടി പെരിയാറിൽ താഴ്ത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വെള്ള ഹാച്ച്ബാക്ക് കാറിന്റെ സിസിടിവി ദൃശ്യവും പുതപ്പു വാങ്ങിയ കടയും കണ്ടെത്തിയെങ്കിലും മരിച്ച യുവതിയെ തിരിച്ചറിയാൻ സഹായകമായ സൂചനയൊന്നും പൊലീസിന് ലഭിച്ചില്ല. കാണാതായെന്ന് ഒരു വർഷത്തിനിടെ പരാതി ലഭിച്ചിട്ടുള്ള യുവതികളുടെ ബന്ധുക്കളെയും കുറ്റകൃത്യ സാധ്യത സംശയിക്കുന്ന മേഖലകളിൽ പ്രവർത്തിക്കുന്നവരെയും മൃതദേഹത്തിന്റെ ചിത്രങ്ങൾ കാണിച്ചിരുന്നു. കൊല്ലപ്പെട്ട സമയത്ത് യുവതി ധരിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരണത്തിന് നൽകി. ആപ്പിൾ എന്ന് ഇംഗ്ലീഷിൽ എംബ്രോയ്ഡറി വർക്ക് ചെയ്ത ‘ടാറാ’ കമ്പനിയുടെ പച്ച […]

‘പുതിയക്ലൈമാക്‌സ്’ ഒരു അഡാർ ലവ് ആദ്യം കണ്ടവർക്ക് വീണ്ടും സൗജന്യമായി കാണാം, എന്നാൽ ഒരു നിബന്ധനയുണ്ട്

സ്വന്തം ലേഖകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരുു അഡാർ ലൗ എന്ന ചിത്രം കഴിഞ്ഞ 14നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് മോശം അഭിപ്രായം ഉയർന്നതോടെ ക്ലൈമാക്സ് രണ്ടാമത് ചിത്രീകരിച്ച് പുതിയ ക്ലൈമാക്സോടെ ചിത്രം ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തി. നേരത്തെ ചിത്രം കണ്ടവർക്ക് പുതിയ ക്ലൈമാക്സിൽ ചിത്രം സൗജന്യമായി കാണാം. ഒരു ദിവസത്തേക്ക് മാത്രം ഈ സൗജന്യം ലഭിക്കുമെന്ന് ഒമർ ലുലു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം; ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; സുഹൃത്തുക്കളെ , ഇന്ന് മുതൽ […]

സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാകും

സ്വന്തം ലേഖകൻ കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാകും. കെഎംആർഎൽ എംഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുരേഷ് ഗോപി സമ്മതം അറിയിച്ചത്. കൊച്ചി മെട്രോയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിതെന്നും അധികൃതർ അറിയിച്ചു.

എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ഈ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു . മാർച്ച് 13 നാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത് . വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.Dge.tn.gov.in) നിന്നും ഹാൾ ടിക്കറ്റ് പരീക്ഷാ കലണ്ടർ ഡൌൺലോഡ് ചെയ്യാൻ സാധിക്കും . മാർച്ച് 13 ഉച്ചയ്ക്ക് 1.45 നാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുക . 1.45 മുതൽ 3.30 വരെയാണ് പരീക്ഷാ സമയം . 13,14 തിയതികളിൽ മലയാളം പരീക്ഷകളാണ് നടക്കുക . 27 ന് ബയോളജി പരീക്ഷയോടെയാണ് […]

200 അടി താഴ്ചയുള്ള കുഴൽ കിണറിൽ കാലിടറി വീണ് ആറുവയസുകാരൻ; 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി ബാലനെ രക്ഷിച്ച് രക്ഷാപ്രവർത്തകർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കളിക്കുന്നതിനിടെ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ ആറുവയസ്സുകാരനെ അതിസാഹസികമായ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷം രക്ഷിച്ചു. കൂടുതൽ പരിശോധനകൾക്കായി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് ബാലനെ പുറത്തെടുക്കാനായി വേണ്ടി വന്നത്. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴികുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുഴൽക്കിണറിന്റെ പത്തടി താഴ്ചയിൽ കുടുങ്ങിയിരിക്കുകയായിരുന്നു കുട്ടി. രാത്രി മുഴുവൻ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനുശേഷം പുലർച്ചെയാണ് കുട്ടിയെ പുറടത്തെടുക്കാനായത്. പൂണെയിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് സംഭവം. കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴൽക്കിണറിലേക്ക് കുട്ടി വീഴുകയായിരുന്നെന്നാണ് സൂചന. സംഭവം അറിഞ്ഞയുടൻ പോലീസും ദേശീയ […]

പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി

സ്വന്തംലേഖകൻ കോട്ടയം : ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു കത്തയക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്നും, പങ്കെടുപ്പിക്കുന്ന പക്ഷം ഇന്ത്യ ലോക കപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ബി.സി.സി.ഐ തലവന്‍ രാഹുല്‍ ജോരിയാണ് കത്ത് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ബി .സി. സി .ഐ കത്ത് തയ്യാറാക്കിയതെന്നാണ് വിവരം. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപെടുത്തുന്നതിന്റെ ഭാഗമായാണ് ബി .സി. സി .ഐ യുടെ […]

കോളേജ് വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനത്തിനിടെ വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ നിയന്ത്രണം വിട്ട് കയറി,രണ്ടു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം: എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച മോട്ടോർ എക്‌സോപയിലെ അഭ്യാസപ്രകടനത്തിനിടെ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച മോട്ടോർ എക്‌സ്‌പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ കാറിന് നിയന്ത്രണം നഷ്ടമായി കാഴ്ചക്കാരായി നിന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകൾ ഇടിച്ചു തകർത്താണ് കാർ വിദ്യാർത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റ വിദ്യാർത്ഥികളായ റോഷൻ, വൈശാഖ് ചന്ദ്രൻ […]

ആരാച്ചാർക്ക് ഫീസ് രണ്ടുലക്ഷമാക്കിയതോടെ വധശിക്ഷ കാത്ത് കഴിയുന്നവരെ തൂക്കിക്കൊല്ലാൻ അപേക്ഷകരുടെ തിരക്ക്

സ്വന്തം ലേകകൻ ആരാച്ചാരുടെ പ്രതിഫലം 500 രൂപയിൽനിന്ന് രണ്ടുലക്ഷമാക്കിയതോടെ സംസ്ഥാനത്തെ ജയിലുകളിൽ ആരാച്ചാരാകാൻ അപേക്ഷനൽകി കാത്തിരിക്കുന്നത് 12 പേർ. പക്ഷേ, വധശിക്ഷ അടുത്തെങ്ങും നടപ്പാക്കാത്തതിനാൽ അപേക്ഷ പരിഗണിക്കാനായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാകട്ടെ അപ്പീൽ നൽകി മരണത്തിന്റെയും ജീവിതത്തിന്റെയും നൂൽപ്പാലത്തിലും. സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. വധശിക്ഷാമുറിയിലെ തൂക്കുമരത്തിന്റെ ലിവർ വലിക്കൽ മാത്രമാണ് ആരാച്ചാരുടെ ജോലി. കണ്ണൂരിൽ ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാം. കണ്ണൂർ സെൻട്രൽ ജയിലിൽ 1992ൽ റിപ്പർ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തിൽ അവസാനമായി നടപ്പാക്കിയത്. 15 -പേ-രെ- തലയ്ക്കടിച്ചു കൊ-ന്ന- […]

സിസ്റ്റർ ലൂസി കളപ്പുര മതാധ്യാപനം അവസാനിപ്പിച്ചു; അധിക്ഷേപിച്ച്‌ പുറത്താക്കാൻ സഭയുടെ തീരുമാനം

സ്വന്തം ലേഖകൻ കൊച്ചി : ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള സമരത്തിൽ കന്യാസ്ത്രീകൾക്കൊപ്പം നിന്ന സിസ്റ്റർ ലൂസി കളപ്പുര വർഷങ്ങളായി നടത്തിവന്ന മതാധ്യാപനത്തിൽനിന്നു തൽക്കാലം വിടവാങ്ങി. എന്നാൽ, സിസ്റ്റർ ലൂസി സാത്താൻ സേവ ചെയ്യുകയാണെന്നു പുതിയ ആക്ഷേപമുയർന്നു. നഴ്സറി സ്‌കൂൾ വിദ്യാർഥികൾ തന്നോട് സംസാരിച്ചാൽ കുട്ടികളെ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് മതാധ്യാപനത്തിൽനിന്ന് തൽക്കാലം അവധിയിൽ പ്രവേശിക്കുന്നതെന്ന് ഫാ. സ്റ്റീഫന് എഴുതിയ കത്തിൽ അവർ വ്യക്തമാക്കി. പത്താം ക്ലാസിലെ മതപഠന പുസ്തകം പഠിപ്പിച്ചു തീർത്തതുകൊണ്ട് അവധിൽ പ്രവേശിക്കുകയാണെന്നും കത്തിലുണ്ട്. ഇതുവരെ സഹകരിച്ച എല്ലാവരോടും സിസ്റ്റർ നന്ദിയും പ്രകാശിപ്പിക്കുന്നു. കഴിഞ്ഞ […]