ജനനായകന് കണ്ണീർ പ്രണാമം….! വിടനല്കാന് ജനപ്രവാഹം; വിലാപയാത്ര കടന്നുപോകുന്നത് ഏറെ വൈകി; സമയക്രമം തെറ്റിച്ച് ആൾക്കൂട്ടം
സ്വന്തം ലേഖിക
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം പുതുപ്പള്ളി ലക്ഷ്യമാക്കി യാത്ര തുടരുന്നു.
തിരുവനന്തപുരം പിന്നിട്ട് വിലാപയാത്ര ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. വൈകുന്നേരം ആറരയോടെ വാളകം പിന്നിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ തീരുമാനിച്ചിരുന്നതിലും ഏറെ വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്.
വലിയ ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ കൂട്ടമായി എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാൻ കഴിയുന്നത്. കോട്ടാരക്കരയിൽ പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് ജനത്തിരക്ക്.
തിരുവനന്തപുരം ജില്ല കടക്കാൻ എട്ടുമണിക്കൂറിലേറെയാണ് എടുത്തത്. മകൻ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
അണമുറിയാത്ത ജനപ്രവാഹമാണ് വാഹനം കടന്നുപോകുന്ന വഴികളിലേക്ക് ഒഴുകുന്നത്.