റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയിൽ വീണ് ആര്‍ടിഒ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
കണ്ണൂര്‍: റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ ആര്‍ടിഒ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം. കാര്‍ ഓടിച്ചിരുന്ന ആര്‍ടിഒ പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂർ മരുതായി ഉത്തിയൂർ റോഡിൽ ഇന്ന് രാത്രിയാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് വാഹനത്തിൽ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം.
മട്ടന്നൂർ ആർടിഒ ജയറാം ഓടിച്ച കാറാണ് റോഡ് പണിക്കായി എടുത്ത കുഴിയിൽ വീണത്. കുഴിയുണ്ടെന്നു സൂചിപ്പിക്കുന്ന ബാരിക്കേടുകളോ സൂചന ബോർഡുകളോ റോഡിൽ ഇല്ലായിരുന്നു. കുഴിയില്‍ വീണ് കാര്‍ മറിഞ്ഞു. ആർടിഒ ജയറാം പരിക്കുകളെൽക്കാതെ രക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറില്‍ നിന്നും വേഗം തന്നെ മറ്റു പുറത്തേക്കിറങ്ങാനായതിനാല്‍ മറ്റു അപകടങ്ങളൊന്നും സംഭവിച്ചില്ല. റോഡിന്‍റെ വശത്തായി സൂചനാ ബോര്‍ഡുണ്ടായിരുന്നെങ്കിലും പ്രദേശത്ത് തെരുവിളക്കുകളോ മറ്റു മുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല. കുഴിയിലേക്ക് വാഹനങ്ങള്‍ വീഴാതിരിക്കാൻ സ്ഥലത്ത് ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല.