കമ്പി മാറ്റി ശസ്ത്രക്രിയ നടത്തിയെന്ന ആരോപണം ; രണ്ടാം ശസ്ത്രക്രിയയുടെ ആവശ്യമില്ല, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിൽ കമ്പി മാറ്റി ശസ്ത്രക്രിയ നടത്തിയതിൽ പിഴവില്ലെന്ന് ഓർത്തോ മേധാവി ഡോ.ജേക്കബ് മാത്യു. ഓരോ ഒടിവിനും ഓരോ കമ്പിയാണ് ഇടുക. കമ്പി മാറിപ്പോയിട്ടില്ല. പുറത്തെടുക്കേണ്ട കമ്പിയാണ് ഇട്ടത്. രണ്ടാമത് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ജേക്കബ് മാത്യു വ്യക്തമാക്കി. പൊട്ടലുള്ള കയ്യിൽ കമ്പി മാറിയിട്ടെന്ന് രോഗിയായ അജിത് പരാതിപ്പെട്ടിരുന്നു. വാങ്ങി നൽകിയ 3000 രൂപയുടെ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്ന് അജിത്തിന്റെ അമ്മയും ആരോപിച്ചു. 24 വയസ്സുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം അജിത്തിന് വേദന ശക്തമായപ്പോഴാണ് […]

അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരിയിൽ പിടിയിൽ ;ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്; ചെറിയ തുക നൽകി അവയവം കൈക്കലാക്കിയ ശേഷം വലിയ തുകയ്ക്ക് വിൽക്കുകയാണ് പതിവ് രീതി

എറണാകുളം : അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിൽ. തൃശൂർ  വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരിച്ചുവരുമ്പോഴാണ് പ്രതിയെ പിടികൂടിയത്. അവയവ കടത്ത് നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്. ചെറിയ തുക നൽകി വലിയ തുകയ്ക്ക് അവയവം വിൽക്കുകയാണ് ചെയ്യുന്നത്. നിരവധി പേരെ ഇത്തരത്തിൽ പ്രതി ഇറാനിലെത്തിച്ച് അവയവം കവർന്നെന്നാണ് വിവരം. രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായതെന്ന്  പൊലീസ് പറയുന്നു. വലിയ തുക […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (19 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (19 /05/2024) 1st Prize-Rs :70,00,000/- AS 564449 (WAYANADU)   Cons Prize-Rs :8,000/- AN 564449 AO 564449 AP 564449 AR 564449 AT 564449 AU 564449 AV 564449 AW 564449 AX 564449 AY 564449 AZ 564449 2nd Prize-Rs :5,00,000/- AO 547167 (ALAPPUZHA)   3rd Prize-Rs :1,00,000/- AN 689410 AO 513160 AP 227729 AR 187969 AS […]

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാക്ക പരക്കുടി ലെയ്‌നില്‍ വിക്രമന്‍(82) ആണ് മരിച്ചത്. വിക്രമന്‍ ഒറ്റയ്ക്കാണ് താമസം. വീടിനോട് ചേര്‍ന്നുള്ളയിടത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയത്ത് വീട്ടിൽ വെള്ളം  കയറിയിരുന്നു. കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

ക്രൂര മർദ്ദനത്തെ തുടർന്ന് വയോധിക കൊല്ലപ്പെട്ടു ; പേര മകൻ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : കുറ്റ്യാടിയിൽ പേരമകന്റെ മര്‍ദ്ദനമേറ്റ വയോധിക മരിച്ചു. കുറ്റ്യാടി മാവുള്ളചാലില്‍ ഖദീയ (85) ആണ് മരിച്ചത്. ഖദീയയുടെ മകളുടെ മകന്‍ ബഷീര്‍ ശനിയാഴ്ച ഉച്ചക്ക് മദ്യലഹരിയില്‍ ഖദീയയെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് രാത്രി 8 മണിയോടെ ഖദിയ മരിക്കുകയായിരുന്നു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബഷീറിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

എയർപോഡ് വിവാദം ; പാല നഗരസഭയിൽ നിന്ന് കാണാതായ എയർപോഡ് പൊലീസിന് ലഭിച്ചു ; സ്വകാര്യത മാനിച്ച് എയർപോഡ് കൈമാറിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

കോട്ടയം : പാല നഗസഭ ഭരിക്കുന്ന എൽഡിഎഫിനുള്ളിൽ പല പ്രശ്നങ്ങളും നിലനിന്നിരുന്നു. ഏറ്റവും അവസാനം ഒരു എയർപോഡ് മോഷണമാണ് എൽഡിഎഫിന് പൊല്ലാപ്പായിരിന്നത്. നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചതായി പോലീസ് വ്യക്തമാക്കി, എന്നാൽ സ്വകാര്യതമാനിച്ച് ആരാണ് എയർപോഡ് കൈമാറിയതെന്ന് പൊലീസ് പുറത്ത് വിട്ടിട്ടില്ല. കൗൺസിൽ ഹാളിൽ വെച്ചാണ് കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാങ്കുഴിയുടെ എയർപോഡ് കാണാതാകുന്നത്. പ്രതിപക്ഷത്തേക്ക് പോലും നോക്കാതെ ആരോപണം ഒപ്പമുള്ള സിപിഐഎം കൌൺസിലർ ബിനു പിളിക്കകണ്ടത്തിന് നേരെ ജോസ് തൊടുത്തുവിട്ടു. പിന്നാലെ ബിനുവിന്റെ വീട്ടിൽ എയർപോഡ് ലൊക്കേഷൻ കാണിച്ചതിന്റെ […]

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു

  പത്തനംതിട്ട: ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി. പെരുന്നാട് സ്വദേശി സച്ചിൻ ആണ് ചാടിപ്പോയത്. കേരള പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരികെ തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ച് രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബർ പൊലീസ് പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ പീഡന കേസിലെ പ്രതിയാണ് സച്ചിൻ.

സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു: കുഞ്ഞിന് അനക്കം ഇല്ലെന്നു പറഞ്ഞപ്പോൾ ഉറങ്ങുന്നതാകുമെന്ന് ഡോക്ടറുടെ മറുപടി

  തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. തൈക്കാട് സർക്കാർ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് അനക്കമില്ലെന്ന് ഡോക്ടറെ അറിയിച്ചപ്പോള്‍ ഉറങ്ങുന്നത് ആകും എന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം ആരോപിച്ചു. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി.   എട്ടുമാസം ഗര്‍ഭിണിയായ കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുഞ്ഞിന് അനക്കമില്ലാത്തതെ വന്നതോടെയാണ് വ്യാഴാഴ്ച അര്‍ധരാത്രി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഡ്യൂട്ടി ഡോക്ടര്‍ പരിശോധന പോലുമില്ലാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭര്‍ത്താവ് ലിബു പറഞ്ഞു.   പിറ്റേദിവസം പുറത്ത് നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞ് […]

അതിഥി തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്  : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണെക്കെട്ടിന്  സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു. പൊലീസ് കേസ് എടുത്തു  അന്വേഷണം ആരംഭിച്ചു.

സോഡിയം കുറഞ്ഞാൽ അപകടം ; തലവേദന, ഓക്കാനം, മയക്കം എന്നീ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്

സോഡിയത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. അവഗണിച്ചാല്‍ സങ്കീര്‍ണാകാനും സാധ്യതയുണ്ട്. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ അവിഭാജ്യ ഘടകങ്ങളാണ് ഇലക്ട്രോലൈറ്റ്സ്. അതിൽ ഏറ്റവും പ്രധാനമായ ചിലതാണ് സോഡിയം ഇവയുടെ അനുവദനീയമായ അളവിൽ വരുന്ന ചെറിയ വ്യത്യാസങ്ങൾ പോലും നമ്മുടെ ശരീരത്തിനെ സാരമായി ബാധിക്കുന്നു. ശരീരകോശങ്ങൾക്കകത്തും പുറത്തുമുള്ള ജലാംശത്തെ, ഇലക്ട്രോലൈറ്റുകളുടെ സഹായത്തോടെയാണ് കോശങ്ങൾക്കിടയിലെ വൈദ്യുതപ്രവാഹത്തിന് ഉപയോഗപ്പെടുത്തുന്നത്.   സോഡിയത്തിന്റെ പങ്ക് ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മർദം നിയന്ത്രിക്കാനും നാഡികലിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രക്തത്തില്‍ […]