play-sharp-fill
ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം; ബില്ല് കണ്ട് ഞെട്ടിയ  കാമുകൻ ബാത്ത്‍റൂമില്‍ പോകാനെന്നും പറഞ്ഞ് മുങ്ങി

ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം; ബില്ല് കണ്ട് ഞെട്ടിയ കാമുകൻ ബാത്ത്‍റൂമില്‍ പോകാനെന്നും പറഞ്ഞ് മുങ്ങി

സ്വന്തം ലേഖിക

ഡൽഹി: ഡേറ്റുകള്‍ക്ക് പോയാല്‍ ചിലരെല്ലാം വളരെ ലഘുവായ ഭക്ഷണമാണ് കഴിക്കാറ് അല്ലേ? എന്നാല്‍, അങ്ങനെ അല്ലാതെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതെല്ലാം കഴിക്കുന്നവരും ഉണ്ട്.

ഏതായാലും അങ്ങനെ കഴിച്ചതിന്റെ പേരില്‍ കാമുകൻ റെസ്റ്റോറൻ്റില്‍ തന്നെ തനിച്ചാക്കിപ്പോയ അനുഭവമാണ് ഒരു യുവതി പങ്ക് വയ്ക്കുന്നത്. യുവതി റെസ്റ്റോറന്റില്‍ കയറി അനേകം ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. അവസാനം ബില്ല് വന്നപ്പോള്‍ 15,000 -ത്തില്‍ കൂടുതലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കാമുകൻ റെസ്റ്റ്‍റൂമില്‍ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു.
ടിക്ടോക്ക് യൂസറായ @equanaaa -യാണ് കാമുകനൊപ്പം ഡേറ്റിന് പോയത്. ഇരുവരും തെരഞ്ഞെടുത്തത് അറ്റ്ലാന്റയിലെ ഫോണ്ടൈന്റെ ഓയ്‌സ്റ്റര്‍ ഹൗസാണ്.

അവിടെ വച്ച്‌ യുവതി 48 ഓയിസ്റ്റര്‍ ഓര്‍ഡര്‍ ചെയ്തു. അപ്പോള്‍‌ തന്നെ കാമുകൻ അന്തംവിട്ടു പോയി. എന്നാല്‍, അവിടം കൊണ്ടും തീര്‍ന്നില്ല. അത് കഴിച്ചു കഴിഞ്ഞ് അവള്‍ ലെമണ്‍ ഡ്രോപ്പ് മാര്‍ട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓര്‍ഡര്‍ ചെയ്തു. അതോടെ കാമുകൻ ആകെ അസ്വസ്ഥനാവുകയായിരുന്നു.

ഇതെന്താണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നതായിരുന്നു ആളുടെ ചോദ്യം. അതിന് യുവതി പറഞ്ഞ മറുപടി നിങ്ങളെന്നെ പുറത്തുപോകാൻ ക്ഷണിച്ചു, ഞാനവിടെ എന്റെ ഭക്ഷണം ആസ്വദിക്കുന്നു എന്നാണ്.

എന്നാല്‍, യുവാവ് ഈ മറുപടിയിലൊന്നും തൃപ്തനായില്ല. ശേഷം ബില്ല് വന്നതിന് പിന്നാലെ യുവാവ് താൻ റെസ്റ്റ്‍റൂമില്‍ പോവുകയാണ് എന്നും പറഞ്ഞ് പോയി. അവിടെ നിന്നും അയാള്‍ തിരികെ വരാതെ ഒറ്റമുങ്ങലായിരുന്നു.

അയാള്‍ കഴിച്ചത് ഒരു ഡ്രിങ്ക് മാത്രമായിരുന്നു. പിന്നീട്, ഇരുവരും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും യുവതി പങ്കുവെച്ചു. താൻ കുറച്ച്‌ ഡ്രിങ്ക്സ് കഴിക്കാമെന്നേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, യുവതി അവിടുത്തെ ഭക്ഷണം മൊത്തം ഓര്‍ഡര്‍ ചെയ്തു എന്നായിരുന്നു യുവാവിന്റെ പരാതി.
താൻ കഴിച്ച ഡ്രിങ്കിന്റെ പൈസ താൻ തരാം എന്നും യുവാവ് പറയുന്നുണ്ട്.