play-sharp-fill
കുടുംബശ്രീ ജില്ലാ മിഷൻ, കേരളാ നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്റ്റെപ്പ് അപ് രജിസ്‌ട്രേഷൻ ക്യാമ്പയ്ന് കോട്ടയം ജില്ലയിൽ തുടക്കം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ, കേരളാ നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്റ്റെപ്പ് അപ് രജിസ്‌ട്രേഷൻ ക്യാമ്പയ്ന് കോട്ടയം ജില്ലയിൽ തുടക്കം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ, കേരളാ നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്റ്റെപ് അപ് രജിസ്‌ട്രേഷൻ കാമ്പയിനു ജില്ലയിൽ തുടക്കമായി.

തൊഴിൽ അന്വേഷകരെ കേരള നോളജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോർട്ടലിലേക്ക് രജിസ്റ്റർ ചെയ്യിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

കോട്ടയം ജില്ലയിലെ മുഴുവൻ തൊഴിൽ അന്വേഷകരെയും നോളജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോർട്ടലിന്റെ ഭാഗമാക്കുകയും അവരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസരിച്ച് അനുയോജ്യമായ ജോലിയിലേക്ക് എത്തിക്കുകയാണ് കേരള നോളജ് ഇക്കോണമി മിഷന്റെ ദൗത്യം. 18 വയസ് പൂർത്തിയായ പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്‌ട്രേഷൻ കാമ്പയിന്റെ ഭാഗമാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.ഡബ്ല്യു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ നൈപുണ്യപരിശീലനവും ലഭ്യമാകും. യോഗ്യതയ്ക്കും കഴിവിനും ചേരുന്ന തൊഴിൽ അവസരങ്ങളും പോർട്ടൽ വഴി അറിയാം.

കേരളാ നോളജ് ഇക്കോണമി മിഷൻ ഡി.പി.എം. കെ.ജി. പ്രീത, കോട്ടയം നഗരസഭ കമ്മ്യൂണിറ്റി അംബാസിഡർമാരായ മിസ്‌നാ ദിലീപ്, കെ.കെ. റഹ്‌മത്ത് ബീവി എന്നിവർ പങ്കെടുത്തു.