play-sharp-fill
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്ത്; ആയൂരിൽ നിന്ന് വാളകത്തേക്ക്

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്ത്; ആയൂരിൽ നിന്ന് വാളകത്തേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു.

തിരുവനന്തുപുരത്തു നിന്ന് കൊല്ലത്തെത്താൻ ഏഴുമണിക്കൂറിലധികം സമയമെടുത്തു. നിലമേൽ നിന്ന് ഇപ്പോൾ വാഹനം ചടയമം​ഗലത്തേക്ക് കടന്നു. അവിടെ നിന്നും ആയൂരിലേക്കും, അവിടെനിന്ന് വാളകത്തേക്കും കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര. പതിമൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം നാലു മണിക്കുറിലധികം സമയമാണ് എടുത്തത്. പാതയോരങ്ങളില്‍ ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.