വൈക്കത്ത് വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ; പിടിയിലായത്  തലയോലപ്പറമ്പ് സ്വദേശികൾ

വൈക്കത്ത് വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ; പിടിയിലായത് തലയോലപ്പറമ്പ് സ്വദേശികൾ

സ്വന്തം ലേഖിക

വൈക്കം: വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വടയാർ തലയോലപ്പറമ്പ് കിഴക്കേപ്പുറം ഭാഗത്ത് നടുത്തുരുത്തേൽ വീട്ടിൽ വിഷ്ണു തിലകൻ (27), ശരത് തിലകൻ (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് പെരുന്തുരുത്ത് സ്വദേശിയുടെ കൊടുതുരുത്ത് തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ ഘടിപ്പിച്ചിരുന്ന 28,000 രൂപ വില വരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് ഇരുവരെയും പിടികൂടുകയുമായിരുന്നു.

മോഷണം ചെയ്ത മോട്ടോർ എൻജിൻ ഇവരുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ.ആർ, എസ്.ഐ കുഞ്ഞുമോൻ തോമസ്, സജി കുര്യാക്കോസ്, പ്രദീപ്, സിജി ബി, സി.പി.ഓ മാരായ സുദീപ്, സുധീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.