ഫ്യൂസൂരാന്‍ കെഎസ്ഇബി; കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു. കുടിശിക അടച്ച് തീര്‍ക്കുന്ന കാര്യത്തില്‍ ചിലര്‍ കെഎസ്ഇ ബിയോട് സാവകാശം തേടിയിരുന്നു. ചിലരാകട്ടെ പണമടയ്ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു. അപേക്ഷകള്‍ പരിഗണിച്ച ബോര്‍ഡ് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്ക്കാന്‍ അനുമതി നല്‍കി. എന്നാല്‍ നോട്ടീസ് പൂര്‍ണമായും അവഗണിച്ചവര്‍ക്കെതിരെയാണ് നിലവിലെ നടപടി. കെഎസ്ഇബി ആദ്യം പിടികൂടാന്‍ […]

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019 ജനുവരി ഒന്നിന് പൂട്ടിയ കമ്പനി, സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ടൗണ്‍ഷിപ്പില്‍ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് അവശ്യ സര്‍വ്വീസുകളും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി പൂട്ടിയതോടെ ഇവയില്‍ പലതും അടച്ചുപൂട്ടേണ്ടി വന്നു. 453 ജീവനക്കാരും 700 കരാര്‍ തൊഴിലാളികളും ഇവിടെ […]

കോട്ടയം ജില്ലയിലെ നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോട്ടയം, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി എന്നീ നഗരസഭകളില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ ഇവര്‍. കോട്ടയം അദ്ധ്യക്ഷ- ബിന്‍സി സെബാസ്റ്റ്യന്‍ ഉപാദ്ധ്യക്ഷന്‍-ബി. ഗോപകുമാര്‍     പാലാ അദ്ധ്യക്ഷന്‍- ആന്റോ ജോസ് പടിഞ്ഞാറേക്കര   ഏറ്റുമാനൂര്‍ അദ്ധ്യക്ഷ- ലൗലി ജോര്‍ജ് ഉപാദ്ധ്യക്ഷന്‍- ജയമോഹന്‍ കെ ബി ഈരാറ്റുപേട്ട അദ്ധ്യക്ഷ- സുഹറ അബ്ദുള്‍ ഖാദര്‍ വൈക്കം അദ്ധ്യക്ഷ- രേണുക രതീഷ് ഉപാദ്ധ്യക്ഷന്‍- പി റ്റി സുഭാഷ്    

വൈക്കത്ത് അഞ്ചു വർഷം മൂന്ന് നഗരസഭ അദ്ധ്യക്ഷർ: യു.ഡി.എഫിൽ ധാരണയായി; വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ

തേർഡ് ഐ ബ്യൂറോ വൈക്കം: നിർണ്ണായകമായ ചർച്ചകൾ പൂർത്തിയാക്കിയതോടെ വൈക്കം നഗരസഭയിൽ ഇനി ഭരണം യു.ഡി.എഫിന്. അഞ്ചു വർഷത്തിൽ മൂന്നു ചെയർപേഴ്‌സൺമാർ വരുമെന്നത് ഒഴിച്ചാൽ നഗരസഭ ഭരണത്തിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നുമില്ല. യു.ഡി.എഫ് ഭരണം നിലനിർത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇത്തവണ വനിതാ സംവരണമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ യു.ഡി.എഫ് ആണ് നഗരസഭ ഭരിക്കുക. ഊഴം അനുസരിച്ചാണ് ഭരണം. ആദ്യത്തെ ഒരു വർഷം രേണുക രതീഷ്, രണ്ടാമത്തെ ഒന്നര വർഷം രാധിക ശ്യാം, തുടർന്നുള്ള രണ്ടരവർഷം പ്രീതാ രാജേഷും ചെയർപേഴ്സണാകുമെന്നാണ് നിലവിലുള്ള ധാരണ. […]

സഹകരണ ബാങ്ക് ജീവനക്കാരന് ഗ്രാറ്റുവിറ്റി നൽകിയില്ല; കടുത്തുരുത്തിയിൽ പള്ളിയും വൈദികനും കോൺഗ്രസിനെതിരെ; ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി നൽകണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുടെ കത്ത് കോൺഗ്രസ് നേതൃത്വത്തിന്

തേർഡ് ഐ ബ്യൂറോ കടുത്തുരുത്തി: കോൺഗ്രസ് ഭരിക്കുന്ന അർബൻ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരന് ഗ്രാറ്റുവിറ്റി തുക പൂർണമായും നൽകണമെന്നാവശ്യപ്പെട്ട് പള്ളിയുടെ വൈദികനും കോൺഗ്രസിനെതിരെ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് കടുത്തുരുത്തി വലിയ പള്ളി വികാരിയാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും കെ.പി.സി.സിയ്ക്കും പരാതി നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസിനു ഭീഷണിയാകുന്നതാണ് ഇപ്പോൾ കടുത്തുരുത്തിയിലെ പള്ളിയിൽ നിന്നും ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി. കടുത്തുരുത്തി അർബൻ ബാങ്കിലെ ജീവനക്കാരനായിരുന്ന മാത്യു 2013 ലാണ് വിരമിച്ചത്. ഇദ്ദേഹം വിരമിച്ച ശേഷം ഇദ്ദേഹത്തിന്റെ ഗ്രാറ്റുവിറ്റിതുക […]

കെ.ആര്‍. നാരായണന്റെ ഓര്‍മ പുതുക്കി ബിജു പുന്നത്താനം പര്യടനം തുടങ്ങി

സ്വന്തം ലേഖകൻ ഉഴവൂര്‍: ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ബിജു പുന്നത്താനം പര്യടനം തുടങ്ങി. മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്റെ ചിതാഭസ്മം നിമജ്ഞനം ചെയ്തിരിക്കുന്ന കോച്ചേരി കുടുംബ വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പര്യടനം തുടങ്ങിയത്. കെ.ആര്‍. നാരായണന്റെ കുടുംബാംഗങ്ങളായ വാസുക്കുട്ടന്‍, സീതാലക്ഷ്മി കൊച്ചേരില്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് ഒപ്പം ചേര്‍ന്നു. പൂവത്തിങ്കല്‍ ശാന്തിഗിരി ആശ്രമം, ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് ഫൊറോന പള്ളി, വിവിധ സമുദായ സംഘടനാ നേതാക്കള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് വോട്ട് തേടി. ഉഴവൂര്‍ ടൗണ്‍, മോനിപ്പള്ളി, […]

വൈക്കത്ത് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയ പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കൾ ; ജീവനൊടുക്കിയത് അമൃതയുടെ വിവാഹത്തോടെ വേർപിരിയേണ്ടിവരുമെന്ന ആശങ്കയിൽ

സ്വന്തം ലേഖകൻ കോട്ടയം: സൗഹൃദം വിവാഹത്തോടെ അവസാനിക്കുമെന്ന ആശങ്കയിലാണ് വൈക്കത്ത് ആറ്റിൽ ചാടിയ പെൺകുട്ടികളെ ആകത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ പതിനാലിന് രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം ആലപ്പുഴ പൂച്ചാക്കലിൽ നിന്നും കണ്ടെത്തിയത്. അഞ്ചൽ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അവസാന വർഷ വിദ്യാർത്ഥികളായിരുന്നു. ശനിയാഴ്ച രാവിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് ഇരുവരും വീടുകളിൽ നിന്ന് […]

വൈക്കത്ത് ആറ്റിലേക്ക് ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി ; മൃതദേഹങ്ങൾ കണ്ടെത്തിയത് ആലപ്പുഴ പൂച്ചാക്കൽ നിന്നും ;മരിച്ച നിലയിൽ കണ്ടെത്തിയത് കൊല്ലത്ത് നിന്നും കാണാതായ യുവതികളെ : യുവതികൾ വൈക്കത്ത് എത്തിയതിൽ ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: രണ്ട് ദിവസങ്ങൾക്ക് മുൻപ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ കൊല്ലം ചടയമംഗലം സ്വദേശികളായ രണ്ട് യുവതികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശിനി അമൃത (21) ആര്യ(21) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്പളത്തുനിന്നാണ് കണ്ടെത്തിയത്.പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് ഇവർ പേരും ആറ്റിലേക്ക് ചാടിയത്. തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.തുടർന്ന് ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ തീരത്ത് അടിഞ്ഞത്. വടക്കുഭാഗത്തുനിന്ന് […]

ജില്ലയിലെ യു.ഡി.എഫ് ഐക്യത്തോടെ മുന്നേറും : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : യു.ഡി.എഫിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത നിലയിലുള്ള ഐക്യമാണ് ഇപ്പോഴുള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ചരിത്ര വിജയം നേടുമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി. യു.ഡി.എഫിനെ വഞ്ചിച്ച് പുറത്തുപോയ ജോസ് വിഭാഗം കെ.എം.മാണിയുടെ രാഷ്ട്രീയ ദർശനങ്ങളെയാണ് തള്ളിക്കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോഷി ഫിലിപ്പ്. പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു.

അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് വൈക്കം ടി.വി പുരം സ്വദേശിനിയായ എട്ടാംക്ലാസ് വിദ്യാർത്ഥിനി

തേർഡ് ഐ ബ്യൂറോ കോട്ടയം : അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടി.വി പുരത്ത് കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതിയെ (13) ആണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീഷ്മയ്ക്കും സഹോദരിയ്ക്കും പഠിക്കുന്നതിനായി വീട്ടിൽ രണ്ട് ടേബിളുകളാണ് നൽകിയിരുന്നത്. എന്നാൽ ഗ്രീഷ്മ മൂത്ത സഹോദരിയുടെ ടേബിളിൽ പോയി ഇരുന്ന് പഠിച്ചതിന് സഹോദരിയുമായി തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ അയൽവീടുകളിലും ഒപ്പം […]