play-sharp-fill

അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് വൈക്കം ടി.വി പുരം സ്വദേശിനിയായ എട്ടാംക്ലാസ് വിദ്യാർത്ഥിനി

തേർഡ് ഐ ബ്യൂറോ കോട്ടയം : അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടി.വി പുരത്ത് കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതിയെ (13) ആണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീഷ്മയ്ക്കും സഹോദരിയ്ക്കും പഠിക്കുന്നതിനായി വീട്ടിൽ രണ്ട് ടേബിളുകളാണ് നൽകിയിരുന്നത്. എന്നാൽ ഗ്രീഷ്മ മൂത്ത സഹോദരിയുടെ ടേബിളിൽ പോയി ഇരുന്ന് പഠിച്ചതിന് സഹോദരിയുമായി തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ അയൽവീടുകളിലും ഒപ്പം […]

യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കടപ്ലാമറ്റം : യൂത്ത് കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർണക്കടത്തു കേസിൽ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രതിഷേധിച്ചു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് കെ ൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ്‌ സി സി മൈക്കിൾ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. അരുൺ ഗിരീശൻ, അഖിൽ എന്നിവർ പ്രസംഗിച്ചു.

മരങ്ങാട്ടുപള്ളിയിൽ ഉദ്ഘാടനത്തിലേറ്റുമുട്ടി ജോസ് ജോസഫ് വിഭാഗങ്ങൾ: പഞ്ചായത്തിൽ ഉദ്ഘാടന മാമാങ്കം സജീവം..!

തേർഡ് ഐ ബ്യൂറോ കോട്ടയം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ മറങ്ങാട്ടുപിള്ളിയിൽ ഉദ്ഘാടനങ്ങളും വിവാദങ്ങളും അരങ്ങുതകർക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പി.എം.ജി.എസ്.വൈ റോഡ് പദ്ധതി, നവീകരിച്ച കെ എം മാണി മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ, കുടുംബാരോഗ്യ കേന്ദ്രം, അംഗൻവാടി, വിശ്രമകേന്ദ്രം, പൊതു ശൗചാലയം എന്നിവയുടെ ഉദ്ഘാടനം നടന്നു. കേരളാ കോണ്ഗ്രസിലെ പിളർപ്പിനെ തുടർന്ന് ഓരോ ഉദ്ഘാടനവും ഓരോ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയ കോണ്ഗ്രസിലെ ആൻസമ്മ സാബുവും ജോസഫ് ഗ്രൂപ്പ് അംഗങ്ങളും ഒരുഭാഗത്തും മുൻ പ്രസിഡന്റും കെഎം മാണിയുടെ സഹോദരന്റെ മരുമകൾ ഡോ. […]

കോട്ടയത്ത് മഴ തുടരുന്നു..! ജില്ലയിൽ ഗതാഗതം തടസപ്പെട്ട റോഡുകളും, വാഹനങ്ങൾക്ക് പോകാവുന്ന പകരം റൂട്ടുകളും അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ പല റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയെ തുടർന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും പകരം പോകാവുന്ന റോഡുകളും ഇവയൊക്കെ 1. ആലപ്പുഴ-ചങ്ങനശേരി റോഡ്(പൂർണമായും വെള്ളത്തിൽ. (പകരം വഴികളില്ല) 2.കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കലിൽ 600 മീറ്റർ ദുരം(വാഹനങ്ങൾ ആലുംമൂട്ടിൽനിന്നും ടോൾ ഗേറ്റ് റോഡിലൂടെ പോകണം.) 3.പാലാ-ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ 200 മീറ്റർ. (വാഹനങ്ങൾ പ്രവിത്താനത്തുനിന്നും പ്ലാശനാൽ ബൈപാസ് റോഡിലൂടെ പോകണം) 4. പാലാ-ഏറ്റുമാനൂർ റോഡിൽ കൊട്ടാരമറ്റം സ്റ്റാന്റിൽ. […]

കെ.എസ്.യു വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ഇ-വിദ്യാഹസ്തം പഠനോപകരണ വിതരണ പദ്ധതിയിയുടെ ഭാഗമായി ഒഐസിസി ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് ടിവി സെറ്റുകൾ കൈമാറി. ജില്ലാ പ്രസിഡന്റ് ജോർജ് പയസിൽ നിന്ന് ഹെഡ്മാസ്റ്റർ പി ജെ സിബി, പി റ്റി എ പ്രസിഡന്റ് ഷാജി കൊല്ലിത്തടം, അധ്യാപകർ എന്നിവർ ഏറ്റുവാങ്ങി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, കെ വി മാത്യു, പഞ്ചായത്തംഗം മാർട്ടിൻ പന്നിക്കോട്ട്, സൈജു […]

മരങ്ങാട്ട് പള്ളിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്ത് ലേബർ ഇന്ത്യ ഗുരുകുലത്തിൽ സജ്ജമാക്കുന്ന കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമായി. യൂത്ത് കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പത്തിലധികം യൂത്ത് കെയർ വോളന്റിയർമാരാണ് സന്നദ്ധ സേവനത്തിലൂടെ ചികിത്സാ കേന്ദ്രം സജ്ജീകരിച്ചത്. മാസങ്ങളായി അടച്ചിട്ടിരുന്ന ഗുരുകുലം ഹോസ്റ്റൽ വൃത്തിയാക്കിയാണ് രണ്ട് ദിവസം കൊണ്ട് നാല് വാർഡുകളിലായി 100 കിടക്കകൾ ഉള്ള ആശുപത്രിയായി ക്രമീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്- ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ മേൽനോട്ടം വഹിച്ചു. സന്നദ്ധസേവനത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം […]

മാഞ്ഞൂരിൽ ആശങ്ക ..! പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് ; മാഞ്ഞൂർ പഞ്ചായത്ത് ഓഫിസ് അടച്ചേക്കും

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കേരളത്തിൽ അനുദിനം സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിൽ കോട്ടയം ജില്ലയിൽ ആശങ്ക വർദ്ധിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിയായ മാൻവെട്ടം സ്വദേശിനിയ്ക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ കടുത്തുരുത്തി സ്വദേശിനിയ്ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അൽപസമയം മുൻപാണ് ഇവരുടെ പരിശോധന ഫലങ്ങൾ പുറത്ത് വന്നത്. ഇതോടെ ജില്ലാ കളക്ടറുടെ ഉത്തരവ് വന്നാലുടൻ പഞ്ചായത്ത് ഓഫിസ് അടച്ചേക്കുമെന്നാണ് പുറത്ത് […]

മാണിസാർ കാത്തുരക്ഷിച്ച ഖജനാവിനെ പിണറായി ഒറ്റിക്കൊടുക്കുന്നു: മോൻസ് ജോസഫ്

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: യു ഡി എഫ് കാലത്ത് ഒരുദിവസം പോലും അടച്ചിടാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ധനമന്ത്രി കെഎം മാണിയും കാത്തുരക്ഷിച്ച ഖജനാവിനെ പിണറായി സർക്കാർ വിറ്റു തുലയ്ക്കുകയാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് പങ്കാളിയാകുന്നതാണ് കാണുന്നത്. ഓഫീസിന്റെ പേരിൽ ആരോപണം വന്നാൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന പിണറായി വിജയന്റെ പഴയ നിലപാടിൽ ഇപ്പോഴും അദ്ദേഹം ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി സ്വയം രാജ്യദ്രോഹിയായി മാറരുതെന്നും മോൻസ് പറഞ്ഞു. സ്വർണ്ണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് […]

വൈക്കം ക്ഷേത്രത്തിൽ പട്ടിണികിടക്കുന്ന മിണ്ടാപ്രാണികൾക്കു ഭക്ഷണവുമായി ഹിന്ദു ഐക്യവേദി; ഗോശാലയിൽ ഭക്ഷണം എത്തിച്ചു നൽകി

സ്വന്തം ലേഖകൻ വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ മിണ്ടാപ്രാണികൾക്ക് കാലിത്തീറ്റ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഹിന്ദു ഐക്യവേദി എത്തിച്ചു നൽകി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.കെ ബിജുവിനു നൽകി നിർവ്വഹിച്ചു. വരും ദിവസങ്ങളിലും ശോശാലയിലേക്ക് ആവശ്യമുള്ള വസ്തുക്കൾ നൽകുമെന്നും ദേവസ്വം മാനേജർക്ക് ഉറപ്പ് നൽകി. മഹാദേവ ക്ഷേത്രത്തിലെ ഗോക്കളെ പരിപാലിക്കുന്നതിലെ അനാസ്ഥ തേർഡ് ഐ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചിലധികം ഗോക്കൾ മരിക്കാനിടയായതെന്ന് ഹിന്ദു ഐക്യവേദി […]

ഇന്ധന കൊള്ളയിൽ യൂത്ത്‌ കോൺഗ്രസ് മരങ്ങാട്ടുപള്ളിയിൽ പ്രതീകാത്മക ബന്ദ്‌ നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: കേന്ദ്ര കേരളസർക്കാരുകൾ നടത്തുന്ന എണ്ണവില കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ് നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവർത്തകർ വാഹനങ്ങൾ റോഡിൽ നിറുത്തിയിട്ട് പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്. മരങ്ങാട്ടുപിള്ളിയിൽ നടന്ന പ്രതീകാത്മക ബന്ദ് കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൈജു ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് […]