വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഡനം; വൈക്കത്ത് വിഷം കഴിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

സ്വന്തം ലേഖിക വൈക്കം: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വീട്ടമ്മ വിഷം കഴിച്ച മരിച്ചു. വൈക്കം തോട്ടകം തയ്യില്‍ രാജുവിന്‍റെ ഭാര്യ സുനില (58)യാണ് മരിച്ചത്. രണ്ടാഴ്ച മുൻപ് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് സുനില എടുത്ത വായ്പ ഒരു തവണ മുടങ്ങിയിരുന്നു. പതിവായി വായ്പ തുക നല്‍കിയിരുന്ന സുനിതയുടെ ഒരു തവണത്തെ വായ്പ തുക മുടങ്ങിയതിന്‍റെ പേരില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ വായ്പയെടുത്ത 20 അംഗ വനിതാ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളെക്കൂട്ടി സുനിതയുടെ വീട്ടിലെത്തി വാക്കുതര്‍ക്കമുണ്ടാക്കി. സംഘര്‍ഷത്തിന്‍റെ […]

വൈക്കം മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്

വൈക്കം: മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഇന്ന് വൈകിട്ട് 5 ന് നടക്കും. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയിൽ നിന്നും ചൈതന്യം വൈക്കത്തപ്പന്റെ വിഗ്രഹത്തിലേക്ക് ആവാഹിക്കും.വൈക്കത്തപ്പനെ ആനപ്പുറത്തെഴുന്നള്ളിക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ ഒരു പ്രദക്ഷിണത്തിനു ശേഷം കൊടിമരച്ചുവട്ടിൽ എത്തി പാർവതീദേവിയോട് യാത്ര ചോദിച്ച ശേഷം വൈക്കത്തപ്പൻ ആറാട്ടിന് പുറപ്പെടും. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി ഇരുമ്പൂഴിക്കരയിൽ ആറാട്ടുകുളത്തിലാണ് വൈക്കത്തപ്പന്റെ ആറാട്ട്. ആറാട്ടിന് ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ രാത്രി […]

വൈക്കത്തഷ്ടമി; വൈക്കം മുനിസിപ്പൽ ഏരിയയിൽ 16,17 തീയതികളിൽ മദ്യനിരോധനം; നവംബർ 15,16,17 തീയതികളിൽ ടൗണില്‍ ഏര്‍പ്പെടുത്തിയിട്ടുളള ഗതാഗത നിയന്ത്രണങ്ങൾ….

സ്വന്തം ലേഖിക വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുവൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് 15, 16, 17 തീയതികളില്‍ വൈക്കം ടൗണില്‍ ഏര്‍പ്പെടുത്തിയിട്ടുളള ഗതാഗത നിയന്ത്രണങ്ങള്‍. കൂടാതെ വൈക്കം മുനിസിപ്പൽ ഏരിയായിൽ 16, 17 എന്നി തീയതികളിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുള്ളതുമാണ്. 1. വെച്ചൂര്‍- ടി.വി.പുരം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ചേരിന്‍ചുവടില്‍ എത്തി, മുരിയന്‍ കുളങ്ങരയില്‍ ആളെ ഇറക്കി വാഴമന, ഫയര്‍സ്റ്റേഷന്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതും തിരികെ ദളവാക്കുളം- കിഴക്കേനട, തെക്കേനട, തോട്ടുവക്കം വഴി തിരികെ പോകേണ്ടതാണ്. 2. വെച്ചൂര്‍- ടി.വി.പുരം ഭാഗത്ത് നിന്നും വരുന്ന എറണാകുളം തലയോലപ്പറമ്പ് […]

ഒന്നേകാൽ മണിക്കൂർകൊണ്ട് വേമ്പനാട് കായലിന്റെ ഹൃദയം കീഴടക്കി 11കാരി; കൈകളിൽ വിലങ്ങ് അണിഞ്ഞ് കൊച്ചുമിടുക്കി നീന്തിയത് മൂന്നര കിലോമീറ്റർ

വൈക്കം:കൈകൾ വിലങ്ങിട്ട് ബന്ധിച്ച് വേമ്പനാട് കായൽ പരപ്പിലൂടെ നീന്തി തുടിച്ച പതിനൊന്നുകാരിയെ ആരവങ്ങളോടെയാണ് നാട് വരവേറ്റത് . കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയും നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടേയും മകൾ ലയ ബി.നായരാണ് വേമ്പനാട് കായലിനെ നീന്തി കീഴടക്കിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്കാണ് ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്.ഇന്ന് രാവിലെ 8.30 ന് അരൂർ എം എൽ എ ദലിമ ജോജോയാണ് ലയയുടെ കൈകളിൽ […]

വൈക്കത്തഷ്ടമി; നവംബർ 12, 13 തീയതികളില്‍ വൈക്കം ടൗണില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

സ്വന്തം ലേഖിക വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് നവംബർ 12, 13 ( ശനി, ഞായര്‍) തീയതികളില്‍ വൈക്കം ടൗണില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 1. വെച്ചൂര്‍- ടി.വി.പുരം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ചേരിന്‍ചുവടില്‍ എത്തി, മുരിയന്‍ കുളങ്ങരയില്‍ ആളെ ഇറക്കി വാഴമന, ഫയര്‍സ്റ്റേഷന്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതും തിരികെ ദളവാക്കുളം- കിഴക്കേനട, തെക്കേനട, തോട്ടുവക്കം വഴി തിരികെ പോകേണ്ടതാണ്. 2. വെച്ചൂര്‍- ടി.വി.പുരം ഭാഗത്ത് നിന്നും വരുന്ന എറണാകുളം തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട മറ്റ് വാഹനങ്ങള്‍ ചേരിന്‍ചുവടില്‍ എത്തി, മുരിയന്‍ […]

വൈക്കം സ്വദേശിയായ സൈനികൻ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: ഡൽഹിയിൽ കോട്ടയം വൈക്കം സ്വദേശിയായ സൈനികൻ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. രാഷ്ട്രീയ റൈഫിളിലെ സൈനികൻ വൈക്കം മറവൻതുരുത്ത് അപ്പക്കോട്, ഇടമനപ്പറമ്പിൽ അനിലിൻ്റെയും കമലമ്മയുടേയും മകൻ അഖിൽ കുമാർ ആണ്‌ മരിച്ചത്. ജമ്മുവിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് പനി ബാധിച്ചത്. തുടർന്നു ചികിത്സക്കായി ഡൽഹിയിൽ എത്തിച്ചു. മൂന്നുദിവസമായി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്കു എത്തിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

വൈക്കത്തഷ്ടമി: നവംബർ 17ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖിക വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവദിനത്തോടനുബന്ധിച്ച് നവംബർ 17ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്വാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. മുൻനിശ്ചയിച്ച പൊതുപരിപാടികൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ല.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ആലവട്ടവും വെണ്‍ചാമരങ്ങളും സ്വര്‍ണ്ണക്കുടകളും…..! വൈക്കത്തഷ്ടമിക്ക് നാളെ കൊടിയേറും; ക്ഷേത്രഗനഗരിയ്ക്ക് ഇനി ഉത്സവരാവുകള്‍

സ്വന്തം ലേഖിക വൈക്കം: വൈക്കത്തഷ്ടമിക്ക് നാളെ കൊടിയേറും. രാവിലെ 7.10നും 9.10നും മദ്ധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറുക. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം ദക്ഷിണാമൂര്‍ത്തിയുടെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം കൊടിയേറ്റ് . നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ആലവട്ടവും വെണ്‍ചാമരങ്ങളും സ്വര്‍ണ്ണക്കുടകളും വാദ്യമേളങ്ങളും സായുധ പൊലീസും അകമ്പടിയേകും. കൊടിയേറ്റിനെ തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ അഷ്ടമി വിളക്കില്‍ ദേവസ്വം […]

മുറിഞ്ഞപുഴ ജലോത്സവം നവംബർ 20ന്;ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസിൽ ഉത്‌ഘാടനം നടന്നു.

ചെമ്പ് ഗ്രാമപഞ്ചായത്ത്,ചെമ്പിലരയൻ ബോട്ട് ക്ലബ്ബ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 20ന് മുറിഞ്ഞ പുഴയിൽ നടക്കുന്ന ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് വൈക്കം എം എൽ എ സികെആശ ഉത്‌ഘാടനം ചെയ്തു.യോഗത്തിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ കെ രമേശൻ സ്വാഗതംആശംസിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് പുഷ്പമണിമുഖ്യ പ്രസംഗം നടത്തി. ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്റഫ്,കെ എസ് രത്നാകരൻ,എം കെ. ശീമോൻ , സുനിത അജിത്, ലത അനിൽകുമാർ […]

മുൻവൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; തലയോലപ്പറമ്പ് സ്വദേശികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് തെക്കിനേഴത്ത് വീട്ടിൽ ഗോപി മകൻ നിഖിൽ ഗോപി (21), ഇയാളുടെ സഹോദരനായ ഗോപകുമാർ (28) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് വെച്ച് മറവൻതുരുത്ത് സ്വദേശികളായ അഭിനവിനെയും ജിതിനെയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതികൾക്ക് അഭിനവുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയും തുടർന്ന് ജില്ലാ […]