ഏകദിന ലോകകപ്പില്‍ ചരിത്ര നേട്ടം കൊയ്ത് കൊഹ്‌ലി; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ആയിരം റണ്‍സിലധികം സ്‌കോര്‍ നേടിയ താരം; സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു
മുംബൈ: ഏകദിന ലോകകപ്പില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി വിരാട് കൊഹ്‌ലി.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ആയിരം റണ്‍സിലധികം സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തമാക്കിയത്.ശ്രീലങ്കയ്‌ക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ 2023ല്‍ കൊഹ്‌ലിയുടെ ഏകദിന റണ്‍സ് 1000 കടന്നു.
മത്സരത്തിന്റെ 11-ാം ഓവറിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് കൊഹ്‌ലി ഒരു വര്‍ഷം 1000 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള റെക്കോഡ് കൊഹ്‌ലി തകര്‍ത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സച്ചിൻ ഏഴ് തവണയാണ് 1000 റണ്‍സ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരെ 34 റണ്‍സ് നേടിയതോടെയാണ് കൊഹ്‌ലി സച്ചിനെ മറികടന്നത്. നിലവില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ കൊഹ്‌ലി രണ്ടാമതാണ്.
ഒരു സെഞ്ച്വറി കൂടി നേടിയാല്‍ കൊഹ്‌ലി സച്ചിൻ സ്ഥാപിച്ച സര്‍വകാല റെക്കോഡിനൊപ്പമെത്തി ചരിത്രം കുറിക്കും.